റിയൽ‌മി 6i സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന്; വിലയും ഓഫറുകളും

|

റിയൽ‌മി 6i സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് ആറിന് നടക്കും. ഫ്ലിപ്പ്കാർട്ട്, റിയൽ‌മി വെബ്‌സൈറ്റ്, റോയൽ ക്ലബ് പാർട്ട്ണേഴ്സ് എന്നിവ വഴി 12 മണിക്കാണ് വിൽപ്പന നടക്കുന്നത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഹെലിയോ ജി 90 ടി പ്രോസസറിന്റെ കരുത്തുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി + 64 ജിബി, 6 ജിബി + 64 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാണ്.

റിയൽ‌മി 6i: വിലയും ലഭ്യതയും

റിയൽ‌മി 6i: വിലയും ലഭ്യതയും

റിയൽ‌മി 6i സ്മാർട്ട്ഫോണിന്റെ വില പരിശോധിച്ചാൽ, 4 ജിബി + 64 ജിബി വേരിയന്റിന് 12,999 രൂപയാണ് വില. 6 ജിബി + 64 ജിബി വേരിയന്റിന് 14,999 രൂപ വിലയുണ്ട്. ഈ ഡിവൈസ് ലൂണാർ വൈറ്റ്, എക്ലിപ്സ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഡിവൈസ് വാങ്ങുന്നതിനായി എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡോ ഇംഎംഐ ട്രാൻസാക്ഷൻ എന്നിവ ഉപയോഗിക്കുന്നവർക്ക് അഞ്ച് ശതമാനം കിഴിവ്, റുപേ ഡെബിറ്റ് കാർഡിനൊപ്പം 30 കിഴിവ്, നോ-കോസ്റ്റ് ഇഎംഐ എന്നിവ അടക്കം നിരവധി ഓഫറുകളാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: സ്‌നാപ്ഡ്രാഗൺ 720 ജിയുടെ കരുത്തുമായി ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: സ്‌നാപ്ഡ്രാഗൺ 720 ജിയുടെ കരുത്തുമായി ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

റിയൽ‌മി 6i: സവിശേഷതകൾ

റിയൽ‌മി 6i: സവിശേഷതകൾ

ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, (1,080x2,400 പിക്‌സൽ), 20: 9 ആസ്പാക്ട് റേഷിയോയാണ് റിയൽ‌മി 6i സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെ 90Hz റിഫ്രെഷ് റേറ്റുമായിട്ടാണ് വരുന്നത്. 90.5 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോയും ഉണ്ട്. മീഡിയടെക് ഹീലിയോ ജി 90 ടി പ്രോസസറും ഹൈപ്പർ ബൂസ്റ്റും റിയൽമി 6i സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നു. ഈ പ്രോസസർ മികച്ച ഗെയിമിംഗ് അനുഭവം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സെൽഫി ക്യാമറ

30W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 4,300 mAh ബാറ്ററിയാണ് റിയൽ‌മി 6i സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ഈ ബാറ്ററി ചാർജ്ജ് ചെയ്യാൻ 55 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് റിയൽമി അവകാശപ്പെടുന്നത്. സോഫ്റ്റ്വെയർ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ഔട്ട് ഓഫ്-ബോക്സിലാണ് പ്രവർത്തിക്കുന്നത്. ഡിവൈസിൽ 16എംപി ഇൻഡിസ്പ്ലെ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറ ബ്യൂട്ടി മോഡ്, പോർട്രെയിറ്റ് മോഡ്, ഫിൽട്ടർ, ബൊക്കെ ഇഫക്റ്റ് കൺട്രോൾ, ടൈം-ലാപ്സ്, പനോരമിക് വ്യൂ എന്നീ ഫീച്ചറുകളോടെയാണ് വരുന്നത്.

കൂടുതൽ വായിക്കുക: ഹോണർ 9A, ഹോണർ 9S, മാജിക്ബുക്ക് 15 ലാപ്‌ടോപ്പ് എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: ഹോണർ 9A, ഹോണർ 9S, മാജിക്ബുക്ക് 15 ലാപ്‌ടോപ്പ് എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു

ക്വാഡ് ക്യാമറ

ഡിവൈസിന്റെ പിൻവശത്ത് ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി സെക്കൻഡറി സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് കമ്പനി ഉൾപ്പെടുത്തിയിട്ടുള്ളത്. ഒപ്പം ക്രോമാബൂസ്റ്റ്, എഐ ബ്യൂട്ടി മോഡ്, നൈറ്റ്സ്‌കേപ്പ്, സ്ലോ-മോ വീഡിയോ എന്നിവ പോലുള്ള ക്യാമറ മോഡുകളും ഈ ക്യാമറയുടെ പ്രധാന ഫീച്ചറുകളാണ്.

കണക്റ്റിവിറ്റി

ബ്ലൂടൂത്ത് 5, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, എൻ‌എഫ്‌സി, വൈഫൈ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് തുടങ്ങി നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും റിയൽ‌മി 6i സ്മാർട്ട്ഫോണിലുണ്ട്. ഇതിനൊപ്പം ആംബിയന്റ് ലൈറ്റ് സെൻസർ, ആക്‌സിലറോമീറ്റർ, മാഗ്നറ്റിക് ഇൻഡക്ഷൻ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോ മീറ്റർ എന്നിവയും ഡിവൈസിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഐഫോൺ 12നായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ആപ്പിൾകൂടുതൽ വായിക്കുക: ഐഫോൺ 12നായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ആപ്പിൾ

Best Mobiles in India

English summary
Realme 6i smartphone next sale is slated for August 6 via Flipkart, Realme website and royal club partners. The smartphone comes in two storage variants; one with 4GB+64GB and the other with 6GB+64GB configuration.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X