Home
Mobile

പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

പോക്കോയുടെ ഏറ്റവും പുതിയ ഡിവൈസായ പോക്കോ എക്സ് 3 പ്രോ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പോക്കോ എഫ്3 സ്മാർട്ട്ഫോണിനൊപ്പം കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ അവതരിപ്പിച്ച ഡിവൈസാണ് ഇത്. പുതിയ 'എക്സ്' സീരീസിൽ ശ്രദ്ധ കൊടുക്കുമ്പോഴും പോക്കോ 2018 ലെ പോക്കോ എഫ്1 സ്മാർട്ട്ഫോണിന്റെ പിൻഗാമിയെ അവതരിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്. കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച സവിശേഷതകളും പെർഫോമൻസും ആവശ്യമുള്ള ഉപയോക്താക്കൾക്ക് പോക്കോ എക്സ്3 പ്രോ മികച്ച ചോയിസായിരിക്കും.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും പോക്കോ എക്സ്3 പ്രോ. കൂടുതൽ കരുത്തുറ്റ സ്നാപ്ഡ്രാഗൺ 870 എസ്ഒസിയായിരിക്കും ഈ ഡിവൈസിന് കരുത്ത് നൽകുന്നത് എന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും ആഗോള വിപണിയിൽ പോക്കോ എക്സ്3 പ്രോ എത്തിയത് സ്നാപ്ഡ്രാഗൺ 860യുടെ കരുത്തുമായിട്ടായിരുന്നു. 870 പ്രോസസർ പോക്കോ എഫ്3യിലാണ് കമ്പനി നൽകിയിട്ടുള്ളത്. എഫ്3 ഇന്ത്യയിൽ അവതരിപ്പിക്കുന്ന കാര്യം ഇതുവരെ പോക്കോ വ്യക്തമാക്കിയിട്ടില്ല.

പോക്കോ എക്സ്3 പ്രോ: ലോഞ്ച് ഇവന്റ്

പോക്കോ എക്സ്3 പ്രോ: ലോഞ്ച് ഇവന്റ്

പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഇവന്റ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിക്കുന്നത്. ഇതൊരു ഓൺലൈൻ ഇവന്റാണ്. പോക്കോ എക്സ് 3 പ്രോയുടെ ലോഞ്ച് ലൈവ് സ്ട്രീമായി കാണാൻ സാധിക്കും. പോക്കോയുടെ യൂട്യൂബ് ചാനൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ഈ ലൈവ് സ്ട്രീം കാണാവുന്നതാാണ്. ഈ ഡിവൈസ് ഇതിനകം തന്നെ ആഗോള വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളതിനാൽ ഡിവൈസിന്റെ സവിശേഷതകൾ വ്യക്തമാണ്.

പോക്കോ എക്സ്3 പ്രോ: ഇന്ത്യയിലെ വില

പോക്കോ എക്സ്3 പ്രോ: ഇന്ത്യയിലെ വില

പോക്കോ എക്സ്3 പ്രോയുടെ ഇന്ത്യയിലെ വില 20,000 രൂപയിൽ താഴെയായിരിക്കുമെന്ന് ഉറപ്പാണ്. ആഗോളതലത്തിൽ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 249 യൂറോ (ഏകദേശം 21,400 രൂപ) വിലയുണ്ട്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 299 യൂറോ (ഏകദേശം 25,700 രൂപ) ആണ് വില. ഈ സ്മാർട്ട്ഫോൺ ഫാന്റം ബ്ലാക്ക്, ഫ്രോസ്റ്റ് ബ്ലൂ, മെറ്റൽ ബ്രോൺസ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

പോക്കോ എക്സ്3 പ്രോ: സവിശേഷതകൾ

പോക്കോ എക്സ്3 പ്രോ: സവിശേഷതകൾ

6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് പോക്കോ എക്സ്3 പ്രോയിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് ഫുൾ എച്ച്ഡി+ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. ഡിവൈസിന്റെ ഈ പാനൽ എച്ച്ഡിആർ 10 സപ്പോർട്ട് ചെയ്യുന്നു. 450 നിറ്റ്സ് ബൈറ്റ്നസും ഈ ഡിവൈസിൽ ഉണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 6 ആണ് ഡിസ്പ്ലെയ്ക്ക് സുരക്ഷ നൽകുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസ് ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ൽ പ്രവർത്തിക്കുന്നു.

ക്യാമറ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പോക്കോ എക്സ്3യുടെ അതേ ക്യാമറ സെറ്റപ്പണ് പോക്കോ എക്സ്3 പ്രോയിലും വരുന്നത്. പി‌ഡി‌എഫിനൊപ്പം 48 മെഗാപിക്സൽ പ്രൈമറി ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്.

ബാറ്ററി

33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,160mAh ബാറ്ററിയാണ് പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. 30 മിനിറ്റിനുള്ളിൽ 0 മുതൽ 59 ശതമാനം വരെയും 59 മിനിറ്റിനുള്ളിൽ 0 മുതൽ 100 ​​ശതമാനം വരെയും ഈ സ്മാർട്ട്‌ഫോൺ ചാർജ് ചെയ്യാനാകുമെന്ന് പോക്കോ അവകാശപ്പെടുന്നു. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനറും ഈ ഡിവൈസിൽ ഉണ്ട്.

Best Mobiles in India

English summary
Poco's latest device, the Poco X3 Pro, will be launched in the Indian market today. This is the device that was unveiled globally last week with the Poco F3 smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X