Home
Mobile

റിയൽ‌മി 7 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്

റിയൽമി 7 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. റിയൽ‌മി 7 പ്രോയ്‌ക്കൊപ്പം വിപണിയിലെത്തിയ ഈ സ്മാർട്ട്‌ഫോൺ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 30W ഫാസ്റ്റ് ചാർജിങ്, ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 95 എസ്ഒസി എന്നിവയാണ് റിയൽ‌മി 7ന്റെ പ്രധാന സവിശേഷതകൾ. 6 ജിബി + 64 ജിബി, 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാണ്.

റിയൽ‌മി7: വില

റിയൽ‌മി7: വില

റിയൽമി 7 സ്മാർട്ട്ഫോണിന്റ വിൽപ്പന ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിക്കുന്നത്. മിസ്റ്റ് ബ്ലൂ, മിസ്റ്റ് വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഇന്ത്യയിൽ റിയൽ‌മി 7 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 14,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപ വിലയുണ്ട്.

റിയൽ‌മി7: ഓഫറുകൾ

റിയൽ‌മി7: ഓഫറുകൾ

ഫ്ലിപ്പ്കാർട്ടിലൂടെ റിയൽ‌മി 7 സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക്, 299 രൂപ വിലയുള്ള രണ്ട് വർഷത്തെ ഡിസ്കവറി പ്ലസ് പ്രീമിയം സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും. ഡിവൈസ് വാങ്ങാനായി 1,667 രൂപ വിലയുള്ള നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും. റിയൽ‌മിയുടെ ഔദ്യോഗിക സൈറ്റിൽ നിന്നും ഡിവൈസ് സ്വന്തമാക്കുന്ന ഉപയോക്താക്കൾക്ക് മോബിക്വിക്ക് വഴിയുള്ള 500 രൂപ സൂപ്പർ ക്യാഷ് ലഭിക്കും.

റിയൽ‌മി 7: സവിശേഷതകൾ‌

റിയൽ‌മി 7: സവിശേഷതകൾ‌

20: 9 അസ്പാക്ട് റേഷിയോവും 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവുമുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽമി 7 സ്മാർട്ട്ഫോണിൽ ഉള്ളത്. ഡ്യുവൽ നാനോ സിം കാർഡ് സ്ലോട്ടുകളുള്ള ഡിവൈസ് ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് പ്രവർത്തിക്കുന്നത്. എആർ‌എം മാലി-ജി 76 എംസി 4 ജിപിയു, 8 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം എന്നിവയ്ക്കൊപ്പം ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 95 എസ്ഒസിയാണ്.

ബാറ്ററി

റിയൽമി 7 സ്മാർട്ട്ഫോണിൽ 128 ജിബി വരെ യുഎഫ്എസ് 2.1 ഇന്റേണൽ സ്റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറ്ജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ നൽകിയിട്ടുണ്ട്. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 7 സ്മാർട്ട്ഫോണിലുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0, GPS / A-GPS, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്.

ക്യാമറ

64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റിയൽമി 7 സ്മാർട്ട്ഫോണിലുള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവയും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 17 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. ഡിവൈസിൽ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
Flash sale of the Realme 7 smartphone will take place today at 12 noon via flipkart and realme.com. This Device Launched with the Realme 7 Pro smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X