120Hz ഡിസ്പ്ലേയുമായി പോക്കോ എക്സ്3 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

പോക്കോ എക്സ്3 സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 6.67 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 732 ജി എസ്ഒസി, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 6,000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള ആകർഷകമായ സവിശേഷതകളോടെയാണ് ഈ ഡിവൈസ് വിപണിയിലെത്തിയത്. ഇന്ത്യയിൽ പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 16,999 രൂപ മുതലാണ്. ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമേ ഡിവൈസ് ലഭ്യമാവുകയുള്ളു.

 

പോക്കോ എക്സ്3: വില, ലഭ്യത

പോക്കോ എക്സ്3: വില, ലഭ്യത

പോക്കോ എക്സ്3 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 16,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഈ വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,499 രൂപയാണ് വില, 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് വേരിയന്റിന് 19,999 രൂപ വിലയുണ്ട്. കോബാൾട്ട് ബ്ലൂ, ഷാഡോ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. സെപ്റ്റംബർ 29നാണ് സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന നടക്കുന്നത്.

കൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി സോണി എക്സ്പീരിയ 5 II അവതരിപ്പിച്ചു: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി സോണി എക്സ്പീരിയ 5 II അവതരിപ്പിച്ചു: വിലയും സവിശേഷതകളും

പോക്കോ എക്സ്3: സവിശേഷതകൾ
 

പോക്കോ എക്സ്3: സവിശേഷതകൾ

പോക്കോ എക്സ്3 സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് സാമ്പിൾ റേറ്റ്, എച്ച്ഡിആർ 10 സർട്ടിഫിക്കേഷൻ എന്നീ സവിശേഷതകളാണ് ഉള്ളത്. ഇത് അമോലെഡ് ഡിസ്പ്ലേ അല്ല മറിച്ച് എൽസിഡി പാനലാണ്. സ്‌ക്രീനിന്റെ സുരക്ഷയ്ക്കായി കോർണിംഗ് ഗോറില്ല ഗ്ലാസ് 5 നൽകിയിട്ടുണ്ട്. വിപണിയിൽ ലഭ്യമായ മിഡ് റേഞ്ച് ഡിവൈസുകളോട് മത്സരിക്കാൻ പോന്ന ഡിസ്പ്ലെയാണ് ഇത്.

പ്രോസസർ

പോക്കോ എക്സ്3 സ്മാർട്ട്ഫോണിൽ അഡ്രിനോ 618 ജിപിയു, 6 ജിബി റാം എന്നിവയുള്ള ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസറാണ് കമ്പനി നൽകിയിട്ടുള്ളത്. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. ഈ സ്റ്റോറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനമാണ് ഇതിലുള്ളത്.

കൂടുതൽ വായിക്കുക: 90Hz ഡിസ്പ്ലെയുമായി റിയൽമി സി17 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 90Hz ഡിസ്പ്ലെയുമായി റിയൽമി സി17 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

ക്വാഡ് റിയർ ക്യാമറ

പോക്കോ എക്സ്3യുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ക്യാമറകളാണ്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 മെഗാപിക്സൽ സോണി IMX682 ആണ്. ഇതിനൊപ്പം 13 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയും കമ്പനി നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത് 20 മെഗാപിക്സൽ ലെൻസാണ് കമ്പനി നൽകിയിട്ടുള്ളത്.

ബാറ്ററി

6,000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ യുഎസ്ബി ടൈപ്പ് സി പോർട്ടാണ് കമ്പനി നൽകിയിട്ടുള്ളത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, ഐആർ ബ്ലാസ്റ്റർ, ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഈ ഡിവൈസിൽ പോക്കോ നൽകിയിട്ടുണ്ട്. സെപ്റ്റംബർ 29ന് ഫ്ലിപ്പ്കാർട്ടിലൂടെ നടക്കുന്ന ആദ്യ വിൽപ്പനയിൽ ഡിവൈസിന് ആകർഷകമായ ഓഫറുകളും കമ്പനി നൽകും.

കൂടുതൽ വായിക്കുക: 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി ഓപ്പോ റെനോ 4 എസ്ഇ പുറത്തിറങ്ങി; വില, സവിശേഷതകൾകൂടുതൽ വായിക്കുക: 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി ഓപ്പോ റെനോ 4 എസ്ഇ പുറത്തിറങ്ങി; വില, സവിശേഷതകൾ

Best Mobiles in India

Read more about:
English summary
Poco X3 launched in India. The device comes with a 6.67 - inch display, Snapdragon 732G SoC, quad rear camera setup and a 6,000 mAh battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X