റിയൽ‌മി 6i സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 13ന്; വിലയും സവിശേഷതകളും

|

റിയൽ‌മി 6i സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 13ന് നടക്കും. ഫ്ലിപ്പ്കാർട്ട്, റിയൽ‌മി വെബ്‌സൈറ്റ്, റോയൽ ക്ലബ് പാർട്ട്ണേഴ്സ് എന്നിവ വഴി 12 മണിക്കാണ് വിൽപ്പന നടക്കുന്നത്. 4 ജിബി + 64 ജിബി, 6 ജിബി + 64 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഹെലിയോ ജി 90 ടി പ്രോസസറിന്റെ കരുത്തുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

റിയൽ‌മി 6i: വിലയും ലഭ്യതയും

റിയൽ‌മി 6i: വിലയും ലഭ്യതയും

റിയൽ‌മി 6i സ്മാർട്ട്ഫോണിന്റെ 4 ജിബി + 64 ജിബി വേരിയന്റിന് 12,999 രൂപയാണ് വില. 6 ജിബി + 64 ജിബി വേരിയന്റിന് 14,999 രൂപ വിലയുണ്ട്. ഈ ഡിവൈസ് ലൂണാർ വൈറ്റ്, എക്ലിപ്സ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഡിവൈസ് വാങ്ങുന്നതിനായി എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡോ ഇംഎംഐ ട്രാൻസാക്ഷൻ എന്നിവ ഉപയോഗിക്കുന്നവർക്ക് അഞ്ച് ശതമാനം കിഴിവ്, റുപേ ഡെബിറ്റ് കാർഡിനൊപ്പം 30 കിഴിവ്, നോ-കോസ്റ്റ് ഇഎംഐ എന്നിവ അടക്കം നിരവധി ഓഫറുകളാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 17ന്; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 17ന്; വിലയും സവിശേഷതകളും

റിയൽ‌മി 6i: സവിശേഷതകൾ
 

റിയൽ‌മി 6i: സവിശേഷതകൾ

ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, (1,080x2,400 പിക്‌സൽ), 20: 9 ആസ്പാക്ട് റേഷിയോയാണ് റിയൽ‌മി 6i സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെ 90Hz റിഫ്രെഷ് റേറ്റുമായിട്ടാണ് വരുന്നത്. 90.5 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോയും ഉണ്ട്. മീഡിയടെക് ഹീലിയോ ജി 90 ടി പ്രോസസറും ഹൈപ്പർ ബൂസ്റ്റും റിയൽമി 6i സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നു. ഈ പ്രോസസർ മികച്ച ഗെയിമിംഗ് അനുഭവം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

30W ഫ്ലാഷ് ചാർജ്

30W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 4,300 mAh ബാറ്ററിയാണ് റിയൽ‌മി 6i സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ഈ ബാറ്ററി ചാർജ്ജ് ചെയ്യാൻ 55 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് റിയൽമി അവകാശപ്പെടുന്നത്. സോഫ്റ്റ്വെയർ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ഔട്ട് ഓഫ്-ബോക്സിലാണ് പ്രവർത്തിക്കുന്നത്. ഡിവൈസിൽ 16എംപി ഇൻഡിസ്പ്ലെ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറ ബ്യൂട്ടി മോഡ്, പോർട്രെയിറ്റ് മോഡ്, ഫിൽട്ടർ, ബൊക്കെ ഇഫക്റ്റ് കൺട്രോൾ, ടൈം-ലാപ്സ്, പനോരമിക് വ്യൂ എന്നീ ഫീച്ചറുകളോടെയാണ് വരുന്നത്.

കൂടുതൽ വായിക്കുക: ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഓപ്പോ A6 വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഓപ്പോ A6 വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ക്വാഡ് ക്യാമറ

ഡിവൈസിന്റെ പിൻവശത്ത് ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി സെക്കൻഡറി സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് കമ്പനി ഉൾപ്പെടുത്തിയിട്ടുള്ളത്. ഒപ്പം ക്രോമാബൂസ്റ്റ്, എഐ ബ്യൂട്ടി മോഡ്, നൈറ്റ്സ്‌കേപ്പ്, സ്ലോ-മോ വീഡിയോ എന്നിവ പോലുള്ള ക്യാമറ മോഡുകളും ഈ ക്യാമറയുടെ പ്രധാന ഫീച്ചറുകളാണ്.

കണക്ടിവിറ്റി

ബ്ലൂടൂത്ത് 5, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, എൻ‌എഫ്‌സി, വൈഫൈ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് തുടങ്ങി നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും റിയൽ‌മി 6i സ്മാർട്ട്ഫോണിലുണ്ട്. ഇതിനൊപ്പം ആംബിയന്റ് ലൈറ്റ് സെൻസർ, ആക്‌സിലറോമീറ്റർ, മാഗ്നറ്റിക് ഇൻഡക്ഷൻ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോ മീറ്റർ എന്നിവയും ഡിവൈസിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M51 വൈകാതെ വിപണിയിലെത്തുമെന്ന സൂചനയുമായി സപ്പോർട്ട് പേജ്കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M51 വൈകാതെ വിപണിയിലെത്തുമെന്ന സൂചനയുമായി സപ്പോർട്ട് പേജ്

Best Mobiles in India

English summary
Realme 6i smartphone next sale is slated for August 13 via Flipkart, Realme website and royal club partners. The smartphone comes in two storage variants; one with 4GB+64GB and the other with 6GB+64GB configuration.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X