റിയൽമി 7ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക പിന്നിൽ നാല് ക്യാമറകളുമായി
കുറച്ചു കാലമായി ഓൺലൈനിൽ റിയൽമി 7ഐ സ്മാർട്ട്ഫോൺ ലോഞ്ചുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സെപ്റ്റംബർ 17ന് കമ്പനി ഈ ഡിവൈസ് പുറത്തിറക്കും. ഇന്തോനേഷ്യയിലാണ് റിയൽമി 7ഐ പുറത്തിറക്കുന്നത്. ലോഞ്ചിന് മുന്നോടിയായി, ഇന്തോനേഷ്യൻ റീട്ടെയിലർ സൈറ്റുകൾ റിയൽമി 7ഐ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പുറത്ത് വിട്ടിട്ടുണ്ട്. നാല് പിൻക്യമറകളുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക.

റിയൽമെ 7ഐ; സവിശേഷതകൾ
അടുത്തയാഴ്ച ലോഞ്ച് ചെയ്യാനിരിക്കുന്ന റിയൽമി 7ഐ സ്മാർട്ട്ഫോണിന്റെ പുറത്ത് വന്ന പോസ്റ്ററിൽ നിന്നും ഡിവൈസിന്റെ ചില സവിശേഷതകൾ വ്യക്തമാകുന്നുണ്ട്. ഇന്തോനേഷ്യയിലെ ലസാഡ റീട്ടെയിലർ സൈറ്റിൽ റിയൽമി 7ഐ സ്മാർട്ട്ഫോൺ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ റിയൽമി സ്മാർട്ട്‌ഫോണിൽ ചതുരാകൃതിയിലുള്ള മൊഡ്യൂളിലുള്ള റിയർ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. റീട്ടെയിൽ സൈറ്റിൽ നിന്നാണ് ക്യാമറ സെറ്റപ്പ് വ്യക്തമാകുന്നത്. ഡിവൈസിന്റെ പിന്നിൽ ഒരു ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. ഗ്രേഡിയന്റ് ഡിസൈനിലായിരിക്കും ഡിവൈസ് പുറത്തിറങ്ങുക.

ജേഡ്, ഷാംപെയ്ൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് റിയൽമി 7ഐ വിൽപ്പനയ്ക്കെത്തുകയെന്നാണ് റിപ്പോർട്ടുകൾ. 64 എംപി എഐ പ്രൈമറി ക്യാമറ ഉൾപ്പെടെയുള്ള ചില പ്രധാന സവിശേഷതകളും റീട്ടെയിൽ സൈറ്റിലെ ലിസ്റ്റിങിലൂടെ വ്യക്തമാകുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. 5,000 എംഎഎച്ച് കപ്പാസിറ്റിയുള്ള വലിയ ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

റിയൽമി പുറത്തിറക്കാനിരിക്കുന്ന രണ്ട് സ്മാർട്ട്ഫോണുകളാണ് റിയൽമി 7, റിയൽമി 7ഐ എന്നിവ. ഈ രണ്ട് ഡിവൈസുകളും മിഡ് റേഞ്ച് സെഗ്‌മെന്റിലായിരിക്കും പുറത്തിറങ്ങുക. റിയൽമി 7ഐ സ്മാർട്ട്ഫോണിൽ 720 x 1600 പിക്‌സൽ എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എൽസിഡി പാനലാണ് റിയൽമി നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മുകളിൽ സൂചിപ്പിച്ചതുപോലെ ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. 16 എംപി സെൽഫി ക്യാമറയടങ്ങുന്ന പഞ്ച്-ഹോൾ നോച്ചും ഡിസ്പ്ലേയിൽ ഉണ്ടായിരിക്കും.

റിയൽമി 7ഐ സ്മാർട്ട്ഫോൺ ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഈ ക്യാമറ സെറ്റപ്പിൽ 64 എംപി പ്രൈമറി ക്യാമറ ഉണ്ടായിരിക്കും. ഇതിനൊപ്പം 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയും കമ്പനി ഉൾപ്പെടുത്തും. ഡിവൈസിൽ നേരത്തെ സൂചിപ്പിച്ചതുപോലെ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടാവുക. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഡിവൈസിൽ കമ്പനി ഉൾപ്പെടുത്തും.

8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായിട്ടായിരിക്കും റിയൽമി 7ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 662 പ്രോസസറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എല്ലാ പുതിയ റിയൽമി ഫോണുകളിലും ഉള്ളത് പോലെ 7ഐ സ്മാർട്ട്ഫോണിലും ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ ആയിരിക്കും ഉണ്ടായിരിക്കുക. ഇന്ത്യയിൽ ഈ ഡിവൈസ് അവതരിപ്പിക്കുന്നത് കുറഞ്ഞ റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലായിരിക്കും. അധികം വൈകാതെ തന്നെ ഡിവൈസ് ഇന്ത്യൻ വിപണിയിലെത്തും.


Click it and Unblock the Notifications