Home
Mobile

പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും സവിശേഷതകളും

കഴിഞ്ഞയാഴ്ച്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പോക്കോ എക്സ്3 സ്മാർട്ട്‌ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. 6.67 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 732 ജി എസ്ഒസി, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 6,000 എംഎഎച്ച് ബാറ്ററി എന്നീ പ്രധാന സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയത്. 16,999 രൂപ മുതലാണ് ഈ ഡിവസിന്റെ വില ആരംഭിക്കുന്നത്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും രണ്ട് കളർ വേരിയന്റുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

പോക്കോ എക്സ്3: വിലയും ലഭ്യതയും

പോക്കോ എക്സ്3: വിലയും ലഭ്യതയും

പോക്കോ എക്സ്3 സ്മാർട്ട്ഫോണിന് മുകളിൽ സൂചിപ്പിച്ചതുപോലെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത്. ബേസിക്ക് വേരിയന്റായ 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 18,499 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് വേരിയന്റിന് 19,999 രൂപയുമാണ് വില. കോബാൾട്ട് ബ്ലൂ, ഷാഡോ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഡിവൈസ് വിൽപ്പനയ്ക്കെത്തും. ഫ്ലിപ്പ്കാർട്ടിലൂടെ ഇന്ന് ഉച്ചയ്ക്കാണ് വിൽപ്പന നടക്കുന്നത്.

പോക്കോ എക്സ്3: സവിശേഷതകൾ

പോക്കോ എക്സ്3: സവിശേഷതകൾ

120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് സാമ്പിൾ റേറ്റ്, എച്ച്ഡിആർ 10 സർട്ടിഫിക്കേഷൻ എന്നീ സവിശേഷതകളുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയുമായിട്ടാണ് പോക്കോ എക്സ്3 പുറത്തിറക്കിയിട്ടുള്ളത്. ഇത് അമോലെഡ് ഡിസ്പ്ലേ അല്ല എൽസിഡി പാനലാണ്. ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും പോക്കോ നൽകിയിട്ടുണ്ട്. ഈ വില വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്.

പ്രോസസർ

അഡ്രിനോ 618 ജിപിയു, 6 ജിബി റാം എന്നിവയ്ക്കൊപ്പം ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസറാണ് പോക്കോ എക്സ്3 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഡിവൈസിലെ സ്റ്റോറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്ക് സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ക്വാഡ് റിയർ ക്യാമറ

പോക്കോ എക്സ്3 സ്മാർട്ട്ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് പോക്കോ നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിലെ പ്രൈമറി സെൻസർ 64 മെഗാപിക്സൽ സോണി IMX682 ആണ്. ഇതിനൊപ്പം 13 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നീ ക്യാമറകളും പോക്കോ ഈ പിൻക്യാമറ സെറ്റപ്പിൽ നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോണിൽ 20 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

ബാറ്ററി

33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എക്സ്3 സ്മാർട്ട്ഫോണിലുള്ളത്. യുഎസ്ബി ടൈപ്പ് സി പോർട്ടിലൂടെയാണ് ഡിവൈസ് ചാർജ് ചെയ്യുന്നത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, ഐആർ ബ്ലാസ്റ്റർ, ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിലെ മറ്റ് പ്രധാന സവിശേഷതകൾ. ഇന്ന് നടക്കുന്ന വിൽപ്പനയിൽ ആകർഷകമായ ഓഫറുകളും കമ്പനി നൽകുന്നുണ്ട്.

Best Mobiles in India

English summary
The first sale of the Poco X3 smartphone launched in the Indian market last week will take place today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X