Home
Mobile

പോക്കോ എക്സ്3 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 64 മെഗാപിക്സൽ ക്യാമറയുമായി

പോക്കോയുടെ പുറത്തിറങ്ങാനിരിക്കുന്ന ഡിവൈസാണ് പോക്കോ എക്സ് 3. ഈ ഡിവൈസ് പുറത്തിറങ്ങുക 64 മെഗാപിക്സൽ ക്യാമറ സെൻസറുമായിട്ടാണെന്ന് ട്വിറ്ററിലൂടെ കമ്പനിയുടെ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിലെത്തിയ പോക്കോ എക്സ് 2 സ്മാർട്ട്ഫോണിന്റെ പിൻഗാമിയാണ് പുതിയ ഡിവൈസ്. പോക്കോ എക്സ് 3യുടെ ലോഞ്ച് തിയ്യതിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

പോക്കോ എക്സ്3

പോക്കോ എക്സ്3 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട ടീസറുകൾ കമ്പനി ഔദ്യോഗമായി പുറത്തിറക്കുന്നതിനാൽ തന്നെ അധികം വൈകാതെ ഡിവൈസ് വിപണിയിലെത്തിക്കാൻ സാധ്യതയുണ്ട്. പോക്കോ എക്സ് 3 സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറായിരിക്കും ഉണ്ടാവുക എന്ന് സ്ഥിരീകരിക്കുന്ന ട്വീറ്റ് പോക്കോയുടെ പ്രൊഡക്റ്റ് മാർക്കറ്റിംഗ് മാനേജരും വക്താവുമായ ആംഗസ് കൈ ഹോ എൻ‌ജിയാണ് പോസ്റ്റ് ചെയ്തത്.

64 എംപി ക്യാമറ

റിപ്പോർട്ടുകൾ അനുസരിച്ച് പോക്കോ എക്സ് 3 സ്മാർട്ട്ഫോണിലെ ക്യാമറയിൽ 64 എംപി റിസൾട്ട് ലഭിക്കുന്നതിന് പിക്‌സൽ ബിന്നിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാധ്യതയുണ്ട്. 64 മെഗാപിക്സൽ ക്യാമറയാണ് ഡിവൈസിൽ ഉണ്ടാവുകയെന്ന് സ്ഥിരീകരിച്ച ട്വീറ്റിലൂടെ രണ്ട് ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ചിത്രങ്ങളിലൊന്ന് പോക്കോ എക്സ് 3 ന്റെ ക്യാമറ ഇന്റർഫേസിനെകുറിച്ച് ഏകദേശ ധാരണ നൽകുന്നുണ്ട്. അതിൽ അപ്പേർച്ചർ, എക്‌സ്‌പോഷർ വാല്യൂ, ഐ‌എസ്ഒ സെൻസിറ്റിവിറ്റി, വൈറ്റ് ബാലൻസ് എന്നിവ സെറ്റ് ചെയ്യാനുള്ള പ്രോ മോഡ് ഉൾപ്പെടെയുള്ള സവിശേഷതകളാണ് ഉള്ളത്.

ക്യാമറ മോഡ്യൂളുകൾ

ഈ ആഴ്ച ആദ്യം കൈ ഹോ എൻ‌ജി ട്വിറ്ററിലൂടെ നാല് വ്യത്യസ്ത ക്യാമറ മോഡ്യൂളുകളുടെ ഡിസൈനുകൾ പുറത്ത് വിടുകയും പോക്കോ എക്സ് 3യുടെ ക്യാമറ സെറ്റപ്പിൽ ഇതിൽ ഏതായിരിക്കുമെന്ന് ഊഹിക്കാമോ എന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത ക്യാമറ സെറ്റപ്പ് ഡിസൈനുകളിലുള്ള ഈ ചിത്രങ്ങളിൽ ഫോണിന്റെ പിൻഭാഗത്തുള്ള നാല് സെൻസറുകളും പ്രത്യേകം കാണാം.

യുഎസ് എഫ്‌സിസി വെബ്സൈറ്റ്

യുഎസ് എഫ്‌സിസി വെബ്സൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് പോക്കോ എക്സ്3 സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറാണ് ഉണ്ടാവുക. മികച്ച ക്യാമറയുടെ സെറ്റപ്പ് നൽകുന്നതിന്റ ഭാഗമായി ഡിവൈസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഫിച്ചറുകളും ഉണ്ടായിരിക്കുമെന്നും എഫ്‌സിസി ലിസ്റ്റിങ് വ്യക്തമാക്കുന്നു. പോക്കോ എക്സ് 3യിലെ ക്യാമറ സവിശേഷതകൾക്കൊപ്പം ഫാസ്റ്റ് ചാർജിങിനെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഫാസ്റ്റ് ചാർജിംഗ്

പോക്കോയുടെ പുതിയ സ്മാർട്ട്‌ഫോണിലുള്ള ഫാസ്റ്റ് ചാർജിംഗ് സംവിധാനം സാംസങ് ഗാലക്‌സി എ71 സ്മാർട്ട്ഫോണിലെ ഫാസ്റ്റ് ചാർജിങുമായി താരതമ്യപ്പെടുത്തുന്ന ട്വീറ്റിലൂടെയാണ് കൈ ഹോ എൻജി ഡിവൈസിൽ ഫാസ്റ്റ് ചാർജിങ് സംവിധാനം ഉണ്ടാവുമെന്ന് വ്യക്തമാക്കുന്നത്. വെറും 65 മിനിറ്റിൽ 100 ​​ശതമാനം ചാർജ് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ പോക്കോ സ്മാർട്ട്ഫോണിലെ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ. എഫ്‌സിസി ലിസ്റ്റിങ് അനുസരിച്ച് പോക്കോ എക്സ്3 സ്മാർട്ട്ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടായിരിക്കും ഉണ്ടാവുക.

Best Mobiles in India

English summary
The company's executive confirmed on Twitter that the Poco X3 will be released with a 64 - megapixel camera sensor. The new device is the successor to the Poco X2 smartphone that was launched in India last February.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X