ഷവോമി റെഡ്മി 8A ഡ്യുവൽ, റെഡ്മി 8, റെഡ്മി നോട്ട് 8 എന്നിവയുടെ വില വർദ്ധിപ്പിച്ചു

|

ഷവോമി റെഡ്മി ഡിവൈസുകളുടെ വില 500 രൂപ വർദ്ധിപ്പിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി സ്മാർട്ട്‌ഫോണുകൾക്ക് വില വർദ്ധിപ്പിക്കുന്നത്. പുതുക്കിയ ജിഎസ്ടി നിരക്കിനെ തുടർന്നാണ് ഈ വിലവർദ്ധനവ്. റെഡ്മി നോട്ട് 8 ന് 500 രൂപയും റെഡ്മി 8 എ ഡ്യുവൽ, റെഡ്മി 8 എന്നിവയ്ക്ക് 300 രൂപ വീതവുമാണ് വിലവർദ്ധിപ്പിച്ചിരിക്കുന്നത്. Mi.com- എന്ന കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആ ഡിവൈസുകളുടെ പുതിയ നിരക്കുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

റെഡ്മി 8 എ ഡ്യുവൽ, റെഡ്മി 8, റെഡ്മി നോട്ട് 8: പുതുക്കിയ വിലകൾ

റെഡ്മി 8 എ ഡ്യുവൽ, റെഡ്മി 8, റെഡ്മി നോട്ട് 8: പുതുക്കിയ വിലകൾ

2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള റെഡ്മി 8 എ ഡ്യുവൽ 6,999 രൂപയ്ക്കാണ് ലഭ്യമായിരുന്നത്. 300 രൂപ വില വർദ്ധിപ്പിച്ചതിനെ തുടർന്ന് ഈ ഡിവൈസ് 7,299 രൂപയ്ക്കായിരിക്കും ഇനി ലഭ്യമാവുക. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ ഡിവൈസിന്റെ മറ്റൊരു വേരിയന്റും വിപണിയിൽ ഉണ്ട്. ഈ വേരിയന്റിന് വില വർദ്ധിപ്പിച്ചിട്ടില്ല. ഇതിന്റെ വില ഇപ്പോഴും 7,999 രൂപ തന്നെയാണ്.

റെഡ്മി നോട്ട് 8

റെഡ്മി നോട്ട് 8ന്റെ 4 ജിബി + 64 ജിബി വേരിയന്റിന് 500 രൂപയാണ് കമ്പനി വർദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തെ 10,999 രൂപയ്ക്ക് ലഭ്യമായിരുന്ന ഈ സ്മാർട്ട്ഫോൺ ഇനിമുതൽ 11,499 രൂപയ്ക്ക് മാത്രമേ ലഭിക്കുകയുള്ളു. റെഡ്മി നോട്ട് 8 കഴിഞ്ഞ വർഷം 9,999 രൂപ വിലയിലാണ് വിപണിയിൽ അവരിപ്പിച്ചത്. ഈ കാലയളവിൽ നിരവധി വിലവർദ്ധനവ് ഉണ്ടാവുകയും അതിന്റെ വില 11,499 ൽ എത്തുകയും ചെയ്തു.

കൂടുതൽ വായിക്കുക: ഓപ്പോ A31 സ്മാർട്ട്ഫോണിന്റെ 6GB വേരിയൻറ് വിൽപ്പന ആരംഭിച്ചുകൂടുതൽ വായിക്കുക: ഓപ്പോ A31 സ്മാർട്ട്ഫോണിന്റെ 6GB വേരിയൻറ് വിൽപ്പന ആരംഭിച്ചു

1,500 രൂപ കൂടുതൽ

റെഡ്മി നോട്ട് 8 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തപ്പോൾ പ്രഖ്യാപിച്ച വിലയേക്കാൾ 1,500 രൂപ കൂടുതൽ നൽകിയാൽ മാത്രമേ ഈ ഫോൺ ഇനി വാങ്ങാൻ സാധിക്കുകയുള്ളു. റെഡ്മി നോട്ട് 8 ന്റെ 6 ജിബി റാമുള്ള മറ്റൊരു വേരിയന്റ് കൂടി ഉണ്ട്. ഈ മോഡലിന് ഇപ്പോഴും 13,999 രൂപയാണ് വില വരുന്നത്. ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീതിയാർജിച്ച റെഡ്മി നോട്ട് സീരിസിലെ ഈ സ്മാർട്ട്ഫോൺ വിപണിയിൽ വിജയം നേടിയിരുന്നു. ആകർഷകമായ സവിശേഷതകളാണ് ഫോണിലുള്ളത്.

റെഡ്മി 8

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള റെഡ്മി 8 സ്മാർട്ട്ഫോൺ നേരത്തെ 8,999 രൂപയ്ക്കാണ് ലഭ്യമായിരുന്നത്. എന്നാലിപ്പോൾ ഈ ഡിവൈസിന് 300 രൂപ വിലവർധിപ്പിച്ചതോടെ 9,299 രൂപയ്ക്ക് മാത്രമേ സ്മാർട്ട്ഫോൺ ലഭ്യമാവുകയുള്ളു. ജിഎസ്ടി വർധനയെ തുടർന്ന് നേരത്തെയും പല മോഡലുകൾക്കും ഷവോമി വില വർദ്ധിപ്പിച്ചിരുന്നു. ഷവോമി മാത്രമല്ല മറ്റ് ചില കമ്പനികളും തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് വില വർദ്ധിപ്പിച്ചിട്ടുണ്ട്.

റെഡ്മി 9 വൈകാതെ അവതരിപ്പിക്കും

റെഡ്മി 9 വൈകാതെ അവതരിപ്പിക്കും

ഷവോമിയുടെ ഔദ്യോഗിക സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ റെഡ്മി 9 സ്മാർട്ട്ഫോൺ കണ്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. റിപ്പോർട്ടുകളനുസരിച്ച് ഈ സ്മാർട്ട്ഫോൺ അധികം വൈകാതെ വിപണിയിലെത്തും. വെബ്‌സൈറ്റിൽ ഫോണിന്റെ കൂടുതൽ വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതാദ്യമായാണ് വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന്റെ പേര് കമ്പനി സ്ഥിരീകരിക്കുന്നത്. ഷവോമിയുടെ ഔദ്യോഗിക സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലാണ് ഇത് വന്നിരിക്കുന്നത് എന്നതുരൊണ്ട് തന്നെ സ്മാർട്ട്ഫോൺ ലോഞ്ച് അധികം വൈകാതെ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: ഹോണർ X10 സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും ചോർന്നുകൂടുതൽ വായിക്കുക: ഹോണർ X10 സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും ചോർന്നു

Best Mobiles in India

English summary
Redmi Note 8, Redmi 8, and Redmi 8A Dual phones from Xiaomi have reportedly received a price hike in India. The phones see an increase in prices once again, following the recent hike after the GST revision. The Redmi Note 8 price has been increased by Rs. 500, while the Redmi 8 and Redmi 8A Dual prices have been increased by Rs. 300. The new prices come into effect from today, and are already reflecting online on Mi.com, Amazon India, and Flipkart. The company has reportedly also sent out an email to its retail store partners as well, informing them about the new prices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X