Home
Mobile

രണ്ട് സ്റ്റോറേജ് വേരിയന്റുകളുമായി പോക്കോ എക്സ്3 പ്രോ വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായി പോക്കോ എക്സ്3 പ്രോ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഡിവൈസിന്റെ ആഗോള ലോഞ്ച് ഈ മാസം തന്നെ നടക്കും. പക്ഷേ കമ്പനി ഇതുവരെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. പോക്കോ എക്സ് 3 പ്രോയ്ക്ക് ബിഐഎസ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആഗോള വിപണിയിലെ ലോഞ്ചിനുശേഷം ഈ ഡിവൈസ് ഇന്ത്യൻ വിപണിയിലും എത്തും. ഇപ്പോഴിതാ 91 മൊബൈൽസ് പുറത്ത് വിട്ട പുതിയ റിപ്പോർട്ടിൽ ഈ സ്മാർട്ട്ഫോണിന്റെ സ്റ്റോറേജ്, കളർ ഓപ്ഷനുകൾ എന്നിവ വെളിപ്പെടുത്തി.

പോക്കോ എക്സ്3 പ്രോ

പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും വിപണിയിലെത്തുക. ബേസ് മോഡലിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ടായിരിക്കും. ഹൈ എൻഡ് വേരിയന്റിൽ 8 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയന്റും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ സ്മാർട്ട്ഫോൺ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലൂ, ബ്ലാക്ക്, ബ്രൌൺസ് എന്നിവയായിരിക്കും ഡിവൈസിന്റെ കളർ വേരിയന്റുകൾ.

പോക്കോ എക്സ്3 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പോക്കോ എക്സ്3 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ 4ജി എൽടിഇ കണക്റ്റിവിറ്റിയുള്ള ഡിവൈസ് ആയിരിക്കും. 5ജി ഉണ്ടായിരിക്കില്ല. സ്നാപ്ഡ്രാഗൺ 860 പ്രോസസറായിരിക്കും ഡിവൈസിന് കരുത്ത് നൽകുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,200 mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. റിപ്പോർട്ടുകൾ അനുസരിച്ച് ഡിവൈസിൽ 120Hz റിഫ്രഷ് റേറ്റുള്ള FHD + ഡിസ്‌പ്ലേയും ഉണ്ടായിരിക്കും. ഇത് ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വന്ന വിവരങ്ങൾ മാത്രമാണ്. ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലോഞ്ച് തിയ്യതി പ്രഖ്യാപിക്കുന്നതിനൊപ്പം വെളിപ്പെടുത്തിയേക്കും.

എൽസിഡി

പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിന്റെ മുൻഗാമിയെന്ന് വിളിക്കാവുന്ന പോക്കോ എക്സ്3 സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് എൽസിഡി പാനലാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് പോക്കോ എക്സ്3 പ്രോയിൽ ഇതിനെക്കാൾ മികച്ച ഡിസ്പ്ലെ തന്നെ പ്രതീക്ഷിക്കാം. ഇതൊരു ഐപിഎസ് എൽസിഡി പാനൽ ആയിരിക്കാനും സാധ്യതകൾ ഉണ്ട്. ഡിവൈസിൽ 64 എംപി ക്വാഡ്-റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, എൻ‌എഫ്‌സി കണക്റ്റിവിറ്റി എന്നിവയുമായിട്ടായിരിക്കും പോക്കോ എക്സ് 3 പ്രോ പുറത്തിറങ്ങുക എന്ന് എഫ്‌സിസി ലിസ്റ്റിങിൽ നിന്നും വ്യക്തമാകുന്നു.

പോക്കോ എഫ്3

റെഡ്മി കെ40 സ്മാർട്ട്ഫോണിന്റെ റീബ്രാൻഡഡ് പതിപ്പായി പോക്കോ എഫ്3 എന്ന മറ്റൊരു ഹാൻഡ്‌സെറ്റും പോക്കോ വൈകാതെ പുറത്തിറക്കും. ഈ ഡിവൈസിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് അമോലെഡ് സ്‌ക്രീനായിരിക്കും ഉണ്ടായിരിക്കുക. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,520 എംഎഎച്ച് ബാറ്ററി ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 870 എസ്ഒസി ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റെഡ്മി കെ40ക്ക് സമാനമായി 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റുമായിട്ടായിരിക്കും പോക്കോ എഫ്3 പുറത്തിറങ്ങുക. റെഡ്മി കെ40യിൽ കമ്പനി സാംസങ് ഇ4 ഡിസ്പ്ലേയാണ് ഉപയോഗിച്ചത്.

Best Mobiles in India

English summary
Poco is all set to launch the Poco X3 Pro, the successor to the Poco X3 smartphone. The global launch of the device will take place later this month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X