പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു, വില 18,999 രൂപ മുതൽ

|

പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മിഡ്റേഞ്ച് വിഭാഗത്തിലെ ഏറ്റവും മികച്ച ഫീച്ചറുകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. പോക്കോ എക്സ്3 പ്രോ എന്ന ഇന്ത്യൻ വിപണിയിലെ ഏറെ ജനപ്രിയമായ ഡിവൈസിന്റെ പിൻഗാമിയാണ് പോക്കോ എക്സ്4 പ്രോ. ഈ വർഷം ആദ്യം സ്‌പെയിനിലെ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഈ ഡിവൈസ് അവതരിപ്പിച്ചിരുന്നു. റെഡ്മി നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണ് എങ്കിലും പോക്കോ ഡിസൈനിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

 

പോക്കോ എക്സ്4 പ്രോ 5ജി: വിലയും ലഭ്യതയും

പോക്കോ എക്സ്4 പ്രോ 5ജി: വിലയും ലഭ്യതയും

പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ മൂന്ന് വേരിയന്റുകളിലാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 18,999 രൂപയാണ് വില. ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപ വിലയുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 21,999 രൂപയാണ് വില. കറുപ്പ്, നീല, മഞ്ഞ എന്നീ നിറങ്ങളിൽ പോക്കോ എക്സ്4 പ്രോ ലഭ്യമാകും.

താങ്ങാവുന്ന വിലയും തകർപ്പൻ ഫീച്ചറുകളും; ഗാലക്സി എ13 4ജി, ഗാലക്സി എ23 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിതാങ്ങാവുന്ന വിലയും തകർപ്പൻ ഫീച്ചറുകളും; ഗാലക്സി എ13 4ജി, ഗാലക്സി എ23 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

വിൽപ്പന
 

2022 ഏപ്രിൽ 5 മുതലാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ഫ്ലിപ്പ്കാർട്ട് വഴി ഫോൺ ലഭ്യമാകും. സെയിൽ സമയത്ത് ഈ ഡിവൈസ് വാങ്ങുമ്പോൾ പഴയ എക്സ് സീരിസ് ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 3,000 രൂപ അധിക കിഴിവ് ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 1000 രൂപ കിഴിവും ലഭിക്കും. പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 6 ജിബി, 128 ജിബി വേരിയന്റിന് 18,999 രൂപയും 8 ജിബി 128 ജിബി ഓപ്‌ഷന് 20,999 രൂപയും വിലയുമായിട്ടാണ്.

പോക്കോ എക്സ്4 പ്രോ 5ജി: സവിശേഷതകൾ

പോക്കോ എക്സ്4 പ്രോ 5ജി: സവിശേഷതകൾ

പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഹോൾ-പഞ്ച് അമോലെഡ് ഡിസ്പ്ലെയാണ് കമ്പനി നൽകിയിട്ടുള്ളത്. ഫുൾ എച്ച്ഡി+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും 360Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. റെഡ്മി നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണിലുള്ള അതേ ഡിസ്പ്ലെ തന്നെയാണ് പുതിയ പോക്കോ ഡിവൈസിലും ഉള്ളത്. 8 ജിബി വരെ റാം ഉള്ള പോക്കോ എക്സ്4 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ്. 128 ജിബി വരെ ഇൻബിൾഡ് സ്റ്റോറേജുള്ള ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

അതിവേഗ ചാർജിങ് ഫീച്ചറും താങ്ങാനാകുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്അതിവേഗ ചാർജിങ് ഫീച്ചറും താങ്ങാനാകുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്

ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളാണ് പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഈ റിയർ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ പോക്കോ നൽകിയിട്ടുള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൽഫി ക്യാറയും കമ്പനി നൽകിയിട്ടുണ്ട്. ഈ ഫോണിന്റെ ഗ്ലോബൽ വേരിയന്റിൽ 108 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഉള്ളത്. ഇന്ത്യയിൽ എത്തുമ്പോൾ അത് 64 എംപിയായി ചുരുക്കി.

67W ഫാസ്റ്റ് ചാർജിങ്

പോക്കോ എക്സ്4 പ്രോ 5ജിയിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 802.11ac, ബ്ലൂട്ടൂത്ത് v5.1, ജിപിഎസ്/ എ- ജിപിഎസ് ഇൻഫ്രാറെഡ് (IR) ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഡിവൈസിലുള്ള ഓൺബോർഡ് സെൻസറുകൾ. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.

സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ രണ്ടിന് ഇന്ത്യയിലെത്തുംസാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ രണ്ടിന് ഇന്ത്യയിലെത്തും

Best Mobiles in India

English summary
Poco X4 Pro 5G launched in India. This device comes with some of the best features in the midrange segment. Price range for the smartphone starts at Rs 18,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X