റിയൽമി C2, റിയൽമി 5s, റിയൽമി 6 സ്മാർട്ട്ഫോണുകളുടെ വില വർധിച്ചു; അറിയേണ്ടതെല്ലാം
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിയൽമിയുടെ C3, റിയൽമി നാർസോ 10A എന്നീ സ്മാർട്ട്ഫോണുകൾക്ക് വിലവർധിച്ചിരുന്നു. കഴിഞ്ഞ ബജറ്റിൽ ജിഎസ്ടി നിരക്കുകൾ വർധിച്ചതിനാലാണ് സ്മാർട്ട്ഫോണുകളുടെ വിലയിലും മാറ്റം വന്നത്. ഇപ്പോഴിതാ റിയൽമിയുടെ മറ്റ് മൂന്ന് ഡിവൈസുകൾക്ക് കൂടി വില വർധിപ്പിച്ചിരിക്കുകയാണ്. റിയൽമി C2, റിയൽമി 5s, റിയൽമി 6 എന്നീ സ്മാർട്ട്ഫോണുകൾക്കാണ് വില വർധിച്ചിരിക്കുന്നത്.

റിയൽമി C2, റിയൽമി 5s, റിയൽമി 6 സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ 1000 രൂപ വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 91 മൊബൈൽസിന്റെ ഒരു റിപ്പോർട്ട് പ്രകാരം ജൂലൈ 28 മുതൽ ഈ ഡിവൈസുകൾ പുതുക്കിയ നിരക്കുകളിൽ രാജ്യത്ത് ലഭ്യമായി തുടങ്ങും. ഈ വിലവർദ്ധനവ് ഓഫ്‌ലൈൻ മാർക്കറ്റിൽ മാത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓൺലൈൻ വിപണിയിൽ ഈ ഡിവൈസുകൾക്ക് വില വർധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

പുതുക്കിയ വില പരിശോധിക്കുമ്പോൾ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള റിയൽമി C2യുടെ ബേസ് മോഡലിന് 6,999 രൂപയായിരുന്നു വില. വില വർദ്ധിപ്പിച്ചതോടെ ഈ ഡിവൈസിന്റെ വില 7,499 രൂപയായി ഉയർന്നു. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുള്ള ഡിവൈസിന്റെ മോഡലിന് 7,999 രൂപയാണ് വില. നേരത്തെ ഈ ഡിവൈസിന് 7,499 രൂപയായിരുന്നു വില.

റിയൽമി 5s സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് ഇന്ത്യയിൽ ഇപ്പോൾ 11,999 രൂപയാണ് വില. നേരത്തെ ഈ മോഡൽ 10,999 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. റിയൽമി 5s ന്റെ ഹൈ എൻഡ് വേരിയന്റായ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ ഇനി മുതൽ 12,999 രൂപയ്ക്കായിരിക്കും വിൽപ്പന നടത്തുന്നത്. നേരത്തെ ഈ ഡിവൈസിന് 11,999 രൂപയായിരുന്നു വില.

റിയൽമി 6 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് നേരത്തെ ഇന്ത്യയിൽ 13,999 രൂപയായിരുന്നു വില. വിലക്കയറ്റത്തെത്തുടർന്ന് ഈ സ്മാർട്ട്ഫോണിന് 1000 രൂപയാണ് വർധിച്ചത്. ഇപ്പോൾ ഈ ഡിവൈസിന് 14,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജുമുള്ള റിയൽമി 6ന് ഇപ്പോൾ 15,999 രൂപയാണ് വില വരുന്നത്.

ഇന്ത്യയിൽ ജിഎസ്ടി നിരക്കുകൾ പരിഷ്കരിച്ചത് മുതൽ പ്രമുഖ ബ്രാൻഡുകളെല്ലാം അവരുടെ ഡിവൈസുകളുടെ വില വർദ്ധിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ചില പ്രൊഡക്ടുകൾക്ക് വില വർധനവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ വേഗത്തിൽ തന്നെ ഡിവൈസുകൾ സ്വന്തമാക്കുന്നതായിരിക്കും ലാഭകരം.


Click it and Unblock the Notifications








