നവംബർ 24ന് ലോഞ്ച് ചെയ്യാനിരിക്കെ പോക്കോ എം3 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പുറത്ത്

|

പോക്കോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ പോക്കോ എം3 നവംബർ 24ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഈ ഡിവൈസ് യൂറോപ്പിൽ ലോഞ്ച് ചെയ്യുമെന്നും അത് കഴിഞ്ഞ് അധികം വൈകാതെ തന്നെ ഡിവൈസ് ഇന്ത്യൻ വിപണിയിൽ എത്തുമെന്നുമാണ് റിപ്പോർട്ടുകൾ. വലിയ ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 662 SoC, ട്രിപ്പിൾ ക്യാമറകൾ എന്നിവയുൾപ്പെടെയുള്ള ഡിവൈസിന്റെ പ്രധാനപ്പെട്ട ചില സവിശേഷതകൾ ഡിവൈസിന്റെ ലോഞ്ചിന് മുമ്പ് തന്നെ പുറത്ത് വന്നു.

ഡിസൈൻ

ലോഞ്ചിന് മുന്നോടിയായി പോക്കോ എം3 സ്മാർട്ട്ഫോണിന്റെ ഡിസൈൻ വിവരങ്ങൾ പുറത്ത്. ലീക്ക് റിപ്പോർട്ടിലൂടെയാണ് ഡിവൈസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നത്. 91 മൊബൈൽസ് റിപ്പോർട്ടാണ് ഡിവൈസിന്റെ സവിശേഷതകൾ വെളിപ്പെടുത്തിയ ലീക്ക് വിവരങ്ങൾ പുറത്ത് വിട്ടത്. ഈ റിപ്പോർട്ട് അനുസരിച്ച് പോക്കോ എം3 സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും പുറത്തിറങ്ങുക. വാട്ടർ ഡ്രോപ്പ് ഡിസ്‌പ്ലേയുള്ള ഡിവൈസിന്റെ പിന്നിൽ ആകർഷകമായ ഡ്യുവൽ-ടോൺ ഫിനിഷും നൽകിയിട്ടുണ്ട്.

ഡിസൈൻ

പോക്കോ എം3 സ്മാർട്ട്ഫോണിന്റെ ഡിസൈനുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ലീക്ക് റിപ്പോർട്ടിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിന്റെ മുൻവശത്ത് സെൽഫി ക്യാമറ സ്ഥാപിക്കാനായി ഒരു വാട്ടർ ഡ്രോപ്പ് നോച്ചാണ് കമ്പനി നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ അടക്കമുള്ള പുതിയ മിഡ്റേഞ്ച് ഡിവൈസുകളിൽ കാണുന്നത് പോലെ വലതുവശത്തായി സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ടായിരിക്കും. വോളിയം ബട്ടണുകൾക്ക് താഴെയായിട്ടായിരിക്കും ഇത് നൽകുക.

കൂടുതൽ വായിക്കുക: 5ജി സപ്പോർട്ടുള്ള ചിപ്പ്സെറ്റുമായി റെഡ്മി നോട്ട് 9ടി സ്മാർട്ട്ഫോൺ വരുന്നുകൂടുതൽ വായിക്കുക: 5ജി സപ്പോർട്ടുള്ള ചിപ്പ്സെറ്റുമായി റെഡ്മി നോട്ട് 9ടി സ്മാർട്ട്ഫോൺ വരുന്നു

ഡ്യുവൽ-ടോൺ

പോക്കോ എം3 സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് ആകർഷകമായ ഡ്യുവൽ-ടോൺ ഫിനിഷായിരിക്കും കമ്പനി നൽകുക എന്നും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ പിൻ പാനലിൽ പോക്കോയുടെ ലോഗോയും ട്രിപ്പിൾ ക്യാമറ മൊഡ്യൂളും അതിനൊപ്പം എൽഇഡി ഫ്ലാഷും മനോഹരമായി നൽകിയിട്ടുണ്ട്. കറുപ്പ്, മഞ്ഞ, നീല എന്നീ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകുമെന്ന് റെൻഡറുകൾ സൂചിപ്പിക്കുന്നു.

പോക്കോ എം3: സവിശേഷതകൾ

പോക്കോ എം3: സവിശേഷതകൾ

നേരത്തെ തന്നെ പോക്കോ എം3 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട ചില ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റ് ആയിരിക്കുമെന്ന് ഈ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇത് മികച്ച ബാക്ക്അപ്പ് നൽകുന്ന വലിയ ബാറ്ററി തന്നെയാണ്.

ഡിസ്‌പ്ലേ

പോക്കോ എം3 സ്മാർട്ട്ഫോൺ 6.53 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടിയായിരിക്കും പുറത്തിറങ്ങുക. വാട്ടർ ഡ്രോപ്പ് നോച്ചുള്ള ഡിസ്പ്ലെയായിരിക്കും ഇത് എന്നും ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രിപ്പിൾ ക്യാമറ സെറ്റപ്പുള്ള ഫോണിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറായിരിക്കും ഉണ്ടായിരിക്കുക. ഫോണിലെ മറ്റ് ക്യാമറകളെ കുറിച്ച് ലീക്ക് റിപ്പോർട്ടുകൾ സൂചനകളൊന്നും നൽകിയിട്ടില്ല. മ്യൂസിക്കിനും മറ്റ് ഓഡിയോകൾക്കുമായി സ്റ്റീരിയോ സ്പീക്കറുകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ12 സ്മാർട്ട്ഫോൺ വൈകാതെ വിപണിയിൽ എത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ12 സ്മാർട്ട്ഫോൺ വൈകാതെ വിപണിയിൽ എത്തും

റെഡ്മി 10

അടുത്ത ദിവസങ്ങളിൽ ചൈനീസ് വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന റെഡ്മി 10 ഫോണിന്റെ റീബ്രാൻഡഡ് വേർഷനാണ് പോക്കോ എം3. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിലെ സവിശേഷതകൾ ഈ സംശയം വർധിപ്പിക്കുന്നു. റെഡ്മി 10 162.29 x 77.24x9.6 എംഎം അളവും 198 ഗ്രാം ഭാരവുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്ന ലീക്ക് റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.

Best Mobiles in India

English summary
The Poco M3, Poco's latest smartphone, is set to launch on November 24th. It is reported that the device will be launched in Europe and the device will hit the Indian market soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X