പോക്കോ X2 8 ജിബി റാം മോഡലിന് ഇന്ത്യയിൽ വീണ്ടും വില വർധിച്ചു
ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾക്ക് വില വർധിച്ചുകൊണ്ടേയിരിക്കുകയാണ്. മിക്ക ബ്രാന്റുകളും അടുത്തിടെയായി തങ്ങളുടെ വിവിധ മോഡലുകൾക്ക് വില വർദ്ധിപ്പിച്ചു. ഷവോമി, റിയൽമി, അസൂസ് എന്നിവയടക്കമുള്ള ബ്രാന്റുകൾ ചില മോഡലുകൾക്ക് ഏപ്രിലിന് ശേഷം രണ്ട് തവണ വരെ വില വർധിപ്പിച്ചിരുന്നു. ഇപ്പോഴിതാ പോക്കോയും തങ്ങളുടെ ജനപ്രീയ സ്മാർട്ട്ഫോണായ പോക്കോ X2വിന് വീണ്ടും വില വർധിപ്പിച്ചിരിക്കുകയാണ്. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ജിഎസ്ടി നിരക്കാണ് വില വർധിപ്പിക്കാൻ കാരണമായത്.

പോക്കോ എക്സ് 2: വിലവർധനവ്
പോക്കോ X2 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമ്പോൾ അതിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 15,999 രൂപയായിരുന്നു വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മിഡ് റേഞ്ച് മോഡലിന് ലോഞ്ച് ചെയ്യുമ്പോൾ 16,999 രൂപയും 8 ജിബി റാം മോഡലിന് 19,999 രൂപയും വിലയുണ്ടായിരുന്നു. പുതിയ വില വർധനവിൽ 8 ജിബി റാം വേരിയന്റിന്റെ 500 രൂപയാണ് വർധിച്ചത്. നേരത്തെ ഈ മോഡലിന് 1000 രൂപ വർധിച്ചിരുന്നു.

പുതിയ വില വർധനവിന് ശേഷംപോക്കോ X2 8ജിബി റാം വേരിയന്റ് 21,499 രൂപയ്ക്കാണ് ലഭിക്കുക. 6 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് നിലവിൽ 17,499 രൂപയും 6ജിബി റാം 128 ജിബി സ്റ്റോറേജ് ഉള്ള മിഡ് റേഞ്ച് മോഡലിന് 18,499 രൂപയുമാണ് വില. 20,000 രൂപ വില വരുന്ന വിഭാഗത്തിൽ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിലൊന്നാണ് പോക്കോ X2. റെഡ്മി K30 സ്മാർട്ട്ഫോണിന്റെ റീബ്രാൻഡഡ് പതിപ്പാണ് ഈ ഫോൺ.

പോക്കോ X2: സവിശേഷതകൾ
6.67 ഇഞ്ച് എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് പോക്കോ X2 പുറത്തിറക്കിയിരിക്കുന്നത്. എഫ്എച്ച്ഡി + റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. അഡ്രിനോ 618 ജിപിയുവിനൊപ്പം ക്ലബ്ബ് ചെയ്ത ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി പ്രോസസറാണ് ഡിവൈവസിന്റെ കരുത്ത്. 8 ജിബി റാമും 236 ജിബി സ്റ്റോറേജുമായാണ് ഡിവൈസിൽ ഉള്ളത്. 512 ജിബി വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാൻ സാധിക്കം.

ക്യാമറ സെറ്റപ്പ് പരിശോധിച്ചാൽ പോക്കോ X2 സ്മാർട്ട്ഫോണിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. 64 എംപി പ്രൈമറി ലെൻസുള്ള ഈ ക്യാമറ സെറ്റപ്പിൽ എഫ് / 2.2 അപ്പേർച്ചറുള്ള 8 എംപി വൈഡ് ആംഗിൾ സെൻസറും ഡെപ്ത്, മാക്രോ ഷോട്ടുകൾക്കായി 2 എംപി സെൻസറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 27W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററി യൂണിറ്റാണ് പോക്കോ X2വിൽ ഉള്ളത്.

20,000 രൂപ വില വിഭാഗത്തിൽ മികച്ച സവിശേഷതകളുള്ള ഡിവൈസുകളിലൊന്നാണ് പോക്കോ X2. 90Hz റിഫ്രെഷ് റേറ്റുള്ള ഉയർന്ന റെസല്യൂഷൻ ഡിസ്പ്ലേ മികച്ച കാഴ്ച അനുഭവം നൽകുന്നു. മൾട്ടിടാസ്കിംഗ് എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന പ്രീമിയം മിഡ് റേഞ്ച് പ്രോസസറാണ് ഡിവൈസിന്റെ മറ്റൊരു ആകർഷണം. നിങ്ങൾ ഒരു പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ ഈ ഡിവൈസ് മികച്ച തിരഞ്ഞെടുപ്പായിരിക്കും.


Click it and Unblock the Notifications








