6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എം3 ഇന്ത്യൻ വിപണിയിലെത്തി, വില 10,999 രൂപ മുതൽ

|

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് പോക്കോ എം3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 10,999 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്. ഫെബ്രുവരി 9 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. കഴിഞ്ഞ വർഷം ആഗോള വിപണിയിൽ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ വലിയ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ അവതരിപ്പിച്ച മോഡലിന് കൂടുതൽ റാമും സ്റ്റോറേജും നൽകിയിട്ടുണ്ട്.

പോക്കോ എം3: വില

പോക്കോ എം3: വില

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് പോക്കോ എം3 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 10,999 രൂപയാണ് വില. ടോപ്പ് എൻഡ് മോഡലായ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 11,999 രൂപ വിലയുണ്ട്. ഈ സ്മാർട്ട്‌ഫോൺ ഫെബ്രുവരി 9 മുതൽ ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്കെത്തും.

കൂടുതൽ വായിക്കുക: വിവോ എക്സ്50, വി19 സ്മാർട്ട്ഫോണുകൾക്ക് 5,000 രൂപ വരെ വില കുറച്ചു; പുതിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വിവോ എക്സ്50, വി19 സ്മാർട്ട്ഫോണുകൾക്ക് 5,000 രൂപ വരെ വില കുറച്ചു; പുതിയ വിലയും സവിശേഷതകളും

പോക്കോ എം3: കിഴിവുകൾ

പോക്കോ എം3: കിഴിവുകൾ

പോക്കോ എം3 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പനയിൽ ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 9,999 രൂപ മാത്രം നൽകിയാൽ മതിയാകും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡൽ ആദ്യ വിൽപ്പനയിൽ 10,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. കൂൾ ബ്ലൂ, പോക്കോ യെല്ലോ, പവർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

പോക്കോ എം3: പ്രധാന സവിശേഷതകൾ
 

പോക്കോ എം3: പ്രധാന സവിശേഷതകൾ

ആഗോള മോഡലിന്റെ അല്പം മെച്ചപ്പെടുത്തിയ പതിപ്പാണ് ഇന്ത്യയിൽ അവതരിപ്പിച്ച പോക്കോ എം3. 6.03 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ ഉള്ള ഈ സ്മാർട്ട്‌ഫോണിൽ 1,080 × 2,340 പിക്‌സൽ റെസലൂഷനാണ് ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. 6000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എം3 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ച ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്ഫോണുകളിൽ ഗാലക്‌സി എസ് 21 അൾട്ര ഒന്നാമത്കൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ച ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്ഫോണുകളിൽ ഗാലക്‌സി എസ് 21 അൾട്ര ഒന്നാമത്

പോക്കോ എം3: ക്യാമറ

പോക്കോ എം3: ക്യാമറ

പോക്കോ എം3 സ്മാർട്ട്ഫോണിൽ സുരക്ഷയ്‌ക്കായി ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഫെയ്‌സ് അൺലോക്ക് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും പോക്കോ ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

സ്റ്റോറേജ്

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള പോക്കോ എം3 ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ് പ്രവർത്തിക്കുന്നത്. ഡിവൈസിൽ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടുണ്ട്. ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ) ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും പോക്കോ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലെയുമായി ഷവോമി എംഐ 11 അൾട്ര വരുന്നു; റിപ്പോർട്ട്കൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലെയുമായി ഷവോമി എംഐ 11 അൾട്ര വരുന്നു; റിപ്പോർട്ട്

Best Mobiles in India

English summary
Poco M3 has been launched in the Indian market. Prices for the device start at Rs 10,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X