Home
Mobile

Realme 6 Pro: റിയൽ‌മി 6 പ്രോയുടെ ആദ്യ വിൽപ്പന ഇന്ന്; വില, ലോഞ്ച് ഓഫറുകൾ‌, സവിശേഷതകൾ

റിയൽമി6 സീരീസിന്റെ ഇന്ത്യയിലെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12:00 ന് ആരംഭിക്കും. ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ഈ റിയൽ‌മി ഫോൺ ഫ്ലിപ്പ്കാർട്ട്, റിയൽ‌മി.കോം എന്നിവ വഴി ലഭ്യമാകും. റിയൽമി 6 പ്രോയുടെ ഇന്ത്യയിലെ വില വില 16,999 രൂപയാണ്. ഈ ഡിവൈസിൽ 30W ചാർജർ, 90Hz ഡിസ്പ്ലേ, മീഡിയടെക് G90T SoC, ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് അടക്കമുള്ള നിരവധി മികച്ച സവിശേഷതകളാണ് ഉള്ളത്.

റിയൽമെ 6 പ്രോയുടെ വില

റിയൽമെ 6 പ്രോയുടെ വില

റിയൽമി 6 സീരീസിന്റെ വില ആരംഭിക്കുന്നത് 12,999 രൂപ മുതലാണ്. റിയൽമി 6 പ്രോ മൂന്ന് വേരിയന്റുകളിൽ വിൽപ്പനയ്‌ക്കെത്തും. 6 ജിബി റാം + 64 ജിബി സ്റ്റോറേജുള്ള റിയൽമെ 6 പ്രോയ്ക്ക് ഇന്ത്യയിൽ 16,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയുമാണ് വില.

നാവിക്

റിയൽമി 6 പ്രോയുടെ ഏറ്റവും വലിയ സവിശേഷത ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയുടെ സ്വന്തം ജി‌പി‌എസ് സംവിധാനമായ നാവിക് ഉപയോഗിക്കുന്ന സ്മാർട്ട്ഫോണാണ് എന്നതാണ്. ഇസ്രോ വികസിപ്പിച്ചെടുത്ത നാവിഗേഷൻ സവിധാനമാണ് നാവിക്. റിയൽമി ആ പ്രോ വാങ്ങുമ്പോൾ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപ കിഴിവ് ലഭിക്കും.

റിയൽ‌മെ 6, റിയൽ‌മെ 6 പ്രോ: സവിശേഷതകൾ‌

റിയൽ‌മെ 6, റിയൽ‌മെ 6 പ്രോ: സവിശേഷതകൾ‌

6.6 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടാണ് റിയൽമെ 6 വരുന്നത്. ഡിവൈസിന്റെ പാനൽ ഫുൾ എച്ച്ഡി + റെസല്യൂഷനെ സപ്പോർട്ട് ചെയ്യുന്നു. ഇതിന് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും കമ്പനി നൽകിയിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ മിഡ് റേഞ്ച് ഫോൺ 90 ഹെർട്സ് ഡിസ്‌പ്ലേയും 30W ചാർജും സപ്പോർട്ട് ചെയ്യുന്നു എന്നതാണ്. റിയൽ‌മെ 6 പ്രോ ചാർജ് ചെയ്യാൻ 60 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് കമ്പനിയുടെ അവകാശവാദം.

പ്രോസസർ

റിയൽമി 6 പ്രോയുടെ കരുത്ത് പുതിയ സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ്. ക്യാമറകൾ പരിശോധിച്ചാൽ പിന്നിൽ നാല് ക്യാമറകളാണ് കമ്പനി നൽകിയിരിക്കുന്നത്. 64 മെഗാപിക്സൽ സാംസങ് ജിഡബ്ല്യു 1 സെൻസറാണ് പ്രൈമറി ക്യാമറയിൽ ഉള്ളത്. ഇത് മികച്ചൊരു ക്യാമറയാണ്. റിയൽമിയുടെ മുഖ്യ എതിരാളിയായ റെഡ്മിയുടെ നോട്ട് 8 പ്രോയിലും പ്രൈമറി സെൻസർ 64 ഉള്ള ക്യാമറ സെറ്റപ്പാണ് നൽകിയിരുന്നത് എന്നതാണ് ശ്രദ്ധേയം.

ക്യാമറ

റിയൽമി 6 സീരിസിന്റെ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 64 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം തന്നെ 12 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. 20x ഹൈബ്രിഡ് സൂമിനുള്ള സപ്പോർട്ടും ഇതിലുണ്ട്. മെച്ചപ്പെട്ട നൈറ്റ്സ്കേപ്പ് 3.0 മോഡ്, ട്രൈപോഡ് മോഡ് എന്നിവയും സ്മാർട്ട്‌ഫോണുകളിൽ ഉണ്ട്.

സെൽഫി ക്യാമറ

സെൽഫി ക്യാമറകളായി മുൻവശത്ത് 16 മെഗാപിക്സൽ സെൻസറും 8 മെഗാപിക്സൽ സെൻസറുമാണ് റിയൽമി നൽകിയിരിക്കുന്നത് ഉണ്ട്. 4,300 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 6 പ്രോയിൽ വരുന്നത്. ഈ റിയൽ‌മി ഡിവൈസിൽ സെഡ് ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയൽ‌മി യുഐ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

ജി‌പി‌എസ്

ജി‌പി‌എസ്, യു‌എസ്ബി ടൈപ്പ്-സി, ബ്ലൂടൂത്ത് എന്നിവയടക്കമുള്ള കണക്ടിവിറ്റി ഓപ്ഷനുകൾ ഫോണിലുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, കോമ്പസ് / മാഗ്നെറ്റോമീറ്റർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. വിലയും സവിശേഷതകളും പരിശോധിക്കുമ്പോൾ മികച്ചൊരു സ്മാർട്ട്ഫോൺ തന്നെയാണ് ഇത്.

Best Mobiles in India

English summary
The Realme 6 series will go on sale in India for the first time today at 12:00PM. Buyers can get the latest Realme phone via Flipkart and Realme.com. The Realme 6 Pro price in India is set at Rs 16,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X