പോക്കോ എക്സ് 3 പ്രോ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

|

പോക്കോ എം3 സ്മാർട്ട്ഫോൺ പുറത്തിറക്കിയതിന് പിന്നാലെ അടുത്ത ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പോക്കോ. പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണാണ് ഇന്ത്യൻ വിപണിയിൽ എത്താനായി തയ്യാറെടുക്കുന്നത്. ഈ ഡിവൈസിന് ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചതായി ലീക്ക്സ്റ്റർ മുകുൾ ശർമ വെളിപ്പെടുത്തി. M2102J20SI എന്ന മോഡൽ നമ്പറിലാണ് ഡിവൈസ് സർട്ടിഫിക്കേഷൻ ക്ലിയർ ചെയ്തിരിക്കുന്നത്.

പോക്കോ എക്സ്3 പ്രോ

കുറച്ച് ആഴ്ചകൾക്ക് മുമ്പ് പോക്കോ എക്സ്3 പ്രോ ഐ‌എം‌ഡി‌എ, ഇ‌ഇ‌സി, ടി‌യുവി സർ‌ട്ടിഫിക്കേഷനുകൾ ക്ലിയർ ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പ് M2102J20SG എന്ന മോഡൽ നമ്പരിൽ എഫ്‌സിസി സർട്ടിഫിക്കേഷൻ ഡാറ്റാബേസിലും ഈ സ്മാർട്ട്‌ഫോൺ കണ്ടെത്തി. ബി‌ഐ‌എസ് സർ‌ട്ടിഫിക്കേഷനു പുറമേ, മലേഷ്യയിലെ സിരിം (സ്റ്റാൻ‌ഡേർഡ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേഷ്യ) സർ‌ട്ടിഫിക്കേഷനും പോക്കോ എക്സ്3 ക്ലിയർ ചെയ്തു.

കൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തുംകൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും

സർട്ടിഫിക്കേഷനുകൾ

മലേഷ്യയിലെയും ഇന്ത്യയിലെയും പ്രധാനപ്പെട്ട സർട്ടിഫിക്കേഷനുകൾ ക്ലിയർ ചെയ്തതിനാൽ തന്നെ പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ വൈകാതെ തന്നെ പുറത്തിറങ്ങുമെന്നാണ് സൂചനകൾ. SIRIM സർട്ടിഫിക്കേഷനിലും സമാനമായ M2102J20SG മോഡൽ നമ്പറുള്ള ഡിവൈസ് കണ്ടെത്തിയിരുന്നു. ഇത് പോക്കോ എക്സ്3 യുടെ കൂടുതൽ കരുത്തുള്ള മോഡലായിരിക്കും. പോക്കോ എക്സ്3 ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയിട്ടുണ്ട്.

പോക്കോ എക്സ് 3
 

സർട്ടിഫിക്കേഷനുകളിൽ കാണുന്ന വ്യത്യസ്ത മോഡൽ നമ്പറുകളിൽ നിന്നും ഈ ഡിവൈസ് രണ്ട് വേരിയന്റുകളിൽ അവതരിപ്പിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കമ്പനി പോക്കോ എക്സ് 3 എൻ‌എഫ്‌സി എഡിഷൻ ആഗോള വിപണിയിൽ പുറത്തിറക്കിയിരുന്നു. സ്റ്റാൻഡേർഡ് പോക്കോ എക്സ് 3 മോഡലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ടെങ്കിലും പോക്കോ എക്സ് 3 പ്രോ സ്മാർട്ട്ഫോണിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

കൂടുതൽ വായിക്കുക: നോക്കിയ 5.4 സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും, ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തുകൂടുതൽ വായിക്കുക: നോക്കിയ 5.4 സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും, ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തു

പോക്കോ എക്സ് 3 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പോക്കോ എക്സ് 3 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഡ്യുവൽ-ബാൻഡ് വൈ-ഫൈ, എൻ‌എഫ്‌സി കണക്റ്റിവിറ്റി എന്നിവയുമായിട്ടായിരിക്കും പോക്കോ എക്സ് 3 പ്രോ പുറത്തിറങ്ങുക എന്ന് എഫ്‌സിസി ലിസ്റ്റിങ് സൂചിപ്പിക്കുന്നു. എൽടിഇ ബാൻഡ് സപ്പോർട്ടും ഡിവൈസിൽ ഉണ്ടായിരിക്കും. 5ജി കണക്റ്റിവിറ്റി സപ്പോർട്ട് ഡിവൈസിൽ ഉണ്ടായിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. പേര് സൂചിപ്പിക്കുന്നത് പോലെ, സ്മാർട്ട്ഫോൺ പോക്കോ എക്സ് 3യുടെ നവീകരിച്ച പതിപ്പായിരിക്കും. പോക്കോ എക്സ്3 സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ 16,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ക്യാമറ

1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് പോക്കോ എക്സ്3 സ്മാർട്ട്ഫോണിൽ ഉള്ളത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി ആണ്. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 64 മെഗാപിക്സൽ ക്യാമറയും 13 മെഗാപിക്സൽ ഇമേജ് സെൻസറും 2 മെഗാപിക്സൽ മാക്രോയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 20 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: ഐഫോൺ 12 മിനി വാങ്ങാൻ ആളില്ല, സ്മാർട്ട്ഫോണിന്റെ ഉത്പാദനം നിർത്തിയേക്കുംകൂടുതൽ വായിക്കുക: ഐഫോൺ 12 മിനി വാങ്ങാൻ ആളില്ല, സ്മാർട്ട്ഫോണിന്റെ ഉത്പാദനം നിർത്തിയേക്കും

Best Mobiles in India

English summary
The Poco X3 Pro smartphone will be launched in the Indian market soon. The device receives BIS Certification

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X