ഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

|

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയുടെ പ്രത്യേകത ഇവിടെ എല്ലാ വില വിഭാഗങ്ങളിലുമുള്ള സ്മാർട്ട്ഫോണുകൾക്കും ആവശ്യക്കാരുണ്ട് എന്നതാണ്. 10000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ മുതൽ ലക്ഷങ്ങൾ വിലയുള്ള ഫോണുകൾ വരെ ഇന്ത്യയിൽ ലഭ്യമാണ്. വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗമാണ് 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ. മാന്യമായ ക്യാമറ ഫീച്ചറുകൾ, വലിയ ബാറ്ററി, വലിയ ഗെയിമുകൾ പോലും ലോഡ് ചെയ്യുന്ന പ്രോസസറുകൾ മികച്ച ഡിസ്പ്ലെ എന്നിവയെല്ലാം ഈ വില വിഭാഗത്തിലെ ഡിവൈസുകളിൽ ഉണ്ടാകാറുണ്ട്.

 

15000 രൂപയിൽ താഴെ മാത്രം വിലയുള്ള സ്മാർട്ട്ഫോണുകൾ

ഈ ഏപ്രിൽ മാസത്തിൽ നിങ്ങൾക്ക് വാങ്ങാവുന്ന മികച്ച 15000 രൂപയിൽ താഴെ മാത്രം വിലയുള്ള സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ വിഭാഗത്തിൽ നിരവധി ഡിവൈസുകൾ ലഭ്യമാണ്. മോട്ടറോള, പോക്കോ, റെഡ്മി, സാംസങ് തുടങ്ങിയ മുൻനിര കമ്പനികളെല്ലാം 15000 രൂപയിൽ താഴെ വിലയിൽ ധാരാളം ഡിവൈസുകൾ അവതരിപ്പിച്ചിട്ടുമുണ്ട്. ഈ മാസം ഇന്ത്യയിൽ വാങ്ങാവുന്ന മികച്ചസ 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളും അവയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

പോക്കോ എം4 പ്രോ 5ജി
 

പോക്കോ എം4 പ്രോ 5ജി

വില: 14,999 രൂപ

പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ എച്ച്ഡി+ ഡോട്ട് ഡിസ്‌പ്ലേയാണ് ഉള്ളത്. 6 ജിബി വരെ റാമും 128 ജിബി വരെ സ്‌റ്റോറേജുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മെഡിടെക് ഡൈമെൻസിറ്റി 810 പ്രോസസറാണ്. സ്മാർട്ട്ഫോണിൽ 50 എംപി പ്രൈമറി സെൻസറാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറും ഉണ്ട്. 16 എംപിയാണ് സ്മാർട്ട്ഫോണിലുള്ള സെൽഫി ക്യാമറ സെൻസർ. 33W പ്രോ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററിയും ഈ ഡിവൈസിൽ പോക്കോ നൽകിയിട്ടുണ്ട്.

കാർഡ് ഇല്ലാതെ ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം, പുതിയ സംവിധാനവുമായി ആർബിഐകാർഡ് ഇല്ലാതെ ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം, പുതിയ സംവിധാനവുമായി ആർബിഐ

സാംസങ് ഗാലക്സി എം21 2021

സാംസങ് ഗാലക്സി എം21 2021

വില: 12,999 രൂപ

സാംസങ് ഗാലക്സി എം21 2021 സ്മാർട്ട്ഫോണിൽ ഫുൾ എച്ച്ഡി+ റെസല്യൂഷനോട് കൂടിയ 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജ് സ്പേസുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ പ്രൊസസറാണ്. മൂന്ന് പിൻ ക്യാമറകളാണ് ഈ ഡിവൈസിൽ ഉള്ളത്. 48 എംപി പ്രൈമറി ക്യാമറയ്ക്ക് ഒപ്പം 8 എംപി ക്യാമറയും 5 എംപി ക്യാമറയുമാണ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് പൂർത്തിയാക്കുന്നത്. 20 എംപി സെൽഫി ക്യാമറ സെൻസറും ഈ ഡിവൈസിൽ ഉണ്ട്. 15W ചാർജിങ് സപ്പോട്ടുള്ള 6,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എം21 2021 സ്മാർട്ട്ഫോണിൽ ഉള്ളത്.

റെഡ്മി നോട്ട് 11

റെഡ്മി നോട്ട് 11

വില: 13,499 രൂപ

റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് ജി-ഒലെഡ് എഫ്എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഉള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജ് സ്പേസും ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13ലാണ് ഈ റെഡ്മി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. നാല് പിൻ ക്യാമറകളാണ് ഡിവൈസിലുള്ളത്. 50 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 8 എംപി സെൻസർ, 2 എംപി സെൻസർ, മറ്റൊരു 2 എംപി സെൻസർ എന്നിവ ക്വാഡ് ക്യാമറ സെറ്റപ്പ് പൂർത്തിയാക്കുന്നു. ഫോണിന്റെ മുൻവശത്ത് 13 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. 33W പ്രോ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

മോട്ടോ ജി40 ഫ്യൂഷൻ

മോട്ടോ ജി40 ഫ്യൂഷൻ

വില: 14,699 രൂപ

മോട്ടോ ജി40 ഫ്യൂഷനിൽ 6.8 ഇഞ്ച് മാക്‌സ് വിഷൻ ഡിസ്‌പ്ലേയാണ് ഉള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുണ്ട്. ആൻഡ്രോയിഡ് 11 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 64 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറും ഒരു മാക്രോ സെൻസറും അടങ്ങുന്നതാണ് പിൻ ക്യാമറ സെറ്റപ്പ്. ഫോണിന്റെ മുൻവശത്ത് 16 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ടർബോ പവർ 20 സപ്പോർട്ട് ചെയ്യുന്ന 6,000mAh ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

മോട്ടോ ജി22, സാംസങ് ഗാലക്സി എം53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾമോട്ടോ ജി22, സാംസങ് ഗാലക്സി എം53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

റിയൽമി 9ഐ

റിയൽമി 9ഐ

വില: 12,999 രൂപ

റിയൽമി 9ഐ സ്മാർട്ട്ഫോണിൽ ഫുൾ എച്ച്ഡി+ റെസല്യൂഷനോട് കൂടിയ 6.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഉണ്ട്. ഈ സ്മാർട്ട്ഫോണിൽ 50 എംപി പ്രൈമറി ക്യാമറ, രണ്ട് 2 എംപി സെൻസറുകൾ എന്നിവയാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറയും ഉണ്ട്. 33W ഡാർട്ട് ചാർജ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന 6,000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

റിയൽമി 9 5ജി

റിയൽമി 9 5ജി

വില: 14,999 രൂപ

റിയൽമി 9 5ജി സ്മാർട്ട്ഫോണിൽ ഫുൾ എച്ച്‌ഡി+ റെസല്യൂഷനോട് കൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 810 5ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജ് സ്പേസും ഉണ്ട്. റിയൽമി 9 5ജി സ്മാർട്ട്ഫോണിൽ 48 എംപി പ്രൈമറി സെൻസർ, ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സെൻസർ, 4സെമി മാക്രോ സെൻസർ എന്നിവയാണ് നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Best Mobiles in India

English summary
Take a look at the smartphones priced below Rs 15,000 that can be purchased in April. The list includes devices from brands such as Redmi, Poco, Samsung and Motorola Realme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X