ഷവോമി എംഐ 11 ലൈറ്റ് ഇപ്പോൾ പ്രീ-ഓർഡർ ചെയ്താൽ 3000 രൂപ വരെ കിഴിവ് നേടാം
കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ആരംഭിച്ചു. ഈ ഡിവൈസ് മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ കിഴിവുകളാണ് ഷവോമി പ്രഖ്യാപിച്ചിരിക്കുന്നത്. എംഐ.കോം, ഫ്ലിപ്പ്കാർട്ട്, എംഐ ഹോം സ്റ്റോറുകൾ, മറ്റ് റീട്ടെയിൽ ചാനലുകൾ എന്നിവയിലൂടെ ഈ ഡിവൈസ് മുൻകൂട്ടി ഓർഡർ ചെയ്യാം. ഡിവൈസിന്റെ ആദ്യ വിൽപ്പന ജൂൺ 28നാണ് നടക്കുന്നത്.

എംഐ 11 ലൈറ്റ്: വില, ഓഫറുകൾ
എംഐ 11 ലൈറ്റ് സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 21,999 രൂപയാണ് വില. ടോപ്പ് എൻഡ് മോഡലായ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 23,999 രൂപ വിലയുണ്ട്. എന്നാൽ പ്രീ-ഓർഡർ ചെയ്ത് ഈ ഡിവൈസ് സ്വന്തമാക്കുന്ന ആളുകൾക്ക് ആകർഷകമായ കിഴിവുകളാണ് ലഭിക്കുന്നത്. ഷവോമി പ്രഖ്യാപിച്ച ലോഞ്ച് ഓഫറിലൂടെ 1500 രൂപ കിഴിവാണ് ഇരു മോഡലുകൾക്കും ലഭിക്കുന്നത്. ഇത് പ്രീ ഓർഡർ ചെയ്യുന്ന ആളുകൾക്ക് മാത്രമേ ലഭിക്കുകയുള്ളു.

ലോഞ്ച് ഓഫർ കൂടാതെ ഈ ഡിവൈസ് പ്രീ-ഓർഡർ ചെയ്ത് വാങ്ങുന്ന ആളുകൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 1500 രൂപ അധിക കിഴിവും ലഭിക്കും. ഈ രണ്ട് ഓഫറുകളും ഒരുമിച്ച് നേടാനും സാധിക്കും. ഇതിലൂടെ നിങ്ങൾക്ക് മൊത്തം 3,000 രൂപ കിഴിവാണ് ലഭിക്കുന്നത്. ഈ ഓഫറുകൾ എംഐ 11 ലൈറ്റിന്റെ രണ്ട് വേരിയന്റുകൾക്കും ബാധകമാണ്. ഇതിലൂടെ 6ജിബി റാം വേരിയന്റ് 18,999 രൂപയ്ക്കും 8 ജിബി റാം വേരിയന്റ് 20,999 രൂപയ്ക്കും സ്വന്തമാക്കാം. ജാസ് ബ്ലൂ, ടസ്കാനി കോറൽ, വിനൈൽ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വർണ്ണ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും.

എംഐ 11 ലൈറ്റ്: സവിശേഷതകൾ
6.55 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് 10 ബിറ്റ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോ ഉള്ള ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് വരെ റിഫ്രഷ് റേറ്റും ഉണ്ട്. ഡിസ്പ്ലെയിൽ 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും സുരക്ഷയ്ക്കായി ഇതിന് മുകളിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും എംഐ നൽകിയിട്ടുണ്ട്. അഡ്രിനോ 618 ജിപിയുവിനൊപ്പം 8 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസിയാണ്.

എംഐ 11 ലൈറ്റിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഷവോമി നൽകിയിട്ടുള്ളത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെൻസർ, 5 മെഗാപിക്സൽ ടെലിമാക്രോ സെൻസർ എന്നിവയാണ് ഈ പിൻ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. 30fps ഫ്രെയിം നിരക്കിൽ 4കെ വീഡിയോ റെക്കോർഡിങ് വരെ സപ്പോർട്ട് ചെയ്യുന്ന 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

പൊടി, വെള്ളം എന്നിവ പ്രതിരോധിക്കുന്ന ഫോണിന് IP53 റേറ്റിങ് ഉണ്ട്. 4,250 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. 6.8 എംഎം കട്ടിയുള്ള ഈ ഈ ഡിവൈസ് വർഷം പുറത്തിറങ്ങിയ ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ സ്മാർട്ട്‌ഫോണാണ്. 157 ഗ്രാം ഭാരം മാത്രമേ ഈ ഡിവൈസിന് ഉള്ളു.


Click it and Unblock the Notifications