8ജിബി റാമുമായി മറ്റൊരു മികച്ച ഫോണ്‍ കൂടി വിപണിയില്‍!

Written By:

വിപണിയില്‍ മറ്റൊരു 8ജിബി റാം ഫോണ്‍ അവതരിച്ചു. ക്യാമറ, ബാറ്ററി എന്നിവ പോലെ പ്രാധാന്യമാണ് റാമും. റേസര്‍ എന്ന കമ്പനിയാണ് ഇപ്പോള്‍ തങ്ങളുടെ പുതിയ 8ജിബി റാം ഫോണ്‍ അവതരിപ്പിച്ചത്.

8ജിബി റാമുമായി മറ്റൊരു മികച്ച ഫോണ്‍ കൂടി വിപണിയില്‍!

ഐടെൽ S41: ബജറ്റ് ഫോണില്‍ ഏറ്റവും വേഗതയേറിയ ഫോണ്‍ എന്നു തെളിയിച്ചു!

1ജിബി റാമില്‍ തുടങ്ങി ഇപ്പോള്‍ 8ജിബി റാം ഫോണുകള്‍ വരെ എത്തിയിരിക്കുന്നു. റേസര്‍ മാത്രമല്ല ഇപ്പോള്‍ പല കമ്പനികളും 8ജിബി റാം ഫോണുകള്‍ ലക്ഷ്യം വച്ചു തുടങ്ങിയിരിക്കുന്നു. റേസര്‍ ഫോണില്‍ കമ്പനി പുതിയ അള്‍ട്രാ മോഷന്‍ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്.

റേസറിന്റെ 8ജിബി റാം ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍സിഡി ഡിസ്‌പ്ലേ

സവിശേഷതയെ കുറിച്ചു പറയുമ്പോള്‍ ആദ്യം എല്ലാവരുടേയും മനസ്സില്‍ എത്തുന്നത് ഡിസ്‌പ്ലേ ആണ്. 5.72 ഇഞ്ച് IGZO LCD അള്‍ട്രാമോഷന്‍ ഡിസ്‌പ്ലേയാണ് റേസര്‍ ഫോണിന്. 1440X2560 പിക്‌സലാണ് ഇതില്‍. ഫോണിന്റെ മുകളില്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3യും ഉണ്ട്.

മികച്ച രണ്ട് ക്യാമറകള്‍

റേസര്‍ ഫോണിന്റെ പിന്‍ വശത്തായി രണ്ട് 12എംപി ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. കൂടാതെ ഡ്യുവല്‍-ടോണ്‍ എല്‍ഈഡി ഫ്‌ളാഷ് മോഡ്യൂളും ഉണ്ട്. മുന്നില്‍ 8എംപി ക്യാമറയും ഉണ്ട്.

റാം

റേസര്‍ ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് അതിന്റെ റാം. 8ജിബി റാം ഉള്‍പ്പെടുത്തിയ ഈ ഫോണിന്റെ സ്പീഡ് എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ? ഗെയിമിങ്ങ് സവിശേഷതയുളള ഈ ഫോണിന് 8ജിബി റാം വളരെ പ്രധാന്യമാണ്.

സ്റ്റോറേജ്/ പ്രോസസര്‍

64 ജിബി ആണ് റേസര്‍ ഫോണിന്റെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2TB വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടിലാണ്. കൂടാതെ ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഗ്രേഡും ലഭിക്കുന്നതാണ്.

നോക്കിയ 2: ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന വില കുറഞ്ഞ ഫോണ്‍ പുറത്തിറങ്ങി!

 

 

കണക്ടിവിറ്റികള്‍

4ജി, 3ജി, വൈഫൈ 802.11 a/b/n/ac, ബ്ലൂട്ടൂത്ത് 4.2, എന്‍എഫ്‌സി എന്നിവ കണക്ടിവിറ്റികളാണ്. 4000എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയും ഇതിലുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Razer Phone, it comes with a display that supports refresh rates of up to 120Hz which should mean zero lag or stuttering while gaming.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot