Home
Mobile

റിയൽ‌മി 7, റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിക 64 എംപി പ്രൈമറി ക്യാമറയുമായി

റിയൽ‌മി അതിന്റെ പുതിയ സ്മാർട്ട്‌ഫോൺ ലൈനപ്പായ റിയൽ‌മി 7 സീരിസ് സെപ്റ്റംബർ 3ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങികയാണ്. റിയൽമി 7, റിയൽമി 7 പ്രോ എന്നീ രണ്ട് ഡിവൈസുകൾ അടങ്ങുന്ന 7 സീരിസിന്റെ ക്യാമറ സവിശേഷതകൾ കമ്പനി പുതിയൊരു ടീസറിലൂടെ പുറത്ത് വിട്ടു. ഇരു ഡിവൈസുകളും 64 എംപി പ്രൈമറി ക്യാമറയുമായിട്ടായിരിക്കും പുറത്തിറങ്ങുക.

ക്യാമറ സവിശേഷതകൾ

റിയൽ‌മി 7, റിയൽ‌മി 7 പ്രോ എന്നിവയുടെ ക്യാമറ സവിശേഷതകൾ വെളിപ്പെടുത്തുന്ന ഔദ്യോഗിക ടീസർ അനുസരിച്ച് 64 എം‌പി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും ഡിവൈസിൽ ഉണ്ടാവുക. ചതുരാകൃതിയിലുള്ള ക്യാമറ സെറ്റപ്പാണ് രണ്ട് ഡിവൈസുകളിലും ഉണ്ടാവുക. പ്രമറി സെൻസർ സോണി ഐ‌എം‌എക്സ് സെൻസറായിരിക്കും. എഫ് / 1.8 അപ്പേർച്ചറുള്ള ലെൻസുള്ള ഈ സെൻസർ 1 / 1.73 വലിപ്പമായിരിക്കും ഉണ്ടാവുക.

സോണി ഐ‌എം‌എക്സ് സെൻസർ

റിയൽ‌മി 7, റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോണുകളിൽ ഏത് സോണി ഐ‌എം‌എക്സ് സെൻസറാണ് നൽകിയിട്ടുള്ളതെന്നോ രണ്ട് ഡിവൈസുകളിലും ഒരേ സെൻസർ തന്നെയായിരിക്കുമോ അതോ വ്യത്യസ്ത സെൻസറുകളായിരിക്കുമോ എന്ന കാര്യ വ്യക്തമല്ല. ലോ-ലൈറ്റ് ഇമേജിംഗിനായി പ്രോ നൈറ്റ് മോഡും റിയൽമി 7 സീരീസിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഡിവൈസിലെ ക്വാഡ് ക്യാമറ സെറ്റപ്പിലുള്ള മറ്റ് ക്യാമറ സെൻസറുകളുടെ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ക്വാഡ് ക്യാമറ

റിയൽ‌മി 7, റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോണുകളിലെ ക്വാഡ് ക്യാമറ സെറ്റപ്പിൽ 64 എംപി പ്രൈമറി സെൻസറിനൊപ്പം ഒരു പോർട്രെയ്റ്റ് മാക്രോ സെൻസറും വൈഡ് ആംഗിൾ സെൻസറും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ടീസറിൽ ഡിവൈസിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ബ്ലൂ, വൈറ്റ് ഷേഡുകളിലായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്ന സൂചന ടീസറിലൂടെ ലഭിക്കുന്നുണ്ട്.

65W ഫാസ്റ്റ് ചാർജിംഗ്

നേരത്തെ വന്ന ടീസറിൽ 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെയായിരിക്കും ഡിവൈസുകൾ പുറത്തിങ്ങുകയെന്ന് സ്ഥിരീകരിച്ചിരുന്നുവെങ്കിലും ബാറ്ററിയെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. നിലവിൽ വിപണിയിൽ കാണുന്ന പ്രവണത അനുസരിച്ച് 4,000 mAh നേക്കാൾ വലിയ ബാറ്ററി യൂണിറ്റായിരിക്കും റിയൽ‌മി 7, റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോണുകളിൽ ഉണ്ടായിരിക്കുക എന്നാണ് സൂചനകൾ. ഡിവൈസുകൾ പഞ്ച്ഹോൾ ഡിസൈനിലായിരിക്കം അവതരിപ്പിക്കുകയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ച് തിയ്യതി അടുത്തെത്തിയതിനാൽ അധികം വൈകാതെ മറ്റ് വിവരങ്ങളും ലഭ്യമാകും.

റിയൽമി 7

പുതുതായി പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകളനുസരിച്ച് റിയൽമി 7 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 120 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നിവ ഉണ്ടായിരിക്കും. മീഡിയടെക് ഹീലിയോ ജി95 ആയിരിക്കും ഡിവൈസിന് കരുത്ത് നൽകുന്നത്. 6ജിബി റാം 64 സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്നും ലീക്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Best Mobiles in India

English summary
Realme is all set to launch its new smartphone lineup, the Realme 7 Series in the Indian market on September 3. The company has released the camera features of the 7 Series in a new teaser.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X