19,999 രൂപയ്ക്ക് റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോൺ സ്വന്തമാക്കാം, വിൽപ്പന ഇന്ന് ഉച്ചയ്ക്ക്

|

റിയൽമി 7 പ്രോ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. ഈ മാസം ആദ്യമാണ് ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 7 പ്രോ സ്മാർട്ട്ഫോണിനൊപ്പം പുറത്തിറങ്ങിയ റിയൽമി 7 സ്മാർട്ട്ഫോണിന്റെ വിൽപ്പന കഴിഞ്ഞ ദിവസം നടന്നിരുന്നു. റിയൽമി സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാകും. 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി പ്രോസസർ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ.

റിയൽ‌മി 7 പ്രോ: വില

റിയൽ‌മി 7 പ്രോ: വില

റിയൽമി 7 പ്രോ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാവുക. ഇതിൽ ആദ്യത്തെ വേരിയന്റിൽ 6 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് ഉള്ളത്. ഈ വേരിയനറിന് 19,999 രൂപയാണ് വില.8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള റിയൽമി 7 പ്രോ മോഡലിന് 21,999 രൂപയാണ് വില. മിറർ വൈറ്റ്, മിറർ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഫ്ലാഷ് െസയിൽ ആരംഭിക്കുന്നത്.

കൂടുതൽ വായിക്കുക: 5,000 എംഎഎച്ച് ബാറ്ററിയുമായി ഇൻഫിനിക്സ് നോട്ട് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: 5,000 എംഎഎച്ച് ബാറ്ററിയുമായി ഇൻഫിനിക്സ് നോട്ട് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

റിയൽ‌മി 7 പ്രോ: ഫീച്ചേഴ്സ്

റിയൽ‌മി 7 പ്രോ: ഫീച്ചേഴ്സ്

6.4 ഇഞ്ച് ഫുൾ എച്ച്ഡി+ (2400 x 1080 പിക്‌സൽ) റെസല്യൂഷൻ ഡിസ്പ്ലെയുമായിട്ടാണ് റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്. ഈ സൂപ്പർ അമോലെഡ് പാനലുള്ള ഡിസ്‌പ്ലേയിൽ സെൽഫി ക്യാമറയ്ക്കായി പഞ്ച്-ഹോൾ കട്ട് ഔട്ടാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയിൽ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് റീഡറും റിയൽമി നൽകിയിട്ടുള്ളത്. 8.7 മില്ലിമീറ്റർ കനമുള്ള ഈ ഡിവൈസിന് 182 ഗ്രാം ഭാരമാണ് ഉള്ളത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി

റിയൽമി 7 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി പ്രോസസറിന്റെ കരുത്തിലാണ്. ഒക്ടാ കോർ സിപിയു, അഡ്രിനോ 618 ജിപിയു എന്നിവയും ഡിവൈസിൽ നൽകിയിട്ടുണ്ട്. 6ജിബി, 8ജിബി LPDDR4x റാം, 128ജിബി / 256GB UFS 2.1 സ്റ്റോറേജ് ഓപ്ഷനുകളാണ് ഡിവൈസിൽ ഉള്ളത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഒരു ഓപ്ഷനും ഈ ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിയാണ് ഡിവൈസിന്റെ ഒഎസ്.

കൂടുതൽ വായിക്കുക: വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ 4,000 രൂപ കുറച്ചുകൂടുതൽ വായിക്കുക: വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ 4,000 രൂപ കുറച്ചു

ക്യാമറ

ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 64 എംപി പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. എഫ് / 1.8 അപ്പർച്ചറുള്ള ലെൻസാണ് പ്രൈമറി ക്യമറയിലുള്ളത്. 119 ഡിഗ്രി ഫീൽഡ്-ഓഫ്- വ്യൂ ഉള്ള 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 എംപി പോർട്രെയിറ്റ് ക്യാമറ, മിനിമം 4 സെന്റീമീറ്റർ ഫോക്കസ് ചെയ്യുന്ന 2 എംപി മാക്രോ ക്യാമറ എന്നിവയാണ് ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ.

ബാറ്ററി

85 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 32 എംപി സെൽഫി ക്യാമറയാണ് ഡിവൈസിൽ റിയൽമി നൽകിയിട്ടുള്ളത്. 4കെ യു‌എച്ച്‌ഡിയിൽ 30 എഫ്‌പി‌എസിലും ഫുൾ എച്ച്ഡി 120 എഫ്‌പി‌എസിലും റെക്കോർഡുചെയ്യാൻ‌ സാധിക്കുന്ന പിൻക്യാമറകളും ഡിവൈസിൽ ഉണ്ട്. 4,500 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസിൽ ഇത് ചാർജ് ചെയ്യാൻ 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. 34 മിനിറ്റിനുള്ളിൽ ചാർജ് തീരെയില്ലാത്ത ഫോൺ മുഴുവനായി ചാർജ് ചെയ്യാൻ ഇതിലൂടെ സാധിക്കും.

കൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 20 സീരീസ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പുറത്ത്കൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 20 സീരീസ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പുറത്ത്

Best Mobiles in India

English summary
Sales of the Realme 7 Pro smartphone will start this afternoon. The device was launched in the Indian market earlier this month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X