റിയൽമി 6 സ്മാർട്ട്ഫോണിന്റെ പുതിയ സ്റ്റോറേജ് വേരിയന്റ് ഇന്ത്യൻ വിപണിയിലെത്തി
റിയൽമി 6, റിയൽമി 6 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. റിയൽമിയുടെ താങ്ങാവുന്ന വിലയിലുള്ള സ്മാർട്ട്ഫോൺ വിഭാഗത്തിൽ ഏറെ ശ്രദ്ധ നേടിയ സീരിസാണ് ഇത്. ഇപ്പോഴിതാ റിയൽമി 6 സ്മാർട്ട്ഫോണിന്റെ പുതിയ സ്റ്റോറേജ് വേരിയന്റ് കൂടി പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 6ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുള്ള വേരിയന്റാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ മൂന്ന് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് ഡിവൈസ് ലഭ്യമായിരുന്നത്.

റിയൽമി 6 സ്മാർട്ട്ഫോണിന്റെ പുതിയ വേരിയന്റ്
റിയൽമി 6 സ്മാർട്ട്ഫോൺ ഇനി മുതൽ 6 ജിബി റാം, 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുള്ള വേരിയന്റിലും ലഭ്യമാകും. നേരത്തെ ഈ ഡിവൈസിന് 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളാണ് ഉണ്ടായിരുന്നത്. പുതിയ വേരിയന്റിന് 15,999 രൂപയാണ് വില. ഈ വേരിയൻറ് ഇന്ന് രാത്രിമുതൽ ഫ്ലിപ്പ്കാർട്ടിലൂടെ ലഭ്യമാകും.

നേരത്തെ പുറത്തിറക്കിയ ഡിവൈസുകളെ പോലെ കേമെറ്റ് ബ്ലൂ, കോമെറ്റ് വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ തന്നെയാണ് പുതിയ വേരിയന്റും ലഭ്യമാവുക. റിയൽമി 6 സ്മാർട്ട്ഫോണിന്റെ 4 ജിബി + 64 ജിബി മോഡലിന് 14,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപ വിലയുണ്ട്. ഡിവൈസിന്റെ ഹൈഎൻഡ് മോഡലായ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള വേരിയന്റിന് 17,999 രൂപയാണ് വില.

റിയൽമി 6 എന്ന ബജറ്റ് സ്മാർട്ട്ഫോൺ
വിപണിയിലെ ഏറ്റവും ജനപ്രീയമായ ബജറ്റ് സ്മാർട്ട്‌ഫോണുകളിലൊന്നാണ് റിയൽമി 6. 14,999 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഗെയിം അധിഷ്ഠിത SoC ആയ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 90 പ്രോസസറാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള മാലി-ജി 76 എംസി 4 ജിപിയുവും ഡിവൈസിലുണ്ട്. മൈക്രോ എസ്ഡി കാർഡിലൂടെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സംവിധാനവും ഈ ഡിവൈസിൽ ഉണ്ട്.

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ, 20: 9 ആസ്പാക്ട് റേഷിയോ 1080 x 2400 പിക്സൽസ് എഫ്എച്ച്ഡി + റെസല്യൂഷൻ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നീ സവിശേഷതകളാണ് റിയൽമി 6നെ ജനപ്രീയമാക്കുന്ന പ്രധാന ഘടകങ്ങൾ. ഈ സവിശേഷത ബജറ്റ് വിഭാഗത്തിൽ കാണുന്നത് വളരെ കുറവായിരിക്കും. ഈ ഡിസ്പ്ലെയുടെ മുകളിൽ ഇടത് ഭാഗത്തായി ഒരു പഞ്ച്-ഹോൾ കട്ടും കമ്പനി നൽകിയിട്ടുണ്ട്.

ക്യാമറകൾ പരിശോധിച്ചാൽ, ഇൻ-ഡിസ്‌പ്ലേ ക്യാമറ കട്ട് ഔട്ട് അപ്‌ഫ്രണ്ടിൽ എഫ് / 2.0 അപ്പർച്ചറുള്ള 16 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. 64 എംപി പ്രൈമറി സെൻസർ, 8 എംപി വൈഡ് ആംഗിൾ സെൻസർ, 2 എംപി സെൻസറുകൾ എന്നിവയുൾപ്പെടെ നാല് ക്യാമറകളാണ് പിൻ പാനലിൽ റിയൽമി നൽകിയിട്ടുള്ളത്. 30W VOOC ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയുള്ള 4,300 mAh ബാറ്ററിയും റിയൽമി 6ൽ ഉണ്ട്.


Click it and Unblock the Notifications








