സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം

|

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ പുതിയ ഫോൾഡബിൾ ഫോണുകൾ പ്രീമിയം ഫീച്ചറുകളുമായിട്ടാണ് വരുന്നത്. ഗ്ലോബൽ ലോഞ്ച് ഇവന്റിൽ മറ്റ് രാജ്യങ്ങളിൽ അവതരിപ്പിച്ചതിൽ നിന്നും സവിശേഷതകളിൽ മാറ്റം വരുത്താതെയാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. സാംസങ് ഇന്ത്യ വെബ്‌സൈറ്റ് പുതിയ മടക്കാവുന്ന സ്മാർട്ട്‌ഫോണുകളുടെ വില വെളിപ്പെടുത്തിയിട്ടുണ്ട്.

 

സാംസങ് ഗാലക്സി Z ഫോൾഡ് 4: ഇന്ത്യയിലെ വില

സാംസങ് ഗാലക്സി Z ഫോൾഡ് 4: ഇന്ത്യയിലെ വില

സാംസങ് ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില നോക്കിയാൽ, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 1,54,999 രൂപയാണ് വില. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മിഡ് വേരിയന്റിന് 1,64,999 രൂപയാണ് വില. 12 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് മോഡലിന് 1,84,999 രൂപയാണ് വില ഗ്രേഗ്രീൻ, ഫാന്റം ബ്ലാക്ക്, ബീജ് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4: ഇന്ത്യയിലെ വില
 

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4: ഇന്ത്യയിലെ വില

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 89,999 രൂപയാണ് വില. ഡിവൈസിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ-എൻഡ് മോഡലിന്റെ വില 94,999 രൂപയാണ്. ബോറ പർപ്പിൾ, ഗ്രാഫൈറ്റ്, പിങ്ക് ഗോൾഡ് നിറങ്ങളിൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോൺ ലഭ്യമാകും. ഈ ഡിവൈസ് ബെസ്‌പോക്ക് എഡിഷനിലും ലഭ്യമാണ്.

നക്ഷത്രം പൊട്ടിത്തെറിക്കുന്നത് എങ്ങനെ?, അതിശയിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്നക്ഷത്രം പൊട്ടിത്തെറിക്കുന്നത് എങ്ങനെ?, അതിശയിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4: ഓഫറുകൾ

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4: ഓഫറുകൾ

സാംസങ് ഇന്ത്യ വെബ്‌സൈറ്റിൽ പുതിയ മടക്കാവുന്ന രണ്ട് ഫോണുകൾക്കും പ്രീ റിസർവേഷനുകൾ ആരംഭിച്ചിട്ടുണ്ട്. സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് പ്രീ ബുക്ക് ചെയ്യുകയാണ് എങ്കിൽ 5,199 രൂപ വിലയുള്ള സൗജന്യ വയർലെസ് ഡ്യുവോ ചാർജർ സൌജന്യമായി നോടാം. ഈ ഫോണുകളിൽ ഏതെങ്കിലും വാങ്ങുന്ന ആളുകൾക്ക് പുതുതായി വിപണിയിലെത്തിയ സാംസങ് ഗാലക്‌സി വാച്ച് 4 2,999 പൂപയ്ക്ക് സ്വന്തമാക്കാം. ഈ വാച്ചിന്റെ യഥാർത്ഥ വില 31,999 രൂപയാണ്.

ഇഎംഐ

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് സ്മാർട്ട്‌ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് ആവശ്യമാണ് എങ്കിൽ മികച്ച ചില ഇഎംഐ ഓഫറുകളും പ്രയോജനപ്പെടുത്താം. സാംസങ് ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോൺ ഇപ്പോൾ ഇഎംഐയിലൂടെ ലഭ്യമാണ്. 18 മാസത്തേക്ക് 6,311.61 രൂപ വീതമാണ് ഇത് ലഭിക്കുന്നത്. പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് ഫോൾഡ് 4 സ്മാർട്ട്ഫോൺ 1,13,609 രൂപയ്ക്ക് സ്വന്തമാക്കാനും സാധിക്കും. 3100 സ്മാർട്ട് ക്ലബ് പോയിന്റുകൾ വരെ നേടാനും അവസരമുണ്ട്.

എക്‌സ്‌ചേഞ്ച് ഓഫറുകൾ

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോൺ ഇഎംഐ എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവയ്‌ക്കൊപ്പവും ലഭ്യമാണ്. ഈ ഡിവൈസ് വാങ്ങുമ്പോൾ 18 മാസത്തെ ഇഎംഐക്ക് 2,700 രൂപ വീതമാണ് അടയ്ക്കേണ്ടി വരുന്നത്. നിങ്ങൾക്ക് പഴയ ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്യാനും പുതിയ ഫ്ലിപ്പ് ഫോൺ 48,609 രൂപ മാത്രം നൽകി സ്വന്തമാക്കാനും സാധിക്കും. ഇതിനൊപ്പം 1800 സ്മാർട്ട് ക്ലബ് പോയിന്റുകളും ലഭിക്കും.

Airtel: ജിയോയെ നേരിടാൻ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി എയർടെൽAirtel: ജിയോയെ നേരിടാൻ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി എയർടെൽ

Best Mobiles in India

English summary
Samsung has launched the Galaxy Z Flip 4 and Galaxy Z Fold 4 smartphones in the Indian market. Let's take a look at the prices of these smartphones in India and the offers available on them.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X