Home
Mobile

പോക്കോ എക്സ്3 സ്വന്തമാക്കാൻ വീണ്ടും അവസരം, വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്

പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഫ്ലിപ്കാർട്ട് വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും രണ്ട് കളർ ഓപ്ഷനുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. 6,000 എംഎഎച്ച് ബാറ്ററി, 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസി എന്നീ സവിശേഷതകളോടെയാണ് ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത പോക്കോ എക്സ്2 സ്മാർട്ട്ഫോണിന്റെ പിൻഗാമിയാണ് പോക്കോ എക്സ്3.

പോക്കോ എക്സ്3: വിലയും ഓഫറുകളും

പോക്കോ എക്സ്3: വിലയും ഓഫറുകളും

പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ഫ്ലാഷ് സെയിലിലൂടെ ഡിവൈസ് സ്വന്തമാക്കുന്ന ആളുകൾക്ക് ആകർഷകമായ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഡിവൈസ് വാങ്ങാനായി ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് 5 ശതമാനം കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം ക്യാഷ്ബാക്കും കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും. മാസത്തിൽ 1,889 രൂപ അടക്കേണ്ട ഇഎംഐ ഓപ്ഷനാണ് ലഭിക്കുന്നത്.

വില

പോക്കോ എക്സ്3 സ്മാർട്ട്ഫോൺ മുകളിൽ സൂചിപ്പിച്ചത് പോലെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ഡിവൈസിന്റെ അടിസ്ഥാന വേരിയന്റിൽ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ മോഡലിന് 16,999 രൂപയാണ് വില. ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,499 രൂപ വിലയുണ്ട്. ടോപ്പ് ടയർ വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. 19,999 രൂപയാണ് ഈ വേരിയന്റിന്റെ വില. കോബാൾട്ട് ബ്ലൂ, ഷാഡോ ഗ്രേ എന്നീ രണ്ട് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

പോക്കോ എക്സ്3: സവിശേഷതകൾ

പോക്കോ എക്സ്3: സവിശേഷതകൾ

120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,340 പിക്‌സൽ) ഡിസ്‌പ്ലേയാണ് പോക്കോ എക്സ് 3 സ്മാർട്ട്ഫോണിലുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് കോർണിങ് ഗോറില്ലാഗ്ലാസ് 5 പ്രോട്ടക്ഷനും ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ൽ പ്രവർത്തിക്കുന്ന ഡിവൈസിൽ ഡ്യുവൽ നാനോ സിം കാർഡ് സ്ലോട്ടുകളാണ് ഉള്ളത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ അഡ്രിനോ 618 ജിപിയു, 8 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാം ഉണ്ട് എന്നിവയും ഉണ്ട്.

ക്വാഡ് റിയർ ക്യാമറ

പോക്കോ എക്സ്3 സ്മാർട്ട്ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.73 ലെൻസുള്ള 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, 119 ഡിഗ്രി വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നീ ക്യമറകളാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ എഫ് / 2.2 ലെൻസുള്ള 20 മെഗാപിക്സൽ സെൻസറും കമ്പനി നൽകിയിട്ടുണ്ട്.

ബാറ്ററി

33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എക്സ് 3 സ്മാർട്ട്ഫോണിലുള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും കമ്പനി നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡിവൈസിൽ വൈ-ഫൈ, ബ്ലൂടൂത്ത്, 4 ജി, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിങിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്. IP53 റേറ്റഡ് വാട്ടർ ഡസ്റ്റ് റസിറ്റൻസും ഡിവൈസിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
The flash sale of Poco X3 smartphone will take place today at 12pm via flipkart. The smartphone is available in three storage configurations and two color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X