മൂന്ന് പിൻക്യാമറകളും 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എം3 അവതരിപ്പിച്ചു

|

പോക്കോയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ പോക്കോ എം3 പുറത്തിറക്കി. ഈ ഡിവൈസ് ആഗോള വിപണിയിലാണ് അവതരിപ്പിച്ചത്. നേരത്തെ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ വേരിയന്റുകളിലും ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. ഡിവൈസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.

 

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീതി നേടിയ പോക്കോ എം2 സ്മാർട്ട്ഫോണിന്റെ പിൻഗാമിയാണ് പോക്കോ എം3 പുറത്തിറക്കിയിരിക്കുന്നത്. പോക്കോ എം2 ഇപ്പോഴും ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. എം2 സ്മാർട്ട്ഫോണിന്റെ പിൻ‌ഗാമിയെന്ന നിലയിൽ പോക്കോ എം3യിലും നിരവധി സമാന സവിശേഷതകൾ ഉണ്ട്. കുറഞ്ഞ വിലയും മികച്ച സവിശേഷതകളും നൽകികൊണ്ട് ആരംഭിച്ച പോക്കോ എം സീരിസിലെ പുതിയ ഡിവൈസും ഉപയോക്താവിനെ തൃപ്തിപ്പെടുത്തുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: ഓപ്പോ എ15 സ്മാർട്ട്ഫോണിന് വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഓപ്പോ എ15 സ്മാർട്ട്ഫോണിന് വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളും

പോക്കോ എം3: വിലയും ലഭ്യതയും

പോക്കോ എം3: വിലയും ലഭ്യതയും

രണ്ട് വേരിയന്റുകളിലായാണ് പോക്കോ എം3 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 149 ഡോളറാണ് വില. ഇതേ റാമോട് കൂടി തന്നെയാണ് അടുത്ത വേരിയന്റും പുറത്തിറക്കിയിരിക്കുന്നത്. ഈ വേരിയന്റിന് 128 ജിബി സ്റ്റോറേജാണ് ഉള്ളത്. സ്റ്റോറേജ് ഇരട്ടി ആയെങ്കിലും വിലയിൽ 20 ഡോളറിന്റെ വ്യത്യാസമാണ് ഉള്ളത്. 169 ഡോളറാണ് ഈ വേരിയന്റിന്റെ വില. കറുപ്പ്, നീല, മഞ്ഞ എന്നീ മൂന്ന് നിറങ്ങളിൽ ഡിവൈസ് ലഭ്യമാകും.

പോക്കോ എം3: സവിശേഷതകൾ
 

പോക്കോ എം3: സവിശേഷതകൾ

പിൻ വശത്ത് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഡ്യുവൽ ടോൺ ഫിനിഷുമായിട്ടാണ് പോക്കോ എം3 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിൽ സെൽഫി ക്യാമറയ്‌ക്കായി ഒരു വാട്ടർ ഡ്രോപ്പ് നോച്ചും കമ്പനി നൽകിയിട്ടുണ്ട്. ഡിവൈസിന്റെ വലതുവശത്ത് സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണ് ഉള്ളത്. ഈ സെൻസറിന് തൊട്ട് മുകളിലായി ഫോണിന്റെ വോളിയം ബട്ടണുകൾ നൽകിയിട്ടുണ്ട്. ബാക്ക് പാനലിൽ പോക്കോയുടെ ലോഗോയും ട്രിപ്പിൾ ക്യാമറ മൊഡ്യൂളും എൽഇഡി ഫ്ലാഷുമാണ് ഉള്ളത്.

കൂടുതൽ വായിക്കുക: മോട്ടോ ജി 5ജി, മോട്ടോ ജി9 പവർ എന്നിവ വൈകാതെ ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: മോട്ടോ ജി 5ജി, മോട്ടോ ജി9 പവർ എന്നിവ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

സ്‌നാപ്ഡ്രാഗൺ 662

ഫുൾ എച്ച്ഡി + റെസല്യൂഷൻ സപ്പോർട്ടുള്ള 6.53 ഇഞ്ച് ഡിസ്‌പ്ലേയാണ് പോക്കോ എം3 സ്മാർട്ട്ഫോണിൽ ഉള്ളത്. വാട്ടർ ഡ്രോപ്പ് നോച്ചിൽ ഫ്രണ്ട് ക്യാമറ നൽകിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും സ്മാർട്ട്ഫോണിനുണ്ട്. ആൻഡ്രോയിഡ് 11ലാണ് പോക്കോയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത് എന്നത് പ്രധാന ആകർഷണമാണ്.

ക്യാമറ

എഫ് / 1.79 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ലെൻസ്, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറ ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് പോക്കോ എം3 സ്മാർട്ട്ഫോണിൽ ഉള്ളത്. 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. റിവേഴ്സ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ സ്റ്റീരിയോ സ്പീക്കറുകളും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ നിയോ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 865 SoCയുമായികൂടുതൽ വായിക്കുക: മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ നിയോ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 865 SoCയുമായി

Best Mobiles in India

English summary
Poco has launched its latest smartphone, the Poco M3. This device was introduced in the global market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X