Poco X2: പോക്കോ എക്സ്2 ഫ്ലിപ്പ്കാർട്ടിലെ ഏറ്റവും റേറ്റിങ് ഉള്ള സ്മാർട്ട്ഫോൺ

|

ഫ്ലിപ്പ്കാർട്ടിലെ ഏറ്റവും ഉയർന്ന റേറ്റിംഗുള്ള സ്മാർട്ട്‌ഫോണെന്ന പുതിയ നേട്ടം (10 കെ ഉപയോക്തൃ റേറ്റിംഗുള്ള സ്മാർട്ട്‌ഫോണുകളിൽ) പോക്കോ എക്സ് 2 കൈവരിച്ചതായി പോക്കോ പ്രഖ്യാപിച്ചു. ഒരു മാസം മുമ്പ് പുറത്തിറക്കിയ പോക്കോ എക്സ് 2 അതിന്റെ പ്രകടനം, മികച്ച ക്യാമറ നിലവാരം, ഡിസ്പ്ലേ എന്നിവയിലൂടെ ഉപയോക്താക്കളിൽ നിന്ന് മികച്ച റിവ്യൂസ് നേടി. 2020 മാർച്ച് 12 വരെ 20,000 ത്തിലധികം ഉപയോക്തൃ റേറ്റിംഗുകളുമായി പോക്കോ എക്സ് 2 4.6 റേറ്റിംഗ് പോയിന്റുകൾ (5 ൽ) നേടി.

പോക്കോ എക്സ് 2

ഈ നേട്ടത്തിൽ കമ്പനി ആവേശഭരിതരാണെന്ന് പോക്കോ ഇന്ത്യ ജനറൽ മാനേജർ മൻമോഹൻ ചന്ദോലു പ്രസ്താവനയിൽ പറഞ്ഞു. പുതിയതും ഫലപ്രദവുമായ ഈ യാത്രയുടെ ഭാഗമായ എല്ലാ ഉപഭോക്താക്കൾക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം പോക്കോ എക്സ് 2 പുറത്തിറങ്ങിയതുമുതൽ എല്ലാ വിഭാഗത്തിലുമുള്ള ഉപയോക്താക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പോക്കോ എക്സ് 2 ക്യാമറകൾ

പോക്കോ എക്സ് 2 ക്യാമറകൾ

പോക്കോ എക്സ് 2വിന്റെ ക്യാമറ പരിശോധിച്ചാൽ പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. എഫ് / 1.9 അപ്പേർച്ചറുള്ള 64 / മെഗാപിക്സൽ സോണി ഐഎംഎക്സ് 686 സെൻസറും എഫ് / 2.2 അപ്പേർച്ചറുള്ള എട്ട് മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉൾക്കൊള്ളുന്നതാണ് ക്യാമറ സെറ്റപ്പ്. അതോടൊപ്പം 2 മെഗാപിക്സൽ ഡ്യുവൽ ക്യാമറകളും മികച്ച ഡെപ്ത്, മാക്രോ സെൻസറുകളായി പ്രവർത്തിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വില 9,999 രൂപകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വില 9,999 രൂപ

സെൽഫി

സെൽഫിക്കായി 20 മെഗാപിക്സൽ, 2 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ഇരട്ട ക്യാമറ സെറ്റപ്പാണ് പോക്കോ എക്സ് 2വിന് ഉള്ളത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള MIUI 11ലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. 27W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4500 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എക്സ് 2 ൽ ഉള്ളത്.

റിഫ്രഷ് റേറ്റ്

ഉയർന്ന റിഫ്രഷ് റേറ്റും മികച്ച ക്യാമറ സവിശേഷതകളും 20, 000 രൂപയിൽ താഴെയുള്ള വിലയിൽ വാഗ്ദാനം ചെയ്യുന്ന മികച്ച മിഡ് റേഞ്ച് ഡിവൈസ് ആയിട്ടാണ് പോക്കോ എക്സ് 2 ജനപ്രീതി നേടിയത്. താങ്ങാനാവുന്ന ഒരു ഫോൺ എന്ന നിലയിൽ, പോക്കോ എക്സ് 2 ന് ധാരാളം സവിശേഷതകൾ ഉണ്ട്. വലിയ സ്‌ക്രീനുകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് പോക്കോ എക്സ് 2 മികച്ച ചോയിസായിരിക്കും.

സ്മാർട്ട്ഫോൺ

120Hz സ്മൂത്ത്നസ് നൽകുന്ന സ്മാർട്ട്ഫോൺ കൂടിയാണ് പോക്കോ എക്സ് 2. വേഗതയേറിയതും സുഗമവുമായ ഉപയോക്തൃ അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ പോക്കോ എക്സ് 2വിന് സാധിക്കുന്നുണ്ട്. നിലവിൽ ഈ റേഞ്ചിലുള്ള മറ്റ് സ്മാർട്ട്ഫോണുകളെയെല്ലാം മറികടക്കുന്ന പ്രകടനമാണ് പോക്കോ എക്സ് 2 15,999 രൂപ മുതലുള്ള വിലയ്ക്ക് നൽകുന്നത് എന്നതാണ് ശ്രദ്ധേയം.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം30എസ് 4 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡൽ ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം30എസ് 4 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡൽ ഇന്ത്യയിലെത്തി

പോക്കോ എക്സ് 2 സവിശേഷതകൾ

പോക്കോ എക്സ് 2 സവിശേഷതകൾ

പോക്കോ എക്സ് 2 64 ജിബി സ്റ്റോറേജ് വേരിയന്റിന് 15, 999 രൂപ വിലയിലാണ് അവതരിപ്പിച്ചത്. 128 ജിബി വേരിയൻറ് 16,999 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയന്റുമുള്ള ടോപ്പ് മോഡലിന് 19,999 രൂപയുമാണ് വില. നീല, പർപ്പിൾ, ചുവപ്പ്, ഫീനിക്സ് റെഡ് എന്നിവയുൾപ്പെടെ നാല് വ്യത്യസ്ത നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

കോർണിംഗ് ഗോറില്ല ഗ്ലാസ്

പോക്കോ എക്സ് 2വിൽ ഒരു അലുമിനിയം ഫ്രെയിം സപ്പോർട്ടോടെയുള്ള കോർണിംഗ് ഗോറില്ല ഗ്ലാസ് 5 ഫ്രണ്ട്, ബാക്ക് പാനലാണ് നൽകിയിരിക്കുന്നത്. ഫോണിന്റെ ഭാരം 208 ഗ്രാമും കനം 8.8 മില്ലി മീറ്ററുമാണ്. പൊതുവേ ഭാരം കുറഞ്ഞ സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന സ്മാർട്ട്ഫോണാണ് ഇത്.

ഡിസ്‌പ്ലേ

2400 x 1080 പിക്‌സൽ ഫുൾ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് പോക്കോ എക്‌സ് 2 വിൽ നൽകിയിരിക്കുന്നത്. പോക്കോ എക്സ് 2 ന് 120Hz റിഫ്രഷ് റേറ്റാണ് ഉള്ളത്. അഡ്രിനോ 618 ഗ്രാഫിക്സ് പ്രോസസറിനൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജിയിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Poco on Friday announced that the Poco X2 has achieved a new feat by becoming the highest rated smartphone on Flipkart (for smartphones with over 10k user ratings). Unveiled a month ago, the Poco X2 has got rave reviews from the users apparently for its performance, great camera quality and display. The Poco X2 has achieved 4.6 rating points (out of 5) with more than 20,000 user ratings as of March 12, 2020.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X