Home
Mobile

റിയൽ‌മി 7 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം; വിലയും ഓഫറുകളും

റിയൽമി 7 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴി നടക്കും. റിയൽമി 7 പ്രോയ്‌ക്കൊപ്പം വിപണിയിലെത്തിയ ഈ ഡിവൈസിൽ ക്വാഡ് റിയർ ക്യാമറകളും ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനും കമ്പനി നൽകിയിട്ടുണ്ട്. 8 ജിബി വരെ റാമാണ് ഡിവൈസിൽ ഉള്ളത്. മാർച്ചിൽ കമ്പനി പുറത്തിറക്കിയ റിയൽമി 6ന്റെ പിൻഗാമിയായാണ് റിയൽമി 7 വിപണിയിലെത്തിച്ചിരിക്കുന്നത്. 90Hz ഡിസ്പ്ലേ, 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നീ സവിശേഷതകളും ഡിവൈസിൽ ഉണ്ട്.

റിയൽ‌മി 7: വിലയും ലഭ്യതയും

റിയൽ‌മി 7: വിലയും ലഭ്യതയും

റിയൽ‌മി 7 സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ വേരിയന്റിൽ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്.ഈ മോഡലിന് 14,999 രൂപയാണ് വില. രണ്ടാമത്തെ വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജും നൽകിയിട്ടുണ്ട്. 16,999 രൂപയാണ് ഈ മോഡലിന്റെ വില. മിസ്റ്റ് ബ്ലൂ, മിസ്റ്റ് വൈറ്റ് എന്നീ കളർ ഓപ്ഷനുകൾ ഡിവൈസ് വിൽപ്പനയ്ക്കെത്തും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, റിയൽമെ.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്.

റിയൽ‌മി 7: സവിശേഷതകൾ‌

റിയൽ‌മി 7: സവിശേഷതകൾ‌

6.5 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽമി 7 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോയും 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയും ഉണ്ട്.. ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഈ ഡിസ്പ്ലേയിൽ നൽകിയിട്ടുണ്ട്. ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 95 SoCയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം എആർഎം മാലി-ജി 76 എംസി 4 ജിപിയുവും 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും നൽകിയിട്ടുണ്ട്.

ക്യാമറ സെറ്റപ്പ്

ഫോട്ടോകൾക്കും വീഡിയോകൾക്കുമായി എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പും റിയൽമി 7 സ്മാർട്ട്ഫോണിൽ ഉണ്ട്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, എഫ് / 2.4 ഉള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവയും കമ്പനി നൽകിയിട്ടുണ്ട്.

ബാറ്ററി

മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് റിയൽമി ഉൾപ്പെടുത്തിയിട്ടുള്ളത്. എഫ് / 2.0 ലെൻസുള്ള ഈ ക്യാമറയ്ക്ക് 79.3 ഡിഗ്രി എഫ്ഒവിയും ഉണ്ട്. ഡ്യുവൽ നാനോ സിം കാർഡുകളാണ് ഡിവൈസിൽ ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ റിയൽമി നൽകിയിട്ടുള്ളത്. ഇത് വളരെ നേരം ബാക്ക്അപ്പ് നൽകുന്നു.

റിയൽ‌മി 7

റിയൽ‌മി 7 സ്മാർട്ട്ഫോണിൽ 128 ജിബി വരെ യു‌എഫ്‌എസ് 2.1 ഇന്റേണൽ സ്റ്റോറേജാണ് നൽകിയിട്ടുള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി ഒരു പ്രത്യേക സ്ലോട്ടും നൽകിയിട്ടുണ്ട്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി വോൾട്ടി, Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഉള്ളത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും സ്മാർട്ട്ഫോണിൽ ഉണ്ട്.

Best Mobiles in India

English summary
Sale of the Realme 7 smartphone will take place today through Flipkart and Realme.com. This Device Was Launched with the Realme 7 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X