5000എംഎഎച്ച് ബാറ്ററിയുമായി റിയൽമി 7ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾ

|

റിയൽ‌മി 7 സീരിസിലെ പുതിയ സ്മാർട്ട്ഫോണായ റിയൽ‌മി 7ഐ പുറത്തിറങ്ങി. ഇന്തോനേഷ്യയിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസ് എപ്പോഴാണ് ലോഞ്ച് ചെയ്യുക എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റിയൽ‌മെ 7, റിയൽ‌മെ 7 പ്രോ എന്നീ ഡിവൈസുകൾ നിലവിൽ ഇന്ത്യയിൽ ലഭ്യമാണ്. ഈ സീരീസിലെ ബാക്കി സ്മാർട്ട്‌ഫോണുകളിൽ നിന്ന് റിയൽമെ 7ഐ സ്മാർട്ട്ഫോണിന് വലിയ വ്യത്യാസങ്ങളൊന്നും ഇല്ല. റിയൽ‌മെ 7 ൽ ഉള്ളതുപോലെ 90Hz ഡിസ്പ്ലെ 5000എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിലും ഉള്ളത്.

റിയൽ‌മെ 7ഐ: വില

റിയൽ‌മെ 7ഐ: വില

റിയൽ‌മെ 7ഐ സ്മാർട്ട്ഫോൺ ഇന്തോനേഷ്യൻ വിപണിയിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിൽ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. ഐഡിആർ 3,199,000 ആണ് ഇതിന്റെ വില. ഇത് ഏകദേശം 15,800 രൂപയോളം വരും. റിയൽ‌മി 7ഐയേക്കാൾ മികച്ച സവിശേഷതകളുള്ള ഈ ശ്രേണിയിലെ മാർക്യൂ മോഡലായ റിയൽ‌മി 7ന് ഇന്ത്യയിൽ 14,999 രൂപയാണ് വില. റിയൽ‌മി 7ഐ വൈകാതെ ഇന്ത്യൻ വിപണിയിലെത്തിയേക്കും. അറോറ ഗ്രീൻ, പോളാർ ബ്ലൂ നിറങ്ങളിലാണ് ഈ ഡിവൈസ് ഇന്തോനേഷ്യയിൽ പുറത്തിറക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: 5,000 എംഎഎച്ച് ബാറ്ററിയുമായി ഇൻഫിനിക്സ് നോട്ട് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: 5,000 എംഎഎച്ച് ബാറ്ററിയുമായി ഇൻഫിനിക്സ് നോട്ട് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

റിയൽ‌മി 7ഐ: സവിശേഷതകൾ‌

റിയൽ‌മി 7ഐ: സവിശേഷതകൾ‌

720p റെസല്യൂഷനുള്ള 6.5 ഇഞ്ച് 90 ഹെർട്സ് എൽസിഡി ഡിസ്പ്ലെയാണ് റിയൽമി 7ഐ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിവൈസിന്റെ ഡിസ്പ്ലെയ്ക്ക് മുകളിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. ഡിസ്പ്ലെയുടെ സ്‌ക്രീൻ-ടു-ബോഡി റേഷിയോ 90 ശതമാനമാണ്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറാണ് ഡിവൈസിന്റെ കരുത്ത്.

സ്റ്റോറേജ്

റിയൽ‌മി 7ഐ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്ന 128 ജിബി സ്റ്റോറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറ്ജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. സുരക്ഷയ്ക്കായി പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ 4,000 രൂപ കുറച്ചുകൂടുതൽ വായിക്കുക: വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ 4,000 രൂപ കുറച്ചു

ക്യാമറ

റിയൽ‌മി 7ഐ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് നാല് ക്യാമറകളാണ് നൽകിയിട്ടുള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 മെഗാപിക്സലാണ്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ എന്നിവയും നൽകിയിട്ടുണ്ട്. ഈ ക്യാമറ സെറ്റപ്പിൽ ഒരു എൽഇഡി ഫ്ലാഷും റിയൽമി ഉൾപ്പെടുത്തിയിരിക്കുന്നു. മുൻവശത്ത് പഞ്ച്-ഹോളിനുള്ളിലായി 16 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.

ബാറ്ററി

5000എംഎഎച്ച് ബാറ്ററിയാണ് റിയൽ‌മി 7ഐ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യുന്നതിനായി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. റിയൽ‌മി 7 പ്രോയിൽ ടോപ്പ്-ക്ലാസ് 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടാണ് കമ്പനി നൽകിയിരുന്നത്. റിയൽ‌മി 7 സ്മാർട്ട്ഫോണിൽ 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിരുന്നു. ഇതിനെ അപേക്ഷിച്ച് റിയൽ‌മി 7ഐയിലെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് കുറവാണ്. യുഎസ്ബി-സി പോർട്ടാണ് ഡിവൈസിൽ ഉള്ളത്.

കൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 20 സീരീസ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പുറത്ത്കൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 20 സീരീസ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പുറത്ത്

Best Mobiles in India

English summary
The Realme 7i smartphone has been launched in the Indonesian market in a single variant with 8GB of RAM and 128GB of storage. It is priced at IDR 3,199,000 which is roughly Rs 15,800.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X