റിയൽ‌മി 7 സ്മാർട്ട്ഫോൺ ഇന്ന് ഉച്ചയ്ക്ക് വീണ്ടും വിൽപ്പനയ്ക്കെത്തും; വിലയും ഫ്ലാഷ് സെയിൽ ഓഫറുകളും

|

റിയൽ‌മി 7 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, റിയൽ‌മി.കോം എന്നിവ വഴി നടക്കും. റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോണിനൊപ്പം ഇന്ത്യൻ വിപണിയിലെത്തിയ ഈ ഡിവൈസ് രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 95 എസ്ഒസി എന്നിവയാണ് റിയൽ‌മി 7 സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. 6 ജിബി റാം 64 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാണ്.

റിയൽ‌മി 7: വില, ഓഫറുകൾ

റിയൽ‌മി 7: വില, ഓഫറുകൾ

റിയൽമി 7 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ട്, റിയൽമി.കോം എന്നിവ വഴി ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. മിസ്റ്റ് ബ്ലൂ, മിസ്റ്റ് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഡിവൈസ് ലഭ്യമാവുക. ഇന്ത്യയിൽ റിയൽ‌മി 7 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയൻറിന് 16,999 രൂപ വിലയുണ്ട്.

കൂടുതൽ വായിക്കുക: 5000എംഎഎച്ച് ബാറ്ററിയുമായി റിയൽമി 7ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: 5000എംഎഎച്ച് ബാറ്ററിയുമായി റിയൽമി 7ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾ

ഓഫറുകൾ

ഫ്ലിപ്പ്കാർട്ടിൽ റിയൽ‌മി 7 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിലുമായി ബന്ധപ്പെട്ട് നിരവധി ഓഫറുകൾ നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക്, 299 രൂപയ്ക്ക് രണ്ട് വർഷത്തെ ഡിസ്കവറി പ്ലസ് പ്രീമിയം സബ്സ്ക്രിപ്ഷൻ എന്നിവയാണ് പ്രധാന ഓഫറുകൾ. പ്രതിമാസം 1,667 രൂപ മുതൽ വരുന്ന നോ-കോസ്റ്റ് ഇഎംഐകളും ലഭ്യമാണ്. റിയൽ‌മി.കോമിലെ ഫ്ലാഷ് സെയിലിൽ മൊബിക്വിക്ക് വഴി ലഭിക്കുന്ന 500 രൂപ വിലയുള്ള സൂപ്പർകാഷ് ഉൾപ്പെടെയുള്ള ഓഫറുകൾ ലഭ്യമാണ്.

റിയൽ‌മി 7: സവിശേഷതകൾ

റിയൽ‌മി 7: സവിശേഷതകൾ

20: 9 അസ്പാക്ട് റേഷിയോവും 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവുമുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽമി 7 സ്മാർട്ടഫോണിലുള്ളത്. ഡ്യുവൽ നാനോ സിം സ്ലോട്ടുകളുള്ള ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് പ്രവർത്തിക്കുന്നത്. എആർ‌എം മാലി-ജി 76 എംസി 4 ജിപിയു, 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാം എന്നിവയ്ക്കൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 95 എസ്ഒസിയും ഡിവൈസിന് കരുത്ത് നൽകുന്നു.

കൂടുതൽ വായിക്കുക: സാംസങിന്റെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കൂടി ഇന്ത്യൻ വിപണിയിൽ വിലകുറച്ചുകൂടുതൽ വായിക്കുക: സാംസങിന്റെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കൂടി ഇന്ത്യൻ വിപണിയിൽ വിലകുറച്ചു

ക്യാമറകൾ

64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡിവൈസിൽ 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടറും 2 മെഗാപിക്സൽ മോണോക്രോം സെൻസറും 2 മെഗാപിക്സൽ സെൻസറുമാണ് നൽകിയിട്ടുള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിനൊപ്പം എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിൽ 17 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണുള്ളത്.

ബാറ്ററി

128 ജിബി വരെ യു‌എഫ്‌എസ് 2.1 ഇന്റേണൽ സ്റ്റോറേജുള്ള റിയൽ‌മി 7 സ്മാർട്ട്ഫോണിൽ പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ലഭ്യമാണ്. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയും റിയൽമി നൽകിയിട്ടുണ്ട്. സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുള്ള ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0, GPS / A-GPS, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഉണ്ട്.

കൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി സോണി എക്സ്പീരിയ 5 II അവതരിപ്പിച്ചു: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി സോണി എക്സ്പീരിയ 5 II അവതരിപ്പിച്ചു: വിലയും സവിശേഷതകളും

Best Mobiles in India

English summary
The flash sale of the Realme 7 smartphone will take place today at 12 noon via Flipkart and RealMe.com. This Smartphone Launched in India with the Realmy 7 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X