പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഒക്ടോബർ 5ന്; വിലയും ഓഫറുകളും

|

പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽ‌പന ഇന്നലെ (സെപ്റ്റംബർ 29)ന് നടന്നിരുന്നു. ആദ്യ വിൽപ്പനയ്ക്ക് എത്തിയ യൂണിറ്റുകൾ അതിവേഗം തന്നെ വിറ്റഴിഞ്ഞിരുന്നു. പോക്കോയുടെ ഈ ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോണിന്റെ അടുത്ത വിൽപ്പന ഒക്ടോബർ 5ന് 12 മണിക്ക് നടക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് വഴി ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാകുന്ന ഈ സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 16,999 രൂപ മുതലാണ്.

 

പോക്കോ എക്സ്3: വിലയും ഓഫറുകളും

പോക്കോ എക്സ്3: വിലയും ഓഫറുകളും

പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,499 രൂപ വിലയുണ്ട്. ഡിവൈസിന്റെ ഹൈഎൻഡ് വേരിയന്റായ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയൻറിന് 19,999 രൂപയാണ് വില. പോക്കോ എക്സ്3 സ്മാർട്ട്ഫോൺ കോബാൾട്ട് ബ്ലൂ, ഷാഡോ ഗ്രേ എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

കൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ33 അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ33 അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഫ്ലാഷ് സെയിൽ

ഫ്ലിപ്പ്കാർട്ടിൽ നടക്കുന്ന ഫ്ലാഷ് സെയിലിലൂടെ പോക്കോ എക്സ്3 സ്മാർട്ട്ഫോൺ വാങ്ങാനായി ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് അഞ്ച് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്കും ലഭിക്കും. ഉപയോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐകളിൽ അഞ്ച് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്.

പോക്കോ എക്സ്3: സവിശേഷതകൾ
 

പോക്കോ എക്സ്3: സവിശേഷതകൾ

6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയുമായിട്ടാണ് പോക്കോ എക്സ്3 പുറത്തിറക്കിയിട്ടുള്ളത്. ഈ ഡിസ്പ്ലെയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റും 240 ഹെർട്സ് സാമ്പിൾ റേറ്റും എച്ച്ഡിആർ 10 സർട്ടിഫിക്കേഷനും ഉണ്ട്. ഈ എൽസിഡി പാനലിന്റെ സുരക്ഷയ്ക്കായി കോർണിംഗ് ഗോറില്ല ഗ്ലാസ് 5 ഉണ്ട്. അഡ്രിനോ 618 ജിപിയു, 6 ജിബി റാം എന്നിവയ്ക്കൊപ്പം ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസറാണ് പോക്കോ എക്സ്3 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഡിവൈസിൽ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്.

കൂടുതൽ വായിക്കുക: റിയൽ‌മി 7ഐ സ്മാർട്ട്ഫോൺ ഒക്ടോബർ 7ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുംകൂടുതൽ വായിക്കുക: റിയൽ‌മി 7ഐ സ്മാർട്ട്ഫോൺ ഒക്ടോബർ 7ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

ക്വാഡ് റിയർ ക്യാമറ

പോക്കോ എക്സ്3 സ്മാർട്ട്ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് പോക്കോ നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിലെ പ്രൈമറി സെൻസർ 64 മെഗാപിക്സൽ സോണി IMX682 ആണ്. ഇതിനൊപ്പം 13 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നീ ക്യാമറകളും പോക്കോ ഈ പിൻക്യാമറ സെറ്റപ്പിൽ നൽകിയിട്ടുണ്ട്. ഡിവൈസിൽ 20 മെഗാപിക്സൽ സെൽഫി ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്.

ബാറ്ററി

33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എക്സ്3 സ്മാർട്ട്ഫോണിലുള്ളത്. യുഎസ്ബി ടൈപ്പ് സി പോർട്ടിലൂടെയാണ് ഡിവൈസ് ചാർജ് ചെയ്യുന്നത്. സൈഡ് മൌണ്ട് യ്ത ഫിംഗർപ്രിന്റ് സെൻസർ, ഐആർ ബ്ലാസ്റ്റർ, ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിലെ മറ്റ് പ്രധാന സവിശേഷതകൾ. ഒക്ടോബർ 5ന് വീണ്ടും വിൽപ്പനയ്ക്ക് എത്തുന്ന ഡിവൈസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ടിലെ നോട്ടിഫൈ മീ ബട്ടൺ ക്ലിക്ക് ചെയ്യാം.

കൂടുതൽ വായിക്കുക: വിവോ വി20 സീരീസ് സ്മാർട്ട്ഫോൺ ഒക്ടോബർ 12ന് ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: വിവോ വി20 സീരീസ് സ്മാർട്ട്ഫോൺ ഒക്ടോബർ 12ന് ഇന്ത്യൻ വിപണിയിലെത്തും

Best Mobiles in India

Read more about:
English summary
The next sale of the Poco X3 mid-range smartphone will take place on October 5th at 12 noon. Interested customers can buy this smartphone through Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X