പോക്കോ എം4 പ്രോ, റിയൽമി നാർസോ 50 സ്മാർട്ട്ഫോണുകളിൽ കേമൻ ആര്?

|

പോക്കോ പുതിയ സ്മാർട്ട്ഫോണുമായി ഇന്ത്യയിലെ 20000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകളുടെ വിപണി പിടിക്കാൻ എത്തിയിരിക്കുകയാണ്. പോക്കോ എം4 പ്രോ മികച്ച സവിശേഷതകളുമായിട്ടാണ് വരുന്നത് എങ്കിലും നേരത്തെ തന്നെ ജനപ്രിതി നേടിയ റിയൽമി നാർസോ 50 എന്ന പുതിയ സ്മാർട്ട്ഫോണിനെ എതിരാളിയാക്കി റിയൽമി വച്ചിട്ടുണ്ട്.

പോക്കോ എം4 പ്രോ Vs റിയൽമി നാർസോ 50

15000 രൂപയ്ക്ക് അടുത്ത് വരെ വില വരുന്ന സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയാണ് എന്നതിനാൽ തന്നെ ഈ വിഭാഗത്തിൽ ധാരാളം ഡിവൈസുകളും അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിന് റിയൽമി നാർസോ 50 ഉൾപ്പെടെയുള്ള നിരവധി ഫോണുകൾക്കെതിരെ മത്സരിക്കേണ്ടി വരും. റിയൽമി നാർസോ 50 സ്മാർട്ട്ഫോണും അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ രണ്ട് ഡിവൈസുകളും നേർക്ക് നേർ ഏറ്റുമുട്ടുന്ന ദിവസങ്ങളാണ് ഇനി വിപണിയിൽ വരാൻ പോകുന്നത്. ഇതിൽ ഏത് ഫോൺ വാങ്ങണം എന്ന സംശയം ആളുകൾക്ക് ഉണ്ടാകും. ഈ രണ്ട് ഫോണുകളും താരതമ്യം ചെയ്ത് കേമൻ ആരെന്ന് നോക്കാം.

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50: വില
 

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50: വില

പോക്കോ എം4 പ്രോ നിരവധി വേരിയന്റുകളിൽ ലഭ്യമാണ്. ഫോണിന്റെ 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റന് 14,999 രൂപയാണ് വില. ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,499 രൂപ വിലയുണ്ട്. 8 ജിബി റാമും + 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപയാണ് വില. റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 12999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 15,499 രൂപയാണ് വില.

മാർച്ച് മാസത്തിൽ സ്വന്തമാക്കാൻ മിഡ്റേഞ്ച് സെഗ്മെന്റിലെ അടിപൊളി ഫോണുകൾമാർച്ച് മാസത്തിൽ സ്വന്തമാക്കാൻ മിഡ്റേഞ്ച് സെഗ്മെന്റിലെ അടിപൊളി ഫോണുകൾ

വില

രണ്ട് സ്മാർട്ട്‌ഫോണുകളുടെയും വില ഏകദേശം സമാനമാണ്. പോക്കോ എം4 പ്രോ സ്മാർട്ട്ഫോൺ 4 ജിബി മോഡലിൽ ലഭ്യമാക്കിയിട്ടില്ല. അതുകൊണ്ട് 4 ജിബി റാമുള്ള വില കുറഞ്ഞ ഫോൺ ആവശ്യമുള്ളവർക്ക് റിയൽമി നാർസോ 50 തിരഞ്ഞെടുക്കാവുന്നതാണ്.

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50: ഡിസൈൻ

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50: ഡിസൈൻ

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50 എന്നീ സ്മാർട്ട്ഫോണുകൾ മികച്ച ഡിസൈനിലാണ് അവതരിപ്പിച്ചിട്ടുള്ളത്. പോക്കോ എം4 പ്രോ സ്മാർട്ട്ഫോമിൽ 6.43-ഇഞ്ച് ഫുൾ-എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. റിയൽമി നാർസോ 50യിൽ 1080 x 2400 പിക്സൽ എഫ്എച്ച്ഡി+ റെസല്യൂഷനുള്ള 6.6 ഇഞ്ച് ഐപിഎസ് എൽസിഡി പാനലാണ് നൽകിയിട്ടുള്ളത്.

120Hz റിഫ്രഷ് റേറ്റ്

റിയൽമി സ്മാർട്ട്‌ഫോൺ 120Hz റിഫ്രഷ് റേറ്റാണ് നൽകുന്നത്. ഇത് പോക്കോ എ4 പ്രോയേക്കാൾ വളരെ കൂടുതലാണ്. കൂടാതെ റേസിംഗ് കാറിന് സമാനമായ കെവ്‌ലർ സ്പീഡ് ഡിസൈനിലാണ് റിയൽമി ഫോൺ വരുന്നത്. രണ്ട് സ്മാർട്ട്‌ഫോണുകൾക്കും രസകരമായ ഡിസൈനുകളും ഗെയിമിങിനും വീഡിയോ പ്ലേബാക്കിനും യോജിക്കുന്ന മികച്ച ഡിസ്‌പ്ലേകളുമുണ്ട്.

ഈ മാർച്ച് മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഈ മാർച്ച് മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50: ഹാർഡ്‌വെയർ

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50: ഹാർഡ്‌വെയർ

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50 എന്നിവ 4ജി സപ്പോർട്ടോടെ മാത്രമേ ലഭ്യമാക്കിയിട്ടുള്ളു. മീഡിയടെക് ഹെലിോ ജി96 പ്രോസസറാണ് ഇരു ഡിവൈസുകളിലും ഉള്ളത്. പോക്കോ എം4 പ്രോ 8 ജിബി വരെ റാം നൽകുമ്പോൾ റിയൽമി നാർസോ 50 6 ജിബി റാം മാത്രമേ നൽകുന്നുള്ളു. രണ്ട് ഫോണുകൾക്കും വെർച്വൽ റാം എക്സ്പാൻഷൻ സപ്പോർട്ടുണ്ട്. ഇത് മൊത്തത്തിൽ റാം 11 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ സഹായിക്കുന്നു.

5,000 mAh ബാറ്ററി

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50 സ്മാർട്ട്ഫോണുകൾ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. ഇക്കാര്യത്തിൽ രണ്ട് ഫോണുകളും സമാനത പുലർത്തുന്നവയാണ്. രണ്ട് ഫോണുകളുടെയും പെർഫോമൻസും മികച്ചതാണ്. എല്ലാതരം ടാസ്കുകളും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഈ ഫോണുകൾ നിർമ്മിച്ചിരിക്കുന്നത്.

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50: ക്യാമറകൾ

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50: ക്യാമറകൾ

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50 എന്നിവ രണ്ടും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. പോക്കോ എ4 പ്രോയുടെ പിൻവശത്ത് 64 എംപി പ്രൈമറി ക്യാമറ, 118-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ക്യാമറ എന്നിവയാണ് ഉള്ളത്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും നൽകിയിട്ടുണ്ട്.

സ്‌മാർട്ട്‌ഫോൺ ക്യാമറകളിലെ ഇമേജ് സെൻസറുകളെക്കുറിച്ച് അറിയേണ്ടതെല്ലാംസ്‌മാർട്ട്‌ഫോൺ ക്യാമറകളിലെ ഇമേജ് സെൻസറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

റിയൽമി

റിയൽമി നാർസോ 50 സ്മാർട്ട്ഫോണിൽ മാക്രോ, പോർട്രെയിറ്റ് ഷോട്ടുകൾക്കായി 50 എംപി പ്രൈമറി ക്യാമറയും ഒരു ജോടി 2 എംപി ഷൂട്ടറുകളും പായ്ക്ക് ചെയ്യുന്നു. ഫ്രണ്ട് ക്യാമറ പോക്കോ എം4 പ്രോ പോലെ തന്നെ 16 എംപി സെൻസറാണ്. റിയൽമി നാർസോ 50യെക്കാൾ ശക്തമായ ക്യാമറ സെറ്റപ്പാണ് പോക്കോ എം4 പ്രോയ്ക്ക് ഉള്ളത്.

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50: ഏതാണ് നല്ലത്?

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50: ഏതാണ് നല്ലത്?

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50 എന്നിവയുടെ ഹാർഡ്‌വെയർ സവിശേഷതകൾ സമാനമാണ്. എങ്കിലും പോക്കോ എം4 പ്രോയിലെ ക്യാമറ സെറ്റപ്പ് കൂടുതൽ മികച്ചതാണ്. റിയൽമി നാർസോ 50യിൽ ഡിസ്‌പ്ലേ, ഡിസൈൻ എന്നിവ പോക്കോ ഫോണിനെക്കാൾ മികച്ചതാണ്. വിലയും സമാനമായതിനാൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ഫോൺ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് നിങ്ങൾക്ക് ശക്തമായ ക്യാമറയുള്ള ഫോൺ വേണമെങ്കിൽ പോക്കോ എം4 പ്രോ വാങ്ങാം. ഗെയിമിങിനോ വീഡിയോ പ്ലേബാക്കിനോ വേണ്ടി ഫോൺ വേണമെങ്കിൽ റിയൽമി നാർസോ 50 തിരഞ്ഞെടുക്കാം.

Best Mobiles in India

English summary
Poco M4 Pro and Realme Narzo 50 smartphones are new devices that come in the same price range. Let's compare these smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X