പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ മാർച്ച് 30ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ
പോക്കോയുടെ പുതിയ സ്മാർട്ട്ഫോൺ മാർച്ച് 30ന് പുറത്തിറങ്ങും. ഡിവൈസിന്റെ പേര് വെളിപ്പെടുത്താത്ത ഒരു പോസ്റ്റർ കമ്പനി ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഇത് പോക്കോ എക്സ്3 പ്രോ തന്നെ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുത്. എക്സ്3 പ്രോ സ്മാർട്ട്ഫോൺ വൈകാതെ പുറത്തിങ്ങുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പോസ്റ്ററിൽ പ്രോ എന്ന വാക്ക് പ്രത്യേകം നൽകുന്നുണ്ട്. എക്സ് 3 പ്രോ തന്നെയായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഡിവൈസിന്റെ മറ്റ് വിവരങ്ങളൊന്നും പോസ്റ്ററിൽ നൽകിയിട്ടില്ല.

ഓൺലൈൻ ഇവന്റിലൂടെയായിരിക്കും പോക്കോ പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. ഈ ഡിവൈസ് ഇതിനകം തന്നെ നിരവധി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിൽ കണ്ടെത്തിയിട്ടുണ്ട്. പോക്കോ എക്സ് 3 പ്രോ സ്മാർട്ട്‌ഫോണായിരിക്കാം ഇത്. പോക്കോ എഫ്1 സ്മാർട്ട്ഫോണിന്റെ പിൻഗാമിയെ വൈകാതെ കമ്പനി പുറത്തിറക്കുമെന്നാണ് സൂചനകൾ. ഈ ഡിവൈസ് ആയിരിക്കുമോ അവതരിപ്പിക്കാൻ പോകുന്നത് എന്ന സംശയങ്ങളും ചില മാധ്യമങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്.
പ്രൈസ് പെർഫോമൻസ് ബെഞ്ച്മാർക്ക് മറികടക്കാൻ സമയമായി എന്ന് എഴുതിയാണ് പോക്കോ പുതിയ ഡിവൈസിന്റെ പോസ്റ്റർ ട്വീറ്റ് ചെയ്തിരിക്കുന്നത്. പെർഫോമൻസിന്റെ കാര്യത്തിൽ വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ പോക്കോ എഫ്1ന്റെ പിൻഗാമിയാണെന്ന് പോക്കോ അവകാശപ്പെടുന്നു. ഇത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പോക്കോ എക്സ്3യുടെ പിൻതലമുറ ഡിവൈസ് ആയിരിക്കും. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ എന്നിവയുള്ള 6.67 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയാണ് പോക്കോ എക്സ് 3യിൽ ഉണ്ടായിരുന്നത്.

അഡ്രിനോ 618 ജിപിയുവിനൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 എസ്ഒസിയുടെ കരുത്തിലാണ് പോക്കോ എക്സ് 3 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12 കസ്റ്റം സ്കിന്നും ഈ ഡിവൈസിൽ ഉണ്ട്. ഈ സവിശേഷതകൾ പരിശോധിക്കുമ്പോൾ പോക്കോ എക്സ്3 പ്രോയിൽ കൂടുതൽ ശക്തമായ പ്രോസസർ ആയിരിക്കും ഉണ്ടാവുക. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയായിരിക്കും ഈ പ്രോസസർ എന്ന് ചില റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ കമ്പനി ഔദ്യോഗികമായി യാതൊരു വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല.

പോക്കോ എക്സ്3 സ്മാർട്ട്ഫോണിൽ 64 എംപി സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, ഡെപ്ത്, മാക്രോ ഷോട്ടുകൾക്കായി 2 എംപി സെൻസറുകൾ എന്നിവയാണ് നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 20 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. ഈ സ്മാർട്ട്‌ഫോൺ 6000 mAh ബാറ്ററിയുമായാണ് പുറത്തിറങ്ങിയത്.

പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിൽ പോക്കോ എക്സ്3യിൽ ഉള്ളതിനെക്കാൾ മികച്ച ക്യാമറ സെറ്റപ്പ് ഉണ്ടാകുമെന്ന് ഉറപ്പാണ്. ബാറ്ററി സമാനമാകാനാണ് സാധ്യത. ഡിസ്പ്ലെയുടെ കാര്യത്തിലും ചിലപ്പോൾ അപ്ഗ്രേഡുകൾ ഉണ്ടായേക്കും. വരും ദിവസങ്ങളിൽ പോക്കോയുടെ പുതിയ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നേക്കും.


Click it and Unblock the Notifications








