പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വില 12,999 രൂപ മുതൽ

|

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോക്കോ തങ്ങളുടെ എം സീരിസിലെ പുതിയ 5ജി സമാർട്ട്ഫോണായ പോക്കോ എം4 പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ പുതിയ 5ജി സ്മാർട്ട്ഫോൺ മികച്ച ഫീച്ചറുകളുമായിട്ടാണ് വരുന്നത്. ബജറ്റ് 5ജി സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ പോന്ന എല്ലാ സവിശേഷതകളും പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. 15000 രൂപയിൽ താഴെ വിലയുള്ള ഈ സ്മാർട്ട്ഫോണിൽ മീഡിയടെക് 5ജി പ്രോസസറാണുള്ളത്. പോളികാർബണേറ്റ് ബിൽഡ് ഉള്ള ഈ ഡിവൈസിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

 

പോക്കോ എം4 പ്രോ 5ജി: വില

പോക്കോ എം4 പ്രോ 5ജി: വില

പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ ബജറ്റ് 5ജി സ്മാർട്ട്‌ഫോണിന്റെ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 12,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് മോഡലിന് 14,999 രൂപ വിലയുണ്ട്. കറുപ്പ്, മഞ്ഞ, നീല എന്നീ മൂന്ന് കളർ വേരിയന്റുകളിലാണ് പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

വൺപ്ലസിന്റെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി പുറത്തിറങ്ങിവൺപ്ലസിന്റെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി പുറത്തിറങ്ങി

പോക്കോ എം4 പ്രോ 5ജി: സവിശേഷതകൾ
 

പോക്കോ എം4 പ്രോ 5ജി: സവിശേഷതകൾ

പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.58 ഇഞ്ച് ഐപിഎസ് എൽസിഡി പാനലാണ് നൽകിയിട്ടുള്ളത്. ഈ സ്‌ക്രീനിന് ഫുൾ എച്ച്‌ഡി+ റെസല്യൂഷൻ സപ്പോർട്ടുണ്ട്. സുരക്ഷയ്ക്കായി കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനാണ് ഉള്ളത്. 240Hz ടച്ച് സാംപ്ലിങ് റേറ്റും ഡ്യൂഡ്രോപ്പ് നോച്ചും ഡിസ്പ്ലെയിലുണ്ട്. 6 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസിയാണ്. 2 ജിബി വരെ വെർച്വൽ റാം സപ്പോർട്ടും പോക്കോയുടെ ഈ ഡിവൈസിനുണ്ട്.

ക്യാമറ

രണ്ട് പിൻ ക്യാമറകളുമായിട്ടാണ് പോക്കോ എം4 പ്രോ 5ജി വരുന്നത്. ഈ ക്യാമറ സെറ്റപ്പിൽ 50 എംപി പ്രൈമറി ക്യാമറയാണ് ഉള്ളത്. ഇതിനൊപ്പം 2 എംപി ഡെപ്ത്ത് സെൻസറും പോക്കോ നൽകിയിട്ടുണ്ട്. ഈ ക്യാമറ മൊഡ്യൂളിന് അടുത്തായി എൽഇഡി ഫ്ലാഷും ഉണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് പോക്കോ എം4 പ്രോ 5ജി പായ്ക്ക് ചെയ്യുന്നത്. ബജറ്റ് 5ജി ഡിവൈസ് എന്ന നിലയിൽ നോക്കുമ്പോൾ മാന്യമായ ക്യാമറ സെറ്റപ്പ് തന്നെയാണ് പോക്കോ നൽകിയിട്ടുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽകാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽ

ഇന്റേണൽ സ്റ്റോറേജ്

പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിൽ 128 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഉള്ളത്. ഈ സ്റ്റോറേജ് തികയാത്ത ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. ഏഴ് 5ജി ബാൻഡുകളാണ് പോക്കോ എം4 പ്രോ 5ജിയിൽ ഉള്ളത്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13ലാണ് ഈ പോക്കോ ഫോൺ പ്രവർത്തിക്കുന്നത്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറുള്ള ഡിവൈസിൽ ഫേസ് ഐഡി സപ്പോർട്ടും ഉണ്ട്.

ബാറ്ററി

പോക്കോ എം4 പ്രോ 5ജിയിൽ 5ജി, 4ജി വോൾട്ടി, ബ്ലൂടൂത്ത് 5.1, വൈഫൈ (2.4GHz + 5GHz), 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് അടക്കുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഉണ്ട്. 5000 mAh ബാറ്ററിയാണ് ഈ പുതിയ പോക്കോ ഡിവൈസ് പായ്ക്ക് ചെയ്യുന്നത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പോക്കോ എം4 പ്രോ 5ജിയിലുണ്ട്. വിലയും സവിശേഷതകളും നോക്കിയാൽ ബജറ്റ് 5ജി സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ വിജയം നേടാൻ പോക്കോയുടെ പുതിയ ഡിവൈസിന് സാധിക്കുമെന്ന് ഉറപ്പാണ്.

17 മിനുറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാവുന്ന വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വിപണിയിൽ17 മിനുറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാവുന്ന വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വിപണിയിൽ

Best Mobiles in India

English summary
Poco has introduced the new 5G smartphone in its M series, the Poco M4 Pro 5G in India. This new 5G smartphone comes with great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X