Home
Mobile

റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്; വിലയും സവിശേഷതകളും

റിയൽമി 7 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. ഈ മാസം ആദ്യമാണ് റിയൽമി 7 സ്മാർട്ട്ഫോണിനൊപ്പം 7 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഡിവൈസിന്റെ വിൽപ്പന റിയൽമി സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവയിലൂടെയാണ് നടക്കുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി പ്രോസസർ, 64 എംപി പ്രൈമറി ക്യാമറയടങ്ങന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

റിയൽ‌മി 7 പ്രോ: വില

റിയൽ‌മി 7 പ്രോ: വില

റിയൽമി 7 പ്രോ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കിയിട്ടുള്ളത്. ഇതിൽ ആദ്യത്തേത് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റാണ്. 19,999 രൂപയാണ് ഈ മോഡലിന്റെ വില. സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന് 21,999 രൂപയാണ് വില. റിയൽമി 7 പ്രോ സ്മാർട്ട്ഫോൺ മിറർ വൈറ്റ്, മിറർ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക്12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്.

റിയൽ‌മി 7 പ്രോ: സവിശേഷതകൾ

റിയൽ‌മി 7 പ്രോ: സവിശേഷതകൾ

റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോണിൽ കമ്പനി6.4 ഇഞ്ച് ഫുൾ എച്ച്ഡി+ (2400 x 1080 പിക്‌സൽ) റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്‌പ്ലേ സൂപ്പർ അമോലെഡ് പാനലാണ്. ഡിസ്പ്ലെയിൽ സെൽഫി ക്യാമറ സ്ഥാപിക്കാനായി പഞ്ച്-ഹോൾ കട്ട് ഔട്ടും കമ്പനി നൽകിയിട്ടുണ്ട്. ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് റീഡറും ഡിസ്പ്ലെയിൽ റിയൽമി ഉൾപ്പെടുത്തിയിട്ടുണ്ട്. 8.7 മില്ലിമീറ്റർ കനമുള്ള ഈ ഡിവൈസിന് 182 ഗ്രാം ഭാരമാണ് ഉള്ളത്.

പ്രോസസർ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി പ്രോസസറിന്റെ കരുത്തിലാണ് റിയൽമി 7 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം ഡിവൈസിൽ ഒക്ടാ കോർ സിപിയു, അഡ്രിനോ 618 ജിപിയു എന്നിവയും ഉണ്ട്. ഇവ 6ജിബി, 8ജിബി LPDDR4x റാം, 128ജിബി / 256GB UFS 2.1 സ്റ്റോറേജ് ഓപ്ഷനുകളുമായി ജോടിയാക്കുന്നു. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഒരു ഓപ്ഷനും ഈ ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ക്വാഡ് ക്യാമറ

റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോണിന്റെ പിൻ ഭാഗത്ത് ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 എംപി ക്യാമറയാണ്. എഫ് / 1.8 അപ്പർച്ചറുള്ള ലെൻസാണ് പ്രൈമറി ക്യമറയിൽ നൽകിയിട്ടുള്ളത്. ഇതിനൊപ്പം 119 ഡിഗ്രി ഫീൽഡ്-ഓഫ്- വ്യൂ ഉള്ള 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 എംപി പോർട്രെയിറ്റ് ക്യാമറ, മിനിമം 4 സെന്റീമീറ്റർ ഫോക്കസ് ചെയ്യുന്ന 2 എംപി മാക്രോ ക്യാമറ എന്നിവയാണ് റിയൽമി നൽകിയിട്ടുള്ളത്.

ബാറ്ററി

റിയൽ‌മി 7 പ്രോയിൽ 85 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 32 എംപി സെൽഫി ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്. പിൻ ക്യാമറകളിൽ 4കെ യു‌എച്ച്‌ഡിയിൽ 30 എഫ്‌പി‌എസിലും ഫുൾ എച്ച്ഡി 120 എഫ്‌പി‌എസിലും റെക്കോർഡുചെയ്യാൻ‌ സാധിക്കും. ഇ‌ഐ‌എസ് സപ്പോർട്ടും ഇതിനൊപ്പം ഉണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഇത് ചാർജ് ചെയ്യാൻ 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. 34 മിനിറ്റിനുള്ളിൽ ചാർജ് തീരെയില്ലാത്ത ഫോൺ മുഴുവനായി ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Best Mobiles in India

English summary
The first sale of the Realme 7 Pro smartphone will start this afternoon. Sales of the device take place through the Realme Store and Flipkart
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X