കാത്തിരിപ്പിനൊടുവിൽ പോക്കോ എക്സ്3 പ്രോ ഇന്ത്യയിൽ വിപണിയിലെത്തി, വില 18,999 രൂപ മുതൽ
പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിന്റെ പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. പോക്കോ എക്സ്3യുമായി സാമ്യതയുള്ള ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയും ഈ സ്മാർട്ട്‌ഫോണിലുണ്ട്. വലിയ ബാറ്ററിയും ഈ ഡിവൈസ് പായ്ക്ക് ചെയ്യുന്നു. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോൺ ഏപ്രിൽ 6ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനയ്ക്ക് എത്തും. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്.

പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിന്റെ പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. പോക്കോ എക്സ്3യുമായി സാമ്യതയുള്ള ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയും ഈ സ്മാർട്ട്‌ഫോണിലുണ്ട്. വലിയ ബാറ്ററിയും ഈ ഡിവൈസ് പായ്ക്ക് ചെയ്യുന്നു. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോൺ ഏപ്രിൽ 6ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനയ്ക്ക് എത്തും. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാാണ്.

പോക്കോ എക്സ്3 പ്രോ: ഇന്ത്യയിലെ വില
ഇന്ത്യയിൽ പോക്കോ എക്സ്3 പ്രോയുടെ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 18,999 രൂപയാണ് വില വരുന്നത്. ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 20,999 രൂപയാണ് വില. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1000 രൂപ കിഴിവ് ലഭിക്കും. ഫാന്റം ബ്ലാക്ക്, ഫ്രോസ്റ്റ് ബ്ലൂ, മെറ്റൽ ബ്രോൺസ് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

പോക്കോ എക്സ്3 പ്രോ: സവിശേഷതകൾ
6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് പോക്കോ എക്സ്3 പ്രോയിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് ഫുൾ എച്ച്ഡി+ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പോക്കോ എക്സ്3 സ്മാർട്ട്ഫോണിന് സമാനമാണ് ഇത്. രണ്ട് ഫോണുകളുടെയും ഡിസൈൻ ഭാഷ സമാനമാണ്. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഇരു ഡിവൈസുകളിലും ഉള്ളത്. പോക്കോ എക്സ്3 പ്രോയുടെ പാനൽ എച്ച്ഡിആർ 10 സപ്പോർട്ട് ചെയ്യുന്നു. 450 നിറ്റ് ബ്രൈറ്റ്നസും ഈ പാനലിനുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 6 ആണ് ഡിസ്പ്ലെയ്ക്ക് സുരക്ഷ നൽകുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്. ഈ ചിപ്‌സെറ്റിനൊപ്പം വരുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. 6 ജിബി, 8 ജിബി റാം ഓപ്ഷനുകളിലാണ് ഈ ഡിവൈസ് വരുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 33W ഫാസ്റ്റ് ചാർജിംഗുള്ള 5,160mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നത്. 30 മിനിറ്റിനുള്ളിൽ 0 മുതൽ 59 ശതമാനം വരെയും 59 മിനിറ്റിനുള്ളിൽ 0 മുതൽ 100 ശതമാനം വരെയും ചാർജ് ചെയ്യാൻ സാധിക്കുന്ന ബാറ്ററിയാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പിഡിഎഎഫുള്ള 48 മെഗാപിക്സൽ പ്രൈമറി ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് പോക്കോ എക്സ്3 പ്രോയുടെ പിൻ വശത്തെ ക്യാമറ മൊഡ്യൂളിലുള്ള സെൻസറുകൾ. മികച്ച ക്വാഡ് ക്യാമറ സെറ്റപ്പ് തന്നെയാണ് ഇത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനറും ഡിവൈസിൽ ഉണ്ട്.


Click it and Unblock the Notifications








