കാത്തിരിപ്പ് അവസാനിക്കുന്നു, പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ന് വിപണിയിലെത്തും

|

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോക്കോ തങ്ങളുടെ ഏറ്റവും പുതിയ ഫോണായ പോക്കോ എം4 പ്രോ 5ജി ഇന്ന് പുറത്തിറക്കും. ആഗോള വിപണിയിലാണ് ഈ ഡിവൈസ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായ ഡിവൈസാണ് ഇത്. ഈ സ്മാർട്ട്ഫോൺ കുറച്ച് ആഴ്ച്ചകൾക്ക് മുമ്പ് ചൈനയിൽ ഷവോമി അവതരിപ്പിച്ച റെഡ്മി നോട്ട് 11 5ജി സ്മാർട്ട്ഫോണിന്റെ റീബ്രാന്റഡ് ഡിവൈസ് ആയിരിക്കുമെന്നും സൂചകൾ ഉണ്ടായിരുന്നു. പോക്കോയുടെ പുതിയ സ്മാർട്ട്ഫോൺ വലിയ പ്രതീക്ഷയോടെയാണ് വിപണി കാണുന്നത്.

പോക്കോ എം4 പ്രോ 5ജി: ലോഞ്ച് വിവരങ്ങൾ

പോക്കോ എം4 പ്രോ 5ജി: ലോഞ്ച് വിവരങ്ങൾ

പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഇവന്റ് ഒരു ആഗോള ഇവന്റാണ്. ഇത് കമ്പനിയുടെ സോഷ്യൽ മീഡിയ ചാനലുകളിലുടനീളം തത്സമയ സ്ട്രീം ചെയ്യും. ഇന്ത്യൻ സമയം വൈകുന്നേരം 5:30 നാണ് ഈ ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്. ഇവന്റ് യൂട്യൂബിൽ തത്സമയ സ്ട്രീം ചെയ്യുകയും സോഷ്യൽ മീഡിയ ചാനലുകളിൽ അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യും. ആഗോള ഇവന്റ് കാണുന്നതിന് നിങ്ങൾക്ക് താഴെയുള്ള വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

വില കുറഞ്ഞ 5ജി ഫോൺ വേണോ?, നവംബറിൽ വാങ്ങാവുന്ന മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾവില കുറഞ്ഞ 5ജി ഫോൺ വേണോ?, നവംബറിൽ വാങ്ങാവുന്ന മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ

പോക്കോ എം4 പ്രോ 5ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ റീബ്രാൻഡ് ചെയ്ത റെഡ്മി നോട്ട് 11 5ജി തന്നെയായിരിക്കും എന്ന് നിരവധി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പോക്കോ പുറത്ത് വിട്ട ടീസറുകളും സമാനമായ സവിശേഷതകൾ കാണിക്കുന്നതാണ്. ഈ ഡിവൈസിന്റെ ടീസറുകളിലൊന്നി എഐ ഫീച്ചറുള്ള 50 എംപി റിയർ സെൻസർ വെളിപ്പെടുത്തിയിട്ടുണ്ട്. റെഡ്മി നോട്ട് 11 5ജി സ്മാർട്ട്ഫോണിലും ഇതിന് സമാനമായ ക്യാമറയാണ് ഉള്ളത്. പോക്കോ എം4 പ്രോ 5ജി ഫോണിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഐപിഎസ് എൽസിഡി പാനൽ ആയിരിക്കും ഉണ്ടാവുക എന്നും സൂചനയുണ്ട്.

പോക്കോ എം4 പ്രോ 5ജി

ഇത് കൂടാതെ പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ 6nm ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള 'അൾട്രാ-ഫാസ്റ്റ്' പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുക എന്നും ടീസർ വ്യക്തമാക്കുന്നു. റെഡ്മി നോട്ട് 11 5 ജിക്ക് കരുത്ത് പകരുന്ന ഡൈമെൻസിറ്റി 810 പ്രൊസസറായിരിക്കും പോക്കോ എം4 പ്രോ 5ജി ഫോണിലും ഉണ്ടായിരിക്കുക എന്നാണ് സൂചനകൾ. പുതിയ റെഡ്മി നോട്ട് 11ടി 5ജിയിലും ഈ പ്രോസസർ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഈ ഡിവൈസിൽ 5,000 mAh ബാറ്ററിയും 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ടായിരിക്കും. ഡ്യുവൽ സ്പീക്കറുകൾ, എക്സ്-ആക്സിസ് ലീനിയർ മോട്ടോർ, മറ്റ് ഫീച്ചറുകൾ എന്നിവയും ഫോണിൽ ഉണ്ടായിരിക്കും.

വില കുറഞ്ഞ 5ജി ഫോൺ വേണോ?, നവംബറിൽ വാങ്ങാവുന്ന മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾവില കുറഞ്ഞ 5ജി ഫോൺ വേണോ?, നവംബറിൽ വാങ്ങാവുന്ന മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ

പഞ്ച്-ഹോൾ

പഞ്ച്-ഹോൾ കട്ടൗട്ടിൽ റെഡ്മി നോട്ട് 11 5ജി സ്മാർട്ട്ഫോണിൽ ഉള്ളത് പോലെ തന്നെ പോക്കോ എം4 പ്രോ 5ജിയിലും 16 എംപി സെൽഫി ക്യാമറ സെൻസർ തന്നെ ഉണ്ടായിരിക്കും എന്നാണ് സൂചനകൾ. പിൻവശത്തുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 50 എംപി ആയിരിക്കുമെന്ന് ടീസറിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട് എങ്കിലും രണ്ടാമത്തെ സെൻസറിന്റെ കാര്യം വ്യക്തമാക്കിയിട്ടില്ല. ഇത് റെഡ്മി നോട്ട് 11 5ജി ഫോണിൽ ഉള്ളത് പോലെ 8 എംപി അൾട്രാ വൈഡ് ഷൂട്ടറായിരിക്കാൻ സാധ്യതയുണ്ട്.

പോക്കോ എം4 പ്രോ 5ജി: ഇന്ത്യയിലെ വില

പോക്കോ എം4 പ്രോ 5ജി: ഇന്ത്യയിലെ വില

പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ആയിരിക്കും അവതരിപ്പിക്കുക. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസിക്ക് മോഡലും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ മോഡലുമായിരിക്കും പുറത്തിറങ്ങുക. ഹൈ എൻഡ് മോഡലിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ടായിരിക്കും. നിലവിൽ റെഡ്മി നോട്ട് 11 5ജി സ്മാർട്ട്ഫോൺ സിഎൻവൈ 1,199 (ഏകദേശം 14,000 രൂപ) മുതലുള്ള വിലയ്ക്കാണ് ചൈനയിൽ വിൽപ്പന നടത്തുന്നത്. പോക്കോ എം4 പ്രോ 5ജിയുടെ വില ഏകദേശം ഈ ഡിവൈസിന് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

ഗെയിം കളിക്കുന്നവർക്ക് നവംബറിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾഗെയിം കളിക്കുന്നവർക്ക് നവംബറിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ

Best Mobiles in India

English summary
Popular smartphone maker Poco will launch its latest smartphone, the Poco M4 Pro 5G. This device will be unveiled in the global market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X