പോക്കോ എക്സ്3 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

പോക്കോ എക്സ് 3 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്. നേരത്തെ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച പോക്കോ എൻഎഫ്സി സ്മാർട്ട്ഫോണിൽ നിന്നും ചില മാറ്റങ്ങലോടെയായിരിക്കും പോക്കോ എക്സ് 3 ഇന്ത്യയിലെത്തുക. ഫ്ലിപ്പ്കാർട്ടിൽ ഡിവൈസിന്റെ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന പേജ് ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസറായിരിക്കും ഡിവൈസിന് കരുത്ത് നൽകുകയെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

പോക്കോ എക്സ്3: പ്രതീക്ഷിക്കുന്ന വില
 

പോക്കോ എക്സ്3: പ്രതീക്ഷിക്കുന്ന വില

പോക്കോ എക്സ്3 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുക യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച പോക്കോ എക്സ് 3 എൻഎഫ്സി സ്മാർട്ട്ഫോണിൽ നിന്നും കുറച്ച് മാറ്റങ്ങളോടെ ആയിരിക്കും. ഇന്ത്യയിൽ ഡിവൈസിന്റെ വില എത്രയായിരിക്കും എന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. യൂറോപ്പിൽ അവതരിപ്പിച്ച ഡിവൈസിന് 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 229 യൂറോയും(ഏകദേശം 19,900 രൂപ) 6 ജിബി + 128 ജിബി വേരിയന്റിന് 269 യൂറോയും (ഏകദേശം 23,400 രൂപ) വിലയുണ്ട്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് പുറത്തിറങ്ങും; റിപ്പോർട്ട്

പോക്കോ എക്സ്3 എൻഎഫ്സി

പോക്കോ എക്സ്3 എൻഎഫ്സി സ്മാർട്ട്ഫോൺ കോബാൾട്ട് ബ്ലൂ, ഷാഡോ ഗ്രേ കളർ ഓപ്ഷനുകളിലാണ് യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന പോക്കോ എക്സ്3 സ്മാർട്ട്ഫോൺ ഏതൊക്കെ നിറങ്ങളിൽ ലഭ്യമാകുമെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡിവൈസ് പോക്കോ എക്സ്2 സ്മാർട്ട്ഫോണിന്റെ വിലയെക്കാൾ അധികം വ്യത്യാസമില്ലാത്ത വിലയിലായിരിക്കും ഇന്ത്യയിലെത്തിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

പോക്കോ എക്സ്3: സവിശേഷതകൾ

പോക്കോ എക്സ്3: സവിശേഷതകൾ

പോക്കോ എക്സ്3 എൻ‌എഫ്‌സി സ്മാർട്ട്ഫോണിലുള്ള ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ബാറ്ററിയുമായിട്ടായിരിക്കും പോക്കോ എക്സ് 3 പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. പോക്കോ എക്സ് 3 എൻ‌എഫ്‌സിയുടെ രണ്ട് മോഡലുകളേക്കാളും ഉയർന്ന 8 ജിബി റാം വേരിയന്റുമായിട്ടായിരിക്കും എക്സ് 3 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക.

കൂടുതൽ വായിക്കുക: 90Hz ഡിസ്പ്ലെയുമായി റിയൽമി സി17 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി
 

120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണ് പോക്കോ എക്സ്3 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറായിരിക്കും ഡിവൈസിൽ പോക്കോ ഉൾപ്പെടുത്തുക.

ക്വാഡ് റിയർ ക്യാമറ

64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, 13 മെഗാപിക്സൽ 119 ഡിഗ്രി വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും പോക്കോ എക്സ് 3 സ്മാർട്ട്ഫോൺ വിപണിയിലെത്തുക. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കായി 20 മെഗാപിക്സൽ സെൻസറും കമ്പനി നൽകും. ഡിസ്പ്ലെയിലെ ഹോൾ-പഞ്ച് കട്ട് ഔട്ടിലായിരിക്കും ഈ സെൽഫി ക്യാമറ സ്ഥാപിക്കുക.

കൂടുതൽ വായിക്കുക: 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി ഓപ്പോ റെനോ 4 എസ്ഇ പുറത്തിറങ്ങി; വില, സവിശേഷതകൾ

Most Read Articles
Best Mobiles in India

Read more about:
English summary
The Poco X3 smartphone will be launched in India today. The launch event starts at 12 noon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X