15000 രൂപയോളം വിലയിൽ വാങ്ങാവുന്ന ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകൾ

|

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നുണ്ട് എങ്കി. ഏത് വാങ്ങണം എന്ന സംശയം പലർക്കും ഉണ്ടായിരിക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന സ്മാർട്ട്ഫോണുകളുടെ വിഭാഗമാണ് 15000 രൂപയിൽ താഴെ വിലയുള്ളവ. മികച്ച ഫീച്ചറുകളുള്ള ധാരാളം ഡിവൈസുകൾ ഈ വിഭാഗത്തിൽ ബ്രാന്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.

സ്മാർട്ട്ഫോണുകൾ

നിങ്ങൾ 15000 രൂപയോളം വില വരുന്ന ഡിവൈസ് തിരയുകയാണ് എങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. പോക്കോ, മോട്ടോ, iQOO, റിയൽമി തുടങ്ങിയ ബ്രാന്റുകളെല്ലാം ഇത്തരം ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ 15000 രൂപയോളം വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം.

പോക്കോ എം4 പ്രോ

പോക്കോ എം4 പ്രോ

വില: 11,999 രൂപ

പോക്കോ എം4 പ്രോ സ്മാർട്ട്ഫോൺ FHD+ റെസല്യൂഷനോട് കൂടിയ 6.43 ഇഞ്ച് 90Hz AMOLED ഡിസ്‌പ്ലേയുമായി വരുന്നു. മീഡിയടെക് ഹീലിയോ G96 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. 64 എംപി മെയിൻ, 8 എംപി അൾട്രാ വൈഡ്, 2 എംപി മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഇതിന് സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഫോണിലുണ്ട്. ആൻഡ്രോയിഡ് 11 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ

മോട്ടോ ജി52
 

മോട്ടോ ജി52

വില: 14,499 രൂപ

മോട്ടോ ജി52 സ്മാർട്ട്ഫോൺ 4ജി കണക്റ്റിവിറ്റി മാത്രമുള്ള ഡിവൈസാണ്. 15,000 രൂപയിൽ താഴെയുള്ള മികച്ച ഡിസ്‌പ്ലേയും സ്ലിം ഫോം ഫാക്ടറുമുള്ള ഡിവൈസാണ് ഇത്. 6.6 ഇഞ്ച് 90Hz അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിലുള്ളത്. എല്ലാ വശങ്ങളിലും സ്ലിം ബെസലുകളാണ് മോട്ടോ ജി52 സ്മാർട്ട്ഫോണിൽ ഉള്ളത്. സ്നാപ്ഡ്രാഗൺ 680 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളുണ്ട്. 50 എംപി പ്രൈമറി ക്യാമറയാണ് ഉള്ളത്. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഫോണിൽ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 12 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

iQOO Z6 5ജി

iQOO Z6 5ജി

വില: 14,999 രൂപ

iQOO Z6 5ജി സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയാണ് ഉള്ളത്. 15,000 രൂപയിൽ താഴെ വിലയിൽ സ്‌നാപ്ഡ്രാഗൺ 695 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത് എന്നതാണ് ഈ ഡിവൈസിന്റെ പ്രത്യേകത. FHD+ റെസല്യൂഷനോടുകൂടിയ 6.58 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. ഡെപ്ത്, മാക്രോ ഷോട്ടുകൾക്കായി രണ്ട് 2 എംപി ക്യാമറകളും 50 എംപി പ്രൈമറി ക്യാമറയും ഈ ഡിവൈസിലുണ്ട്. 5,000mAh ബാറ്ററിയാണ് ഈ ഡിവൈസ് പായ്ക്ക് ചെയ്യുന്നത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോൺ ആൻഡ്രോയിഡ് 12 ഒഎസിൽ പ്രവർത്തിക്കുന്നു.

റിയൽമി 9ഐ 5ജി

റിയൽമി 9ഐ 5ജി

വില: 14,999 രൂപ

റിയൽമി 9ഐ 5ജി സ്മാർട്ട്ഫോൺ ഈ വിഭാഗത്തിലെ പുതിയ ഡിവൈസാണ്. 90Hz റിഫ്രഷ് റേറ്റും FHD+ റെസല്യൂഷനും ഉള്ള 6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയും ഈ ഫോണിലുണ്ട്. 6 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ മീഡിയടെക് ഡൈമൻസിറ്റി 810 എസ്ഒസിയാണ് ഉള്ളത്. 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന ഫോണിൽ 8 എംപി സെൽഫി ക്യാമറയും ഉണ്ട്. 5,000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിലുണ്ട്. ആൻഡ്രോയിഡ് 12 ഒഎസ് ബേസ്ഡ് റിയൽമി യുഐയിൽ ഫോൺ പ്രവർത്തിക്കുന്നു.

വയർലസ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ മികച്ച 5ജി സ്മാർട്ട്ഫോണുകൾവയർലസ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ മികച്ച 5ജി സ്മാർട്ട്ഫോണുകൾ

പോക്കോ എക്സ്4 പ്രോ 5ജി

പോക്കോ എക്സ്4 പ്രോ 5ജി

വില: 16,999 രൂപ

15,000 രൂപയിൽ കുറച്ച് കൂടുതൽ വിലയുള്ള പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ FHD+ റെസല്യൂഷനോട് കൂടിയ 6.67 ഇഞ്ച് 120Hz അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 108 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പും 16 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിലുണ്ട്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയാണ്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Best Mobiles in India

English summary
Here is the best smartphones that cost around Rs. 15000. This includes smartphones from brands like Poco, Moto, iQOO and Realme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X