റിയൽമി 6, റിയൽമി 6ഐ സ്മാർട്ട്ഫോണുകളുടെ വില കുറച്ചു; പുതുക്കിയ വില
റിയൽമി 6, റിയൽമി 6ഐ സ്മാർട്ട്ഫോണുകളുടെ വില കുറച്ചതായി റിയൽമി ഇന്ത്യ അറിയിച്ചു. രാജ്യത്ത് വിപണിയിലെത്തി ഒരു മാസത്തിന് ശേഷമാണ് റിയൽമെ 6ഐ സ്മാർട്ട്ഫോണിന്റെ വില കുറയ്ക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഈ സ്മാർട്ട്ഫോൺ ജൂലൈയിലാണ് അവതരിപ്പിച്ചത്. ഡിവൈസിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയുമായിരുന്നു ലോഞ്ച് ചെയ്യുമ്പോൾ ഉണ്ടായിരുന്ന വില.

റിയൽമി 6ഐ സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിനാണ് വില കുറച്ചിരിക്കുന്നത്. ഈ വേരിയന്റ് ഇപ്പോൾ 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ഡിവൈസിന്റെ 4 ജിബി റാമുള്ള വേരിയന്റിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ലോഞ്ച് ചെയ്യുമ്പോൾ ഉണ്ടായിരുന്ന വിലയായ 12,999 രൂപ തന്നെയാണ് ഇപ്പോഴും വില. 6 ജിബി റാം ഉള്ള മോഡലിന് 1000 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

റിയൽമി 6ഐ സ്മാർട്ട്ഫോണിന്റെ വില കുറയ്ക്കുന്നതിനൊപ്പം കമ്പനി റിയൽമി 6 എന്ന മോഡലിന്റെ വിലയും കുറച്ചിട്ടുണ്ട്. ഈ ഡിവൈസിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് ഇപ്പോൾ 13,999 രൂപയാണ് വില. 6 ജിബി റാം + 64 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 14,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ഹൈഎൻഡ് മോഡലിന് 16,999 രൂപയുമാണ് വില.

റിയൽമി 6ഐ: സവിശേഷതകൾ
റിയൽമെ 6ഐ സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെ 2400 x 1080 പിക്‌സൽ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റുമായിട്ടാണ് വരുന്നത്. ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 90 ടി 12 എൻഎം പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 48 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്.

16 എംപി മുൻ ക്യാമറയാണ് റിയൽമി 6ഐ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. 30W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിംഗുള്ള 4300 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്. മികച്ച ക്യാമറ സവിശേഷതകൾ, സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകൾ, ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ എന്നീ സവിശേഷതകൾ അടങ്ങുന്ന ഒരു ഡിവൈസ് 15,000 രൂപ വില നിലവാരത്തിൽ തിരയുന്നവർക്ക് മികച്ചൊരു ഓപ്ഷൻ തന്നെയാണ് റിയൽമി 6ഐ.

റിയൽമി 6: സവിശേഷതകൾ
6.5 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയും ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടാണ് റിയൽമി 6 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിൽ 64 എംപി പ്രൈമറി ക്യാമറയാണുള്ളത്. ഇതിനൊപ്പം 8 എംപി വൈഡ് ആംഗിൾ ലെൻസും നൽകിയിട്ടുണ്ട്. രണ്ട് 2 എംപി പോർട്രെയ്റ്റും മാക്രോ സെൻസറുകളും ഡിവൈസിൽ ഉണ്ട്. 30W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 4300 mAh ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത.


Click it and Unblock the Notifications