Home
Mobile

പോക്കോയുടെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലെയുമായി

ഷവോമിയുടെ സബ് ബ്രാന്റായിരുന്ന പോക്കോ സ്വതന്ത്ര ബ്രാന്റായ ശേഷം പുതിയ സ്മാർട്ട്ഫോണുകൾ വികസിപ്പിക്കുന്ന തിരക്കിലാണ്. പോക്കോയുടെ പുതിയ സ്മാർട്ട്ഫോൺ അധികം വൈകാതെ പുറത്തിറങ്ങുമെന്ന സൂചന നൽകികൊണ്ട് കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി ഒരു പുതിയെരു ഡിവൈസിന്റെ ടീസർ പോക്കോ പുറത്ത് വിട്ടു. ഡിവൈസിന്റെ ഡിസ്പ്ലെയുമായി ബന്ധപ്പെട്ട ഒരു സൂചനയല്ലാതെ മറ്റ് വിവരങ്ങലൊന്നു പോക്കോ പുറത്ത് വിട്ടിട്ടില്ല.

ഡിസ്പ്ലെ

പോക്കോയുടെ പ്രൊഡക്റ്റ് മാർക്കറ്റിംഗ് മാനേജർ ആംഗസ് കെ ഹോ എൻ‌ജി ട്വിറ്ററിലൂടെയാണ് കമ്പനിയുടെ പുറത്തിറങ്ങാനിരിക്കന്ന ഡിവൈസിന്റെ ഡിസ്പ്ലെ സവിശേഷത പുറത്ത് വിട്ടത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന് 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയായിരിക്കും ഉണ്ടായിരിക്കുക. ഇതൊരു അമോലെഡ് പാനലായിരിക്കുമെന്നും കമ്പനി പുറത്ത് വിട്ട ടീസർ സ്ഥിരീകരിക്കുന്നു. സ്റ്റാൻഡേർഡ് 60 ഹെർട്സ് അമോലെഡ് ഡിസ്പ്ലേയുമായി പുറത്തിറങ്ങിയ പോക്കോ എഫ് 2 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ മികച്ച സവിശേഷതകളുള്ള ഡിവൈസായിരിക്കും പുറത്തിറങ്ങാനിരിക്കുന്നത്.

പുതിയ പോക്കോ സ്മാർട്ട്ഫോൺ

പുതിയ പോക്കോ സ്മാർട്ട്ഫോൺ

പുതിയൊരു സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ പോക്കോ തയ്യാറെടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി തന്നെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതല്ലെങ്കിൽ ലീക്ക് റിപ്പോർട്ടുകളായി ഈ ഡിവൈസിന്റെ സവിശേഷതകൾ പുറത്തിറങ്ങും. ഈ ഡിവൈസ് ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണോ മുൻനിര ഡിവൈസോ ആയിരിക്കുമെന്നാണ് കരുതുന്നത്. 120 ഹെർട്സ് ഡിസ്‌പ്ലേയുമായിട്ടാണ് പുറത്തിറങ്ങുകയെന്നതിനാൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണാകാനാണ് സാധ്യത.

മോഡൽ നമ്പർ

റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ പോക്കോ സ്മാർട്ട്‌ഫോണിന്റെ മോഡൽ നമ്പർ M2007J20CG ആണ്. ഇന്തോനേഷ്യൻ ടി.കെ.ഡി.എൻ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഇതേ നമ്പരിൽ സ്മാർട്ട്ഫോൺ കണ്ടെത്തിയിരുന്നു. സർട്ടിഫിക്കേഷൻ ലിസ്റ്റിംഗിൽ നിന്ന് ഈ ഡിവൈസിന് അമോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

പോക്കോ സ്മാർട്ട്‌ഫോൺ

പുറത്തിറങ്ങാനിരിക്കുന്ന ഈ പോക്കോ സ്മാർട്ട്‌ഫോൺ കമ്പനിയുടെ 120 ഹെർട്സ് ഡിസ്‌പ്ലേ അവതരിപ്പിക്കുന്ന ആദ്യത്തെ ഫോണല്ല. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയുമായിട്ടാണ് ഈ വർഷം ആദ്യം പോക്കോ എക്സ് 2 വിപണിയിലെത്തിയത്. പക്ഷേ ഈ ഡിവൈസിൽ എൽസിഡി പാനലായിരുന്നു. ഒരു സ്നാപ്ഡ്രാഗൺ 730 ജി സോസി, 64 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് പോക്കോ എക്സ് 2 സ്മാർട്ട്ഫോണിന്റ മറ്റ് സവിശേഷതകൾ. ഈ ഡിവൈസ് ഇതിനകം രാജ്യത്ത് ലഭ്യമാണ്.

ക്വാഡ് ക്യാമറ

വരാനിരിക്കുന്ന പോക്കോ സ്മാർട്ട്‌ഫോണിന്റെ ടീസർ കമ്പനി ട്വീറ്റ് ചെയ്തതോടെ കൂടുതൽ വിശദാംശങ്ങൾ ഉടൻ തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ക്വാഡ് ക്യാമറ സ്മാർട്ട്‌ഫോണുകളുടെ നിരയിലേക്കായിരിക്കും ഈ ഡിവൈസ് പുറത്തിങ്ങുക. ഫ്ലാഗ്ഷിപ്പ് സവിശേഷതകൾ അടങ്ങുന്ന മിഡ്റേഞ്ച് സ്മാർട്ട്ഫോണായിരിക്കും ഇതെന്നും സൂചനകൾ ഉണ്ട്. കുറച്ച് ദിവസങ്ങൾക്കകം തന്നെ ഡിവൈസിന്റെ മറ്റ് വിവരങ്ങൾ ലഭ്യമായേക്കും.

Best Mobiles in India

English summary
Poco has started teasing a new smartphone via its official Twitter handle. Tweet confirm that the upcoming smartphone will have a fast 120Hz refresh rate AMOLED display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X