Home
Mobile

റിയൽമി 7i സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വില 11,999 രൂപ

റിയൽമി 7i സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിയൽമി 7 സീരിസിലെ ഈ പുതിയ ഡിവൈസ് നേരത്തെ ഇന്തോനേഷ്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു. റിയൽമി 7 പ്രോ, റിയൽമി 7 എന്നീ സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ ഇതിനകം ലഭ്യമായ ഡിവൈസുകൾ. റിയൽമി 7i ബജറ്റ് സ്മാർട്ട്ഫോണാണ്. 64 എംപി പ്രൈമറി ക്യാമറയും നിരവധി പ്രീമിയം ഫീച്ചറുകളും ഈ ഡിവൈസിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ റീട്ടെയിലർമാർ ഡിവൈസ് വൈകാതെ വിൽപ്പനയ്ക്ക് എത്തും.

റിയൽമി 7i: വിലയും ലഭ്യതയും

റിയൽമി 7i: വിലയും ലഭ്യതയും

പുതിയ റിയൽമി 7i സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ഡിവൈസിന്റെ 64 ജിബി വേരിയന്റിന് 11,999 രൂപയാണ് വില. 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപ വിലയുണ്ട്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത് എങ്കിലും രണ്ട് വേരിയന്റുകളിലും 4ജിബി റാം തന്നെയാണ് റിയൽമി നൽകിയിട്ടുള്ളത്. അറോറ ഗ്രീൻ, പോളാർ ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഒക്ടോബർ 16ന് ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്.

റിയൽമി 7i: സവിശേഷതകൾ‌

റിയൽമി 7i: സവിശേഷതകൾ‌

റിയൽമി 7i സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി+ എൽസിഡി ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റും 720 x 1600p റെസല്യൂഷനും ഉണ്ട്. ഡിസ്പ്ലെയുടെ മുകളിൽ ഇടത് കോണിലായി ഒരു പഞ്ച്-ഹോൾ കട്ട് ഔട്ടും നൽകിയിട്ടുണ്ട്. 4 ജിബി റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡികാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 662 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

ക്യാമറ

റിയൽമി 7i സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് നാല് ക്യാമറകളാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 എംപിയാണ്. ഇതിനൊപ്പം 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് മാക്രോ ഷൂട്ടർ, 2 എംപി ബി / ഡബ്ല്യു സെൻസർ എന്നിവയും ഈ ഡിവൈസിന്റെ ക്യാമറ സെറ്റപ്പിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പഞ്ച്-ഹോൾ കട്ട ഔട്ടിനുള്ളിൽ 16 എംപി ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്. എല്ലാ പുതിയ റിയൽ‌മി സ്മാർട്ട്‌ഫോണുകളെയും പോലെ റിയൽമി 7iയും ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് പ്രവർത്തിക്കുന്നത്. പ്രവർത്തിപ്പിക്കുന്നു.

ബാറ്ററി

4ജി ഡ്യുവൽ സിം സെറ്റപ്പ്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, പിൻവശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകൾ. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 7i സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. ദീർഘനേരം ചാർജ് നിൽക്കുന്ന ബാറ്ററിയാണ് ഇത്. ഡിവൈസിന്188 ഗ്രാം ഭാരമാണ് ഉള്ളത്.

വിപണിയിൽ റിയൽമി 7i

പുതിയ റിയൽ‌മി 7i സ്മാർട്ട്ഫോണിന്റെ വില ഡിവൈസിനെ അഫോഡബിൾ സെഗ്മെന്റിലേക്ക് മാറ്റുന്നുവെങ്കിലും മികച്ച സവിശേഷതകളാണ് ഡിവൈസിനുള്ളത്. റെഡ്മി നോട്ട് 9, റെഡ്മി 9 പ്രൈം തുടങ്ങി നിരവധി ഷവോമി ഡിവൈസുകൾക്കെതിരെയാണ് റിയൽ‌മി 7i വിപണിയിൽ മത്സരിക്കുന്നത്. 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് റിയൽ‌മി 7i സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ കരുത്ത്. സമാന വിലനിവാരത്തിലുള്ള ഡിവൈസുകളോട് മത്സരിച്ച് പിടിച്ച് നിൽക്കാൻ ഈ സവിശേഷതകളിലൂടെ റിയൽ‌മി 7i സ്മാർട്ട്ഫോണിന് സാധിക്കും.

Best Mobiles in India

English summary
Realme 7i smartphone launched in India. Realme 7i is a budget smartphone. The company has included a 64MP primary camera and several premium features in this device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X