പോക്കോ എം3 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തി ടീസർ പുറത്തിറങ്ങി

|

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് പോക്കോ എം 3. ഈ ഡിവൈസ് നാളെ (നവംബർ 24) യൂറോപ്യൻ വിപണിയിൽ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി ഈ ഡിവൈസിന്റെ ചില സവിശേഷതകൾ ടീസറിലൂടെ കമ്പനി പുറത്ത് വിട്ടു. നേരത്തെ തന്നെ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതുവരെയുള്ള ഡിവൈസുമായി ബന്ധപ്പെട്ട ലീക്ക് റിപ്പോർട്ടുകൾക്കും ഊഹങ്ങൾക്കും അവസാനിമിട്ടുകൊണ്ടാണ് കമ്പനി ടീസർ പുറത്തിറക്കിയിരിക്കുന്നത്.

പോക്കോ എം3: ടീസർ
 

പോക്കോ എം3: ടീസർ

ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി തുടങ്ങിയ പ്രധാനപ്പെട്ട സവിശേഷതകൾ വെളിപ്പെടുത്തിയാണ് പോക്കോ എം3യുടെ ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസ് 4 ജിബി റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുക എന്ന കാര്യം ടീസർ സ്ഥിരീകരിക്കുന്നു. ഡിവൈസിന്റെ സ്റ്റോറേജുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല. ഫോണിന്റെ വിലയെ കുറിച്ചുള്ള വിവരങ്ങളും ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ടില്ല.

കൂടുതൽ വായിക്കുക: ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും

ഡിസൈൻ

പോക്കോ എം3 സ്മാർട്ട്ഫോണിന്റെ ഡിസൈൻ വിവരങ്ങളും പുതിയ ടീസറിലൂടെ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. പോക്കോ എം3യിൽ 6.53 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടിുള്ളത്. ഈ ഡിസ്പ്ലെയിൽ സെൽഫി ക്യാമറയ്ക്കായി വാട്ടർ ഡ്രോപ്പ് നോച്ചും ഉണ്ടായിരിക്കും. ടെക്സ്ചർഡ് റിയർ പാനലും പോക്കോ ബ്രാൻഡിംഗും ഉൾപ്പെടുന്ന ഡിവൈസിന്റെ പിന്നിലെ ഡിസൈൻ മറ്റ് പോക്കോ സ്മാർട്ട്ഫോണുകൾക്ക് സമാനമാണ്.

പോക്കോ ഔദ്യോഗികമായി പുറത്ത് വിട്ട ടീസർ പോസ്റ്റർ ഡിവൈസിന്റെ പിന്നിലെ ക്യാമറകളും പോക്കോ ബ്രാൻഡിംഗും കാണിക്കുന്നു. ഒരു പ്രത്യേക ചതുരാകൃതിയിലാണ് പിന്നിലെ ക്യാമറ മൊഡ്യൂൾ നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണിന്റെ ക്യമറ സവിശേഷതകൾ പരിശോധിച്ചാൽ, ഡിവൈസിൽ 48 എംപി പ്രൈമറി ക്യാമറകൾ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ ഏതൊക്കെയാണ് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

കൂടുതൽ വായിക്കുക: അതിശയിപ്പിക്കുന്ന സവിശേഷതകളുമായി റിയൽമി എക്സ് 7 സീരിസ് സ്മാർട്ട്ഫോണുകൾ അടുത്ത വർഷം ഇന്ത്യയിലെത്തും

സെൽഫി ക്യാമറ
 

പോക്കോ എം3 സ്മാർട്ട്ഫോണിലെ സെൽഫി ക്യാമറയും ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. പിൻ ക്യാമറ പാനലിൽ എൽഇഡി ഫ്ലാഷും കമ്പനി നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററിയും പോക്കോ എം3യിൽ ഉണ്ടായിരിക്കും. എംഐയുഐ 12, പോക്കോ ലോഞ്ചർ എന്നിവയ്ക്കൊപ്പം ആൻഡ്രോയിഡ് 10ലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക. പോക്കോ എം3 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക കറുപ്പ്, മഞ്ഞ, നീല എന്നീ മൂന്ന് കളർ ഓപ്ഷനുകളിലായിരിക്കുമെന്ന് ടീസർ പോസ്റ്റർ വെളിപ്പെടുത്തുന്നു.

പോക്കോ എം3: ലോഞ്ച്

പോക്കോ എം3: ലോഞ്ച്

പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി ജനപ്രീതി നേടിയ ബ്രാൻഡാണ് പോക്കോ. കമ്പനിയുടെ പുതിയ പോക്കോ എം3 സ്മാർട്ട്ഫോൺ 20,000 രൂപയിൽ താഴെയുള്ള വിലയിലായിരിക്കും പുറത്തിറങ്ങുക. ഡിവൈസിന്റെ വില ഏത്രയായിരിക്കും എന്ന കാര്യത്തെ കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. ഡിവൈസിന്റെ ഇന്ത്യയുൾപ്പെടെയുള്ള വിപണികളിലെ ലോഞ്ച് എപ്പോഴായിരിക്കുമെന്നും വ്യക്തമല്ല. ഡിവൈസ് വൈകാതെ ഏഷ്യയിൽ എത്തുമെന്ന് ഉറപ്പാണ്. മലേഷ്യയിലെ സിരിം സർട്ടിഫിക്കേഷനിൽ ഈ ഡിവൈസ് കണ്ടെത്തിയിരുന്നു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 3 അടുത്ത ജൂണിൽ വിപണിയിലെത്തും, നോട്ട് സീരീസ് നിർത്തലാക്കുന്നു

Most Read Articles
Best Mobiles in India

English summary
Ahead of the launch of the Poco M3, the company has released some of the features of this device in a teaser.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X