Home
Mobile

റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന സെപ്റ്റംബർ‌ 14ന്‌; വിലയും ഓഫറുകളും

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരിസായ റിയൽമി 7 സീരിസിലെ 7 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന സെപ്റ്റംബർ 4ന് നടക്കും. റിയൽമി സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവയിലൂടെയാണ് വിൽപ്പന നടക്കുന്നത്. ഈ സീരിസിലെ റിയൽമി 7 സ്മാർട്ട്ഫോണിന്റെ വിൽപ്പന കഴിഞ്ഞ ദിവസം നടന്നിരുന്നു. 1,80,000 യൂണിറ്റ് സ്മാർട്ട്ഫോണുകളാണ് ഈ സെയിലിലൂടെ റിയൽമി വിറ്റഴിച്ചത്. റിയൽമി 7 പ്രോ ഈ മാസം ആദ്യമാണ് വിപണിയിൽ അവതരിപ്പിച്ചത്. രണ്ട് വേരിയന്റുകളിൽ ഡിവൈസ് ലഭ്യമാകും.

റിയൽ‌മി 7 പ്രോ: വിലയും ലഭ്യതയും

റിയൽ‌മി 7 പ്രോ: വിലയും ലഭ്യതയും

6 ജിബി, 8 ജിബി എന്നീ രണ്ട് വേരിയന്റുകളിൽ റിയൽമി 7 സ്മാർട്ട്ഫോൺ ലഭ്യമാണ്. ഇരു വേരിയന്റുകളിലും 128 ജിബി ഇൻ-ഹൌസ് സ്റ്റോറേജാണ് ഉള്ളത്. മിറർ വൈറ്റ്, മിറർ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഈ ഡിവൈസിന്റെ 6ജിബി റാമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. 8 ജിബി റാം വേരിയന്റിന് 21,999 രൂപ വിലയുണ്ട്.

റിയൽ‌മി 7 പ്രോ: സവിശേഷതകൾ

റിയൽ‌മി 7 പ്രോ: സവിശേഷതകൾ

6.4 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് റിയൽമി 7 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 1080 × 2400 റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. സ്‌നാപ്ഡ്രാഗൺ 720ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 6 ജിബി, 8 ജിബി റാമാണ് ഉള്ളത്. 128 ജിബി ഇന്റേണൽ സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. റിയൽമെ 7 പ്രോയുടെ മറ്റൊരു പ്രധാന സവിശേഷത ഈ ഡിവൈസിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട് എന്നതാണ്.

ക്യാമറ

ക്യാമറ ഫിച്ചറുകൾ പരിശോധിച്ചാൽ, റിയൽമി 7 പ്രോ സ്മാർട്ട്ഫോണിൽ 64 എംപി പ്രൈമറി ക്യാമറയ്‌ക്കൊപ്പം എഫ് / 1.8 8 മെഗാപിക്സൽ ക്യാമറ, 2 എംപി മോണോക്രോം, 2 എംപി മാക്രോ സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. കമ്പനി അവകാശപ്പെടുന്നതനുസരിച്ച് രാത്രിയിൽ വ്യക്തമായ ചിത്രം എടുക്കാൻ കഴിയുന്ന അൾട്രാസ്‌കേപ്പ് നൈറ്റ് വീഡിയോ മോഡും സ്റ്റാറി മോഡും ക്യാമറ സവിശേഷതകളായി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി മുൻവശത്ത് 32 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്.

റിയൽ‌മി 7 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന

റിയൽ‌മി 7 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന

ആദ്യ വിൽപ്പനയിൽ നിരവധി യൂണിറ്റുകൾ വിറ്റഴിഞ്ഞ റിയൽമി 7 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന സെപ്റ്റംബർ 17ന് നടക്കുമെന്ന് കമ്പനി അറിയിച്ചു. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജിന് 16,999 രൂപ വിലയുണ്ട്. മിസ്റ്റ് ബ്ലൂ, മിസ്റ്റ് വൈറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

റിയൽ‌മി 7

റിയൽ‌മി 7 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഡ്യുവൽ സിം, മീഡിയടെക് ഹീലിയോ ജി 95 പ്രോസസർ എന്നിവയും സ്മാർട്ട്ഫോണിൽ ഉണ്ട്. 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി മോണോക്രോം സെൻസർ, 2 എംപി സെൻസർ എന്നിവ ഉൾപ്പെടുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ലഭിക്കും.

More from GizBot

Best Mobiles in India

English summary
The first sale of the Realme 7 Pro smartphone will take place on September 4th. Realme 7 Pro is the new device launched with Realme 7 smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X