മാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

മഹാമാരികാലം പതുക്കെ മാറുകയും ജീവിതം സാധാരണ നിലയിലേക്ക് വഴി തിരിയുകയും ചെയ്യുന്ന അവസരമാണ് ഇത്. 2022ന്റെ മൂന്നാം മാസം ആരംഭിക്കുമ്പോൾ സ്മാർട്ട്ഫോൺ വിപണിക്ക് പ്രതീക്ഷകൾ ഏറെയാണ്. ഈ മാസം പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ ധാരാളം മോഡലുകൾ ഉണ്ട്. ഇന്ത്യയിൽ വലിയൊരു വിഭാഗം ആളുകളും വാങ്ങുന്ന 15000 രൂപയ്ക്ക് താഴെ മാത്രം വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗം വളരെ മത്സരാധിഷ്ഠിതമായി മുന്നേറുകളാണ്.

 

15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

നിങ്ങൾ മാർച്ചിൽ 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ കഴിഞ്ഞ മാസത്തിൽ ലോഞ്ച് ചെയ്ത പുത്തൻ മോഡലുകളും ഉൾപ്പെടുന്നു. പോക്കോ എം4 പ്രോ 5ജി, റെഡ്മി നോട്ട് 11 തുടങ്ങിയ പുത്തൻ മോഡലുകൾ നിങ്ങൾക്ക് ഈ മാസം വാങ്ങാവുന്നതാണ്. ഇത് കൂടാതെ 15000 രൂപയിൽ താഴെ വിലയിൽ കരുത്തരായി തുടരുന്ന മൈക്രോമാക്സ്, മോട്ടോറോള, ഇൻഫിനിക്സ് തുടങ്ങിയവയുടെ സ്മാർട്ട്ഫോണുകളും ഈ പട്ടികിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പോക്കോ എ4 പ്രോ 5ജി
 

പോക്കോ എ4 പ്രോ 5ജി

വ്യത്യസ്തമായ ഡിസൈനിൽ നിരവധി റീ-ബ്രാൻഡഡ് റെഡ്മി സ്മാർട്ട്‌ഫോണുകൾ പോക്കോ ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. ഇത്തരമൊരു ഡിവൈസാണ് പോക്കോ എ4 പ്രോ 5ജി. ഇത് റീബാഡ്ജ് ചെയ്ത റെഡ്മി നോട്ട് 11ടി 5ജി ഫോണിന്റെ പതിപ്പാണ്. റെഡ്മി നോട്ട് 11ടി 5ജി കഴിഞ്ഞ വർഷം അവസാനം ഇന്ത്യയിൽ അവതരിപ്പിച്ചു. പോക്കോ എ4 പ്രോ 5ജിയുടെ ഇന്ത്യയിലെ വില 14,999 രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ വിലയ്ക്ക് മാന്യമായ ഫീച്ചറുകളാണ് ഫോൺ നൽകുന്നത്. 6.6 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 5000 mAh ബാറ്ററിയും പോക്കോ നൽകിയിട്ടുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയടങ്ങുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പുള്ള ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 810 എസ്ഒസി ചിപ്പ്സെറ്റാണ്.

കരുത്തുറ്റ പ്രോസസറും മികച്ച ക്യാമറകളും; ഷവോമി 12 സീരീസ് മാർച്ച് 15ന് വിപണിയിലെത്തുംകരുത്തുറ്റ പ്രോസസറും മികച്ച ക്യാമറകളും; ഷവോമി 12 സീരീസ് മാർച്ച് 15ന് വിപണിയിലെത്തും

റെഡ്മി നോട്ട് 11

റെഡ്മി നോട്ട് 11

ഈ വർഷത്തെ റെഡ്മി നോട്ട് ഫോണുകൾ അവയുടെ മുൻഗാമികളെപ്പോലെ വിപണി പിടിക്കാൻ പോന്നവ തന്നെയാണ്. ഇതുവരെ ഇന്ത്യയിൽ എത്തിയ സീരീസിലെ ഡിവൈസുകളിൽ റെഡ്മി നോട്ട് 11 ആണ് ഏറ്റവും വില കുറഞ്ഞത്. നിരവധി ആവേശകരമായ ഫീച്ചറുകളുമായാണ് ഈ ഡിവൈസ് വരുന്നത്. ഈ ഫോണിന് 179 ഗ്രാം ഭാരമാണ് ഉള്ളത്. 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയും ഫോണിൽ നൽകിയിട്ടുണ്ട്. 90Hz റിഫ്രഷ് റേറ്റും 1000 നിറ്റ്‌സ് ബ്രൈറ്റ്നസും സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലെയാണ് ഇത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ ഫോണിന് ഉയർന്ന നിലവാരമുള്ള ഗെയിമുകൾ പ്രവർത്തിപ്പിക്കാനോ മുൻനിര ഫോണുകൾ പോലെയുള്ള ഫോട്ടോകൾ ക്ലിക്ക് ചെയ്യാനോ സാധിക്കില്ലെങ്കിലും നൽകുന്ന പണത്തിന് ചേർന്ന ഫീച്ചറുകൾ ഫോണിലുണ്ട്.

മൈക്രോമാക്‌സ് ഇൻ നോട്ട് 2

മൈക്രോമാക്‌സ് ഇൻ നോട്ട് 2

ഈ വർഷം ആദ്യമാണ് മൈക്രോമാക്‌സ് ഇൻ നോട്ട് 2ലൂടെ മൈക്രോമാക്‌സ് വിപണിയിൽ കരുത്ത് കാട്ടിയത്. ഈ വില വിഭാഗത്തിലെ ഷവോമി, റിയൽമി, സാംസങ് സ്മാർട്ട്ഫോണുകളോട് മത്സരിക്കാൻ പോന്ന ഫീച്ചറുകളെല്ലാം ഈ സ്മാർട്ട്ഫോണിൽ ഇന്ത്യൻ ബ്രാന്റ് നൽകിയിട്ടുണ്ട്. 90Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന 6.43 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. മീഡിയടെക് ഹീലിയോ ജി95 പ്രോസസറിന്റെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് ഇടത്തരം ഗ്രാഫിക്സ് കൈകാര്യം ചെയ്യാൻ സാധിക്കുന്ന പ്രോസസറാണ്. 5000mAh ബാറ്ററിയും ഫോണിലുണ്ട്. ഈ ബാറ്ററി സാധാരണ ഉപയോഗത്തിൽ ദിവസം മുഴുവൻ ചാർജ് നിൽകുന്നു. ഈ ഫോണിന്റെ വില 13,499 രൂപയാണ്.

ഇൻഫിനിക്സ് നോട്ട് 11

ഇൻഫിനിക്സ് നോട്ട് 11

15000 രൂപയിൽ താഴെ വിലയിൽ ഈ മാസം വാങ്ങാവുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടംനേടിയ മറ്റൊരു മികച്ച ഡിവൈസാണ് ഇൻഫിനിക്സ് നോട്ട് 11. വലിയ സ്‌ക്രീൻ ആവശ്യമുള്ളവരെ ഈ ഡിവൈസ് ആകർഷിക്കും. 6.6-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയോടെയാണ് ഫോൺ വരുന്നത്. ഈ ഡിസ്പ്ലെ ഗെയിമുകൾ കളിക്കുന്നവർക്ക് മികച്ച അനുഭവം നൽകും. ഇൻഫിനിക്സ് നോട്ട് 11ന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി88 പ്രോസസറാണ്. 4 ജിബി റാമും ഉഇതിനൊപ്പം നൽകുന്നു. സ്ഥിരതയാർന്ന ഗെയിമിങ് അനുഭവം നൽകാൻ ഈ പ്രോസസറിന് സാധിക്കും. ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ദി ബോക്‌സിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. 5000mAh ബാറ്ററിയും ഇൻഫിനിക്സ് നോട്ട് 11ൽ ഉണ്ട്. ഒരു ദിവസം മുഴുവൻ പ്രവർത്തിക്കാൻ ഫോണിന് സാധിക്കും. 11,999 രൂപയാണ് ഫോണിന്റെ വില.

സാംസങ് ഗാലക്സി എ03 മുതൽ മോട്ടറോള എഡ്ജ് 30 പ്രോ വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എ03 മുതൽ മോട്ടറോള എഡ്ജ് 30 പ്രോ വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

മോട്ടോ ജി51

മോട്ടോ ജി51

മോട്ടോ ജി51 സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംങ് റേറ്റും ഉള്ള 6.8 ഇഞ്ച് ഹോൾ-പഞ്ച് എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. 8 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 480+ പ്രോസസറിന്റെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ ക്യാമറ, 2 മെഗാപിക്സൽ ക്യാമറ എന്നിവയാണ് മോട്ടോ ജി51ൽ ഉള്ളത്. ഫോൺ 5000mAh ബാറ്ററിയും പായ്ക്ക് ചെയ്യുന്നു. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇതിനൊപ്പം നൽകിയിട്ടുണ്ട്, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള സ്പീക്കറുകളും 3.5 എംഎം ഓഡിയോ ജാക്കും ഫോണിലുണ്ട്. ഈ ഡിവൈസിന്റെ വില 14,999 രൂപയാണ്.

Best Mobiles in India

English summary
Take a look at the best smartphones priced below Rs 15,000 that you can buy this March. The list includes smartphones like the Poco M4 Pro and the Redmi Note 11.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X