Home
Mobile

പോക്കോ എം3 സ്മാർട്ട്ഫോണിന്റെ ആദ്യവിൽപ്പന ഇന്ന്; വിലയും ഓഫറുകളും

പോക്കോയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ പോക്കോ എം3യുടെ ആദ്യ വിൽപ്പന ഇന്ന് നടക്കും. കഴിഞ്ഞയാഴ്ചയാണ് ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. ഉയർന്ന റെസല്യൂഷനുള്ള ഡിസ്‌പ്ലേ, വലിയ ബാറ്ററി, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയടക്കമുള്ള നിരവധി ഫീച്ചറുകളോടെയാണ് ഈ ഡിവൈസ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് വിപണികളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ഡിവൈസിന് 6 ജിബി റാം വേരിയന്റ് കൂടി കമ്പനി നൽകിയിട്ടുണ്ട്.

പോക്കോ എം3: വിലയും വിൽപ്പനയും

പോക്കോ എം3: വിലയും വിൽപ്പനയും

6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള പോക്കോ എം3 വേരിയന്റിന് 10,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപ വിലയുണ്ട്. കൂൾ ബ്ലൂ, പവർ ബ്ലാക്ക്, ഷൈനിങ് പോക്കോ യെല്ലോ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത്. പോക്കോയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് പാർട്ട്ണറായ ഫ്ലിപ്പ്കാർട്ട് വഴി മാത്രമായിരിക്കും ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്.

പോക്കോ എം3: ഓഫറുകൾ

പോക്കോ എം3: ഓഫറുകൾ

പോക്കോ എം3 സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ആകർഷകമായ ഓഫറുകളാണ് കമ്പനി നൽകുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്നവർക്ക് രണ്ട് വേരിയന്റുകളിലും 1,000 രൂപ കിഴിവ് ലഭിക്കും. ഇതിനുപുറമെ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. പോക്കോ എം3 വാങ്ങാൻ ബാങ്ക് ഓഫ് ബറോഡ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് പിന്നീടുള്ള 750 രൂപയും അതിന് മുകളിലുള്ളതുമായ രണ്ട് ഓർഡറുകൾക്ക് 10% അധിക കിഴിവ് ലഭിക്കും.

പോക്കോ എം3: സവിശേഷതകൾ

പോക്കോ എം3: സവിശേഷതകൾ

6.5 ഇഞ്ച് എഫ്‌എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 60 ഹെർട്സ് റിഫ്രഷ് റേറ്റ്, ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ എന്നിവയോടെയാണ് പോക്കോ എം3 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 6 ജിബി റാമുള്ള ഡിവൈസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ്. 64 ജിബി യുഎഫ്എസ് 2.1 ഇന്റേണൽ സ്റ്റോറേജ്, 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ് എന്നീ സ്റ്റോറേജ് ഒപ്ഷനുകളാണ് ഡിവൈസിനുള്ളത്.

ഫോട്ടോഗ്രാഫി

18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററിയാണ് പോക്കോ എം3 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. ഫോട്ടോഗ്രാഫിക്കായി 48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്. 2 എംപി മാക്രോ ക്യാമറയും മറ്റൊരു 2 എംപി ഡെപ്ത് സെൻസറുമാണ് ഡിവൈസിലുള്ളത്. മൂവി ഫ്രെയിം, ടൈം-ലാപ്സ്, നൈറ്റ് മോഡ് തുടങ്ങി നിരവധി ക്രിയേറ്റീവ് മോഡുകളും ഡിവൈസിൽ ഉണ്ട്. ഡിവൈസിന്റെ മുൻവശത്ത് വാട്ടർ ഡ്രോപ്പ് സ്റ്റെയിലിലുള്ള 8 എംപി സെൻസറും നൽകിയിട്ടുണ്ട്.

ഫിംഗർപ്രിന്റ്

പോക്കോ എം3 സ്മാർട്ട്ഫോണിൽ സുരക്ഷയ്‌ക്കായി ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഡിവൈസിൽ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടുണ്ട്. ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ) ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
The first sale of Poco's latest budget smartphone Poco M3 will take place today. The device was launched in the Indian market last week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X