പോക്കോയെ ഷവോമി സ്വതന്ത്ര ബ്രാന്റായി പ്രഖ്യാപിച്ചു

|

ഷവോമി പോക്കോയെ ഒരു സ്വതന്ത്ര ബ്രാൻഡാക്കി മാറ്റിയതായി റിപ്പോർട്ട്. 2018 ൽ ഷവോമി കമ്പനിയുടെ സബ് ബ്രാൻഡായി ആരംഭിച്ച പോക്കോ ഇനി സ്വന്തം ടീമുമായി സ്വതന്ത്രമായി പ്രവർത്തിക്കുമെന്ന് ഷിയോമി പത്രക്കുറിപ്പിൽ അറിയിച്ചു. താങ്ങാനാവുന്ന വിലയിൽ മുൻനിര സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനായി ഷവോമി ഉണ്ടാക്കിയ ഉപ ബ്രാൻഡാണ് പോക്കോ. പോക്കോ എഫ് 1 ആണ് ഇന്ത്യൻ വിപണിയിൽ ആദ്യമായി എത്തിയ പോക്കോയുടെ ഫോൺ.

പോക്കോ
 

പോക്കോ ഒരു ഉപ ബ്രാൻഡായാണ് ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കാൻ അതിന് സാധിച്ചു. ഉപയോക്തൃ ഗ്രൂപ്പുകളിലുടനീളം വളരെ പ്രചാരമുള്ള ഒരു ഫോണാണ് പോക്കോ എഫ് 1, 2020 ൽ പോലും ആ വിഭാഗത്തിലെ ഏറ്റവും ശക്തമായ സാന്നിധ്യമാണ് ഈ മോഡൽ. പോക്കോയെ സ്വന്തമായി പ്രവർത്തിക്കാൻ അനുവദിക്കേണ്ട സമയം എത്തിയെന്ന് തോന്നുന്നതായും അതിനാലാണ് പോക്കോ സ്വതന്ത്ര ബ്രാന്റ് പ്രഖ്യാപിക്കുന്നതെന്നും ഷവോമി വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടറുമായ മനു ജെയിൻ പറഞ്ഞു.

പോക്കോ എഫ് 1

ഷവോമി ഒരു ഉപ ബ്രാന്റായി 2018ലാണ് അവതരിപ്പിക്കുന്നതെങ്കിലും ഇതുവരെയായി പോക്കോ എഫ് 1 എന്ന ഒറ്റ സ്മാർട്ട്ഫോൺ മാത്രമേ പുറത്തിറക്കിയിട്ടുള്ളു. റെഡ്മി സ്മാർട്ട്ഫോൺ ലൈനപ്പുകൾ ധാരാളം പുറത്തിറങ്ങുകയും ജനപ്രീതി നേടുകയും ചെയ്ത അവസരത്തിൽ പോക്കോയെ കമ്പനി ഇല്ലാതാക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. റെഡ്മി കെ 20 സീരിസ് പുറത്തിറങ്ങി ആഴ്ച്ചകൾക്ക് ശേഷം പോക്കോയുടെ ഓപ്പറേഷൻ ഹെഡ് ജയ് മണി കമ്പനി വിട്ടിരുന്നു.

കൂടുതൽ വായിക്കുക: റിയൽ‌മി 5i ഇന്ത്യയിൽ ഓപ്പൺ സെയിലിൽ ലഭ്യമാണ്: വില, ഓഫറുകൾ, സവിശേഷതകൾ

ഷവോമി

ഇതാദ്യമായല്ല ഷവോമി അതിന്റെ ഉപ ബ്രാൻഡുകളെ സ്വതന്ത്രമാക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഷവോമി തങ്ങളുടെ ഏറ്റവും ജനപ്രീയ ഉപ ബ്രാന്റായിരുന്ന റെഡ്മിയെ ഒരു സ്വതന്ത്ര ബ്രാൻഡാക്കി മാറ്റിയിരുന്നു. റെഡ്മി ഫോണുകളുടെ ആത്യന്തിക വില / പ്രകടന സംബന്ധിയായ കാര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് കമ്പനി ബ്രാന്റിനെ സ്വതന്ത്രമാക്കിയത്. അതേസമയം ഷവോമി മിഡ്-ടു-എൻഡ്, പുതിയ റീട്ടെയിൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വൺപ്ലസിനോട് മത്സരിക്കാനായുള്ള ഒരുഉപ ബ്രാൻഡായാണ് പോക്കോ ആരംഭിച്ചത്.

പോക്കോ ബ്രാൻഡ്
 

ഷവോമി ഇതുവരെ പോക്കോ ബ്രാൻഡിന്റെ കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. പോക്കോയെ ഒഴിവാക്കും എന്നതടക്കമുള്ള റിപ്പോർട്ടുകൾ വന്നപ്പോഴും കമ്പനി പ്രതികരിച്ചിരുന്നില്ല. പുതിയ വെളപ്പെടുത്തലോടെ പോക്കോ പ്രേമികൾക്കാണ് ആശ്വാസം. ഫെബ്രുവരി അവസാനത്തോടെ കമ്പനിയിൽ നിന്നുള്ള രണ്ടാമത്തെ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പിൻഗാമി

പോക്കോ എഫ് 1 ന്റെ പിൻഗാമിയായി എത്തുന്ന പുതിയ ഫോണിന്റെ പേര് എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. പക്ഷേ ഇത് എഫ് 1 പോലെ താങ്ങാനാവുന്ന വിലയ്ക്ക് ലഭിക്കുന്ന ഒരു മുൻനിര ഫോണായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പോക്കോ എഫ് 1ൽ സ്നാപ്ഡ്രാഗൺ 854 പ്രോസസർ, 4,000 എംഎഎച്ച് ബാറ്ററി, 20 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് നൽകിയിരുന്നത്. 20,999 രൂപ മുതലാണ് ഈ മോഡലിന്റെ വില.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 10നും 8 ജിബി റാമുമായി പോകോ എക്സ് 2 വരുന്നു

Most Read Articles
Best Mobiles in India

Read more about:
English summary
Xiaomi has made Poco an independent brand. Xiaomi said in a press statement that Poco, which started as a sub-brand of the company in 2018 will now run independently with its own team. Poco was launched as Xiaomi’s sub-brand for affordable flagship smartphones. Poco F1, which is the first-ever smartphone by the company was unveiled in the Indian market first.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X