പോക്കോ എക്‌സ് 3 ജിടി സ്മാർട്ഫോൺ ഇന്ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും
പോക്കോ എഫ് 3 ജിടി സ്മാർട്ഫോൺ കഴിഞ്ഞയാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. ഇപ്പോൾ ഈ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാവ് പോക്കോ എക്‌സ് 3 ജിടി എന്ന് വിളിക്കുന്ന മറ്റൊരു സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നു. പോക്കോ എക്‌സ് 3 ജിടി ഇന്ന് മലേഷ്യയിൽ ഇന്ന് വിപണിയിൽ അവതരിപ്പിക്കും. റെഡ്മി നോട്ട് 10 പ്രോ ചൈനീസ് എഡിഷൻ സ്മാർട്ഫോണിൻറെ റീബ്രാൻഡഡ് എഡിഷനായിരിക്കും എന്നല്ലാതെ മറ്റൊരു പ്രത്യകതയും ഈ സ്മാർട്ഫോണിനുണ്ടാകില്ലെന്ന് അഭ്യൂഹങ്ങളും ചോർച്ചകളും സൂചിപ്പിക്കുന്നു. ലോഞ്ചിന് മുന്നോടിയായി പോക്കോ എക്‌സ് 3 ജിടിയെക്കുറിച്ച് ധാരാളം കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന പോക്കോ സ്മാർട്ട്‌ഫോണിനെക്കുറിച്ച് ഇതുവരെ ലഭ്യമായിട്ടുള്ള കാര്യങ്ങൾ ഇവിടെ നോക്കാം. ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക് വരുന്നതിനെ കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല.
കൂടുതൽ വായിക്കുക: പുതിയ മൈക്രോമാക്‌സ് ഇൻ 2 ബി സ്മാർട്ട്‌ഫോൺ ജൂലൈ 30 ന് പുറത്തിറക്കും

പോക്കോ എക്‌സ് 3 ജിടി സ്മാർട്ഫോണിന് നൽകിയേക്കാവുന്ന വില
റെഡ്മി നോട്ട് 10 പ്രോ 5 ജിക്ക് നൽകിയിരിക്കുന്ന വില പോക്കോ എക്‌സ് 3 ജിടിയുടെ വിലയ്ക്ക് തുല്യമായിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ. ബേസ് വേരിയന്റിനായി സിഎൻവൈ 1,499 (ഏകദേശം 17,000 രൂപ) വിലയും, ടോപ്പ് എൻഡ് മോഡലിന് സിഎൻവൈ 1,799 (ഏകദേശം 20,500 രൂപ) വിലയും നൽകി ഷവോമി ചൈനയിൽ റെഡ്മി നോട്ട് 10 പ്രോ 5 ജി സ്മാർട്ഫോൺ പുറത്തിറക്കി. പച്ച, കറുപ്പ്, വെള്ള എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് പോക്കോ സ്മാർട്ട്ഫോൺ വരുന്നത്. ഈ ബ്രാൻഡ് വരാനിരിക്കുന്ന പോക്കോ സ്മാർട്ഫോണിൻറെ വില ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പോക്കോ എക്‌സ് 3 ജിടി സ്മാർട്ഫോണിൻറെ സവിശേഷതകൾ
ഫുൾ-എച്ച്ഡി + സ്‌ക്രീൻ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് പോക്കോ എക്‌സ് 3 ജിടി സ്മാർട്ഫോണിൽ വരുന്നത്. 120Hz ഉയർന്ന സ്‌ക്രീൻ റിഫ്രഷ് റേറ്റിനൊപ്പം ഐപിഎസ് എൽസിഡി പാനൽ ഇതിൽ വന്നേക്കും. കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് സുരക്ഷയും ഇതിൽ ഉൾപ്പെടുന്നു. പോക്കോ എക്‌സ് 3 ജിടിയുടെ മുൻവശത്ത് നൽകിയിരിക്കുന്ന ക്യാമറ 64 ക്യാമറ മെഗാപിക്സൽ പ്രൈമറി ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന മൂന്ന് ക്യാമറ സെൻസറുകൾ ഉൾപ്പെടും. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൻസർ ഉൾപ്പെടുത്തുന്നതായും പറയുന്നു.

8 ജിബി വരെ റാമും 256 ജിബി യുഎഫ്‌എസ് 3.1 ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 1100 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. കൂടുതൽ സ്റ്റോറേജിനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ടായിരിക്കാം. 67W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി ജോടിയാക്കിയ 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തുവാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








