പോക്കോ എം3 സ്മാർട്ട്ഫോൺ നവംബർ 24ന് വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

പോക്കോയുടെ പുറത്തിറങ്ങാനിരിക്കുന്ന മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം റിപ്പോർട്ടുകൾക്കിടയിൽ പോക്കോ തങ്ങളുടെ 'എം' സീരീസിലെ അടുത്ത ഡിവൈസിന്റെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു. വില കുറഞ്ഞ സ്മാർട്ട്‌ഫോണുകളുടെ വിഭാഗത്തിലേക്കാണ് കമ്പനി പുതിയ ഡിവൈസ് പുറത്തിറക്കുന്നത്. പോക്കോ എം3 അടുത്തയാഴ്ച ആഗോള വിപണിയിൽ അവതരിപ്പിക്കും.

 

പോക്കോ എം3: ലോഞ്ച് തീയതി

പോക്കോ എം3: ലോഞ്ച് തീയതി

2020 നവംബർ 24ന് പോക്കോ എം3 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചത്. മുകളിൽ സൂചിപ്പിച്ചതുപോലെ കമ്പനി ആഗോള വിപണിയിലെ ലോഞ്ചാണ് കമ്പനി പ്രഖ്യാപിച്ചത്. പുതിയ മിഡ് റേഞ്ച് ഡിവൈസിനായി ഒരു ഓൺലൈൻ ലോഞ്ച് ഇവന്റും പോക്കോ ഹോസ്റ്റ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: നോക്കിയ 9.3 പ്യുവർവ്യൂ, നോക്കിയ 7.3 5ജി, നോക്കിയ 6.3 സ്മാർട്ട്ഫോണുകൾ ഡിസംബറിൽ അവതരിപ്പിക്കുംകൂടുതൽ വായിക്കുക: നോക്കിയ 9.3 പ്യുവർവ്യൂ, നോക്കിയ 7.3 5ജി, നോക്കിയ 6.3 സ്മാർട്ട്ഫോണുകൾ ഡിസംബറിൽ അവതരിപ്പിക്കും

ലോഞ്ച് പോസ്റ്റർ

പോക്കോ എം3 സ്മാർട്ട്ഫോണിന്റെ ലോഞ്ച് പോസ്റ്റർ ഡിവൈസിന്റെ ഹാർഡ്‌വെയറിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. പോക്കോയുടെ M2010J19CG എന്ന മോഡൽ നമ്പരുള്ള ഒരു ഡിവൈസ് അടുത്ത കാലത്ത് ഒന്നിലധികം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കണ്ടെത്തിയിരുന്നു. ഈ മോഡൽ നമ്പരുള്ള ഡിവൈസ് പോക്കോ എം3 ആയിരിക്കില്ലെന്നും ഇത് റീബ്രാൻഡ് ചെയ്ത റെഡ്മി നോട്ട് 10 4ജി സ്മാർട്ട്‌ഫോണായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

പോക്കോ എം3: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

പോക്കോ എം3: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പോക്കോ എം3 സർട്ടിഫിക്കേഷൻ സൈറ്റുകളിൽ കണ്ടെത്തി. പോക്കോ എം2010ജെ19സിജി എന്ന മോഡൽ നമ്പരുള്ള ഡിവൈസ് തന്നെ ആണെങ്കിൽ ഇതിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറായിരിക്കും ഉണ്ടാവുക. ഡിവൈസിൽ 4 ജിബി റാമും ഉണ്ടായിരിക്കും. ഈ സ്മാർട്ട്ഫോണിന്റെ സ്റ്റോറേജ് കപ്പാസിറ്റിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച് ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് എംഐയുഐയിൽ ആയിരിക്കും ഡിവൈസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: ഹോണർ ഇനി ഹുവാവേയുടേതല്ല, സബ് ബ്രാന്റിനെ വിറ്റത് വൻ തുകയ്ക്ക്കൂടുതൽ വായിക്കുക: ഹോണർ ഇനി ഹുവാവേയുടേതല്ല, സബ് ബ്രാന്റിനെ വിറ്റത് വൻ തുകയ്ക്ക്

ഡിസ്‌പ്ലേ

റെഡ്മി നോട്ട് 10 4ജിയുടെ റീബ്രാൻഡഡ് പതിപ്പായിട്ടാണ് പുതിയ പോക്കോ എം3 പുറത്തിറങ്ങുന്നത് എങ്കിൽ ഈ ഡിവൈസിൽ 6.53 ഇഞ്ച് വലിപ്പമുള്ള എൽസിഡി ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഈ ഡിസ്പ്ലെ പാനൽ FHD + സ്ക്രീൻ റെസലൂഷൻ സപ്പോർട്ട് ചെയ്യും. 48 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ലെൻസ് റിയർ ക്യാമറ മൊഡ്യൂളാണ് ഡിവൈസിൽ ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഡിവൈസിലെ മറ്റ് ക്യാമറകളെ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

ക്യാമറ

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എം3 സ്മാർട്ട്ഫോണിൽ 8 എംപി ക്യാമറ സെൻസറായിരിക്കും മുന്നിൽ നൽകുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ചാർജ് ചെയ്യാവുന്ന ഡിവൈസിൽ 6,000 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും. 22.5W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിയായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്. ലോഞ്ച് തിയ്യതി വെളിപ്പെടുത്തിയിരിക്കുന്നതിനാൽ തന്നെ വരും ദിവസങ്ങളിൽ ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

കൂടുതൽ വായിക്കുക: നോക്കിയ 2.4, നോക്കിയ 3.4 സ്മാർട്ട്ഫോണുകൾ നവംബർ 26ന് ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: നോക്കിയ 2.4, നോക്കിയ 3.4 സ്മാർട്ട്ഫോണുകൾ നവംബർ 26ന് ഇന്ത്യൻ വിപണിയിലെത്തും

Best Mobiles in India

English summary
Poco has announced the launch date of the next device in their 'M' series. The company is launching new device in the category of low-cost smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X