പോക്കോ എം4 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

|

പോക്കോ എം4 പ്രോ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ഫെബ്രുവരി 28ന് നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ച് ലോഞ്ച് ചെയ്ത ഈ ഡിവൈസ് അതേ ദിവസം തന്നെയാണ് ഇന്ത്യയിലും അവതരിപ്പിച്ചത്. പോക്കോയുടെ മറ്റ് സ്മാർട്ട്ഫോണുകൾ പോലെ നൽകുന്ന വിലയ്ക്ക് മികച്ച ഫീച്ചറുകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഈ സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 8 ജിബി വരെ റാമും മീഡിയടെക് G96 എസ്ഒസിയും ഡിവൈസിന് കരുത്ത് നൽകുന്നു. ഈ സ്മാർട്ട്ഫോണിന് ആദ്യ വിൽപ്പനയ്ക്കിടെ ലഭിക്കുന്ന ഓഫറുകളും ഇതിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

 

പോക്കോ എം4 പ്രോ: വില, ഓഫറുകൾ

പോക്കോ എം4 പ്രോ: വില, ഓഫറുകൾ

പോക്കോ എം4 പ്രോ മൂന്ന് വേരിയന്റുകളിലാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഡിവൈസിന്റെ 6 ജിബി റാം 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 14,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,499 രൂപ വിലയുണ്ട്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈഎൻഡ് മോഡലിന് ഇന്ത്യയിൽ 17,999 രൂപയാണ് വിലയ. ഈ സ്മാർട്ട്ഫോൺ കൂൾ ബ്ലൂ, പോക്കോ യെല്ലോ, പവർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് സ്മാർട്ട്ഫോണിന്റെ വിൽപ്പന നടക്കുന്നത്.

മികച്ച ഫീച്ചറുകളുമായി ലാവ എക്സ്2 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 6,999 രൂപ മാത്രംമികച്ച ഫീച്ചറുകളുമായി ലാവ എക്സ്2 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 6,999 രൂപ മാത്രം

ഓഫറുകൾ
 

പോക്കോ എം4 പ്രോ ആദ്യ വിൽപ്പനയിലൂടെ വാങ്ങുന്നവർക്ക് മികച്ച ഓഫറുകളും കമ്പനി നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,000 രൂപ കിഴിവ് ലഭിക്കും. ഫോൺ വാങ്ങുന്ന ആളുകൾക്ക് ഫ്ലിപ്പ്കാർട്ട് ആറ് മാസത്തെ ഗാന പ്ലസ് സൗജന്യമായി നൽകുന്നുണ്ട്. ഇത് കൂടാതെ ഗൂഗിൾ പിക്സൽ ബഡ്സ് എ-സീരീസ് ട്രൂവയർലസ് സ്റ്റീരിയോ (TWS) ഇയർബഡ്സസ് 6,999 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരവും ലഭിക്കും. ഈ ഇയർബഡ്സിന്റെ യഥാർത്ഥ വില 7,649 രൂപയാണ്.

പോക്കോ എം4 പ്രോ: സവിശേഷതകൾ

പോക്കോ എം4 പ്രോ: സവിശേഷതകൾ

പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയിൽ പഞ്ച് ഹോളും നൽകിയിട്ടുണ്ട്. 90 Hz റിഫ്രഷ് റേറ്റും 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും 180 Hz ടച്ച് സാമ്പിൾ റേറ്റുമുള്ള മികച്ചൊരു ഡിസ്പ്ലെയാണ് ഇത്. ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 96 പ്രോസസറിന്റെ കരുത്തിലാണ് പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം 8 ജിബി വരെ റാമും ഫോണിലുണ്ട്. 256 ജിബി വരെയുള്ള യുഎഫ്എസ് 2.2 ഓൺബോർഡ് സ്റ്റോറേജും ഫോണിലുണ്ട്. റാം 11 ജിബി വരെയായി വർധിപ്പിക്കാൻ സഹായിക്കുന്ന ടർബോ റാം ഫീച്ചറും ഈ ഡിവൈസിൽ പോക്കോ നൽകിയിട്ടുണ്ട്.

ഈ മാർച്ച് മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഈ മാർച്ച് മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ട്രിപ്പിൾ ക്യാമറ സെറ്റപ്പ്

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് പോക്കോ എം4 പ്രോ സ്മാർട്ട്ഫോൺ വരുന്നത്. ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഇത്. ഇതിനൊപ്പം 8 മെഗാ പിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാ പിക്സൽ മാക്രോ ക്യാമറയുമാണ് നൽകിയിട്ടുള്ളത്. 64 എംപി ക്യാമറ ഫീച്ചർ ചെയ്യുന്ന പോക്കോ എം സീരിസിലെ ആദ്യ ഫോൺ കൂടിയാണ് ഇത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയാണ് പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

5000 mAh ബാറ്ററി

33W എംഎംടി ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററിയാണ് പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഒരു ദിവസം മുഴുവൻ ബാക്ക് അപ്പ് നൽകുന്ന മികച്ച ബാറ്ററിയാണ് ഇത്. ഇതിലുള്ള ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിലൂടെ ഫോൺ 61 മിനിറ്റിൽ ഫോൺ 100 ശതമാനം ചാർജ് ആകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഫ്ലാഗ്ഷിപ്പ് ലെവൽ ലിക്വിഡ് കൂൾ 1.0 പ്ലസ് ഫീച്ചറും പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

സ്‌മാർട്ട്‌ഫോൺ ക്യാമറകളിലെ ഇമേജ് സെൻസറുകളെക്കുറിച്ച് അറിയേണ്ടതെല്ലാംസ്‌മാർട്ട്‌ഫോൺ ക്യാമറകളിലെ ഇമേജ് സെൻസറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ

പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിൽ ഹൈറെസ് ഓഡിയോ സർട്ടിഫിക്കേഷനുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും നൽകിയിട്ടുണ്ട്. ഇത് മികച്ച ഓഡിയോ അനുഭവം നൽകുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഐആർ ബ്ലാസ്റ്റർ, യുഎസ്ബി സി പോർട്ട്, എഫ്എം റേഡിയോ സപ്പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. 179.5 ഗ്രാം ഭാരവുമാണ് ഈ ഫോണിലുള്ളത്.

ഈ ഫോൺ വാങ്ങണോ

ഈ ഫോൺ വാങ്ങണോ

വിലയും സവിശേഷതകളും നോക്കിയാൽ ഇന്ത്യയിൽ ലഭിക്കുന്ന മികച്ച ഡിവൈസുകളിൽ ഒന്നാണ് പോക്കോ എം4 പ്രോ 4ജി എന്ന് പറയാം. 14999 രൂപ മുതൽ വില വരുന്നതിനാൽ തന്നെ ഈ വില വിഭാഗത്തിലെ മറ്റ് ഫോണുകളോട് മത്സരിക്കാൻ പോന്ന ഫീച്ചറുകൾ പോക്കോ ഫോണിൽ നൽകിയിട്ടുണ്ട്. ഈ ഫോണിന്റെ 5ജി വേരിയന്റ് നേരത്തെ ഇന്ത്യയിൽ എത്തിയിരുന്നു. 4ജി സ്മാർട്ട്ഫോൺ വേണം എന്നുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ക്യാമറ, ഡിസ്പ്ലെ, ബാറ്ററി, പ്രോസസർ എന്നിവയുള്ള ഫോൺ തന്നെയാണ് പോക്കോ എം4 പ്രോ 4ജി.

മാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The first sale of the Poco M4 Pro smartphone in India will take place today. This smartphone launched in India on February 28. Price of This device starts at Rs 14,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X